---
title: "ദളപതി 67 ന്റെ ലുക്ക്‌ കണ്ടോ...? സോഷ്യൽ മീഡിയയിൽ വൈറൽ ആയി ചിത്രങ്ങൾ "
english_title: "Have you seen the look of Dalapati 67? The pictures went viral on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/91721/have-you-seen-the-look-of-dalapati-67-the-pictures-went-viral-on-social-media"
published_at: "2023-01-22T10:41:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ccc6a71ac54_VIJAY_F.jpg"
keywords: []
---

# ദളപതി 67 ന്റെ ലുക്ക്‌ കണ്ടോ...? സോഷ്യൽ മീഡിയയിൽ വൈറൽ ആയി ചിത്രങ്ങൾ 

> **Lead Summary:** **വി**ജയ് നായകനായി എത്തിയ ‘വാരിസ്’ മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രം 200 കോടി ക്ലബ്ബിൽ ഇടം നേടി കുതിപ്പ് തുടരുകയാണ്. ചിത്രം വിജയമായതിന്റെ ആഘോഷം നടത്തിയിരിക്കുകയാണ് വിജയിയും അണിയറ പ്രവർത്തകരും.

## Article Content

**വി**ജയ് നായകനായി എത്തിയ ‘വാരിസ്’ മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രം 200 കോടി ക്ലബ്ബിൽ ഇടം നേടി കുതിപ്പ് തുടരുകയാണ്. ചിത്രം വിജയമായതിന്റെ ആഘോഷം നടത്തിയിരിക്കുകയാണ് വിജയിയും അണിയറ പ്രവർത്തകരും.

ഹൈദരാബാദില്‍‌ വാരിസി’ന്റെ വിജയാഘോഷം നടന്നതിന്റെ ഫോട്ടോകള്‍ പുറത്തുവന്നിരിക്കുകയാണ്. ചിത്രം പുറത്ത് വന്നതിന് പിന്നാലെ വിജയിയുടെ ലുക്ക്‌ ആണ് ശ്രദ്ധ നേടുന്നത്. ലോകേഷ് ചിത്രത്തിനായുള്ള ലുക്ക്‌ ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ദളപതി 67 എന്ന് പേരിട്ടിരിക്കുന്ന ചിത്രം വരിസിന് ശേഷം തുടങ്ങുമെന്നായിരുന്നു റിപ്പോർട്ടുകൾ. അതുകൊണ്ട് ഇത് ദളപതി 67 ന്റെ ലുക്ക്‌ തന്നെയാണ് എന്നാണ് ആരാധകർ പറയുന്നത്.

ദളപതി 67 ലെ ദളപതി വിജയിയുടെ ലുക്ക്‌ കണ്ടോ എന്നാണ് ചിത്രങ്ങൾ പങ്കുവച്ചു ആരാധകർ കുറിക്കുന്നത്. അതേസമയം വാരിസ് വിജയ കുതിപ്പ് തുടരുകയാണ്. വിജയ്‍യുടെ നായികയായി രശ്‍മിക മന്ദാനയാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. അച്ഛന്റെ കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രൻ’ എന്ന കഥാപാത്രത്തെയാണ് വിജയ് ‘വാരിസ്’ എന്ന സിനിമയിൽ അവതരിപ്പിക്കുന്നത്.

വംശി പൈഡിപ്പള്ളി തന്നെ തിരക്കഥയുമെഴുതിയ ചിത്രത്തില്‍ പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വൻ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. ശരത് കുമാറാണ് നടന്റെ അച്ഛനായി ചിത്രത്തില്‍ എത്തുന്നത്. വിജയ് നായകനായ ‘വാരിസ്’ എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/91721/have-you-seen-the-look-of-dalapati-67-the-pictures-went-viral-on-social-media)