---
title: "എനിക്ക് പകരമാണ് ഐശ്വര്യ റായ് ആ സിനിമയിൽ അഭിനയിച്ചത്; തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ"
english_title: "Aishwarya Rai acted in that film instead of me; Manju Warrier said openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/91703/aishwarya-rai-acted-in-that-film-instead-of-me-manju-warrier-said-openly"
published_at: "2023-01-22T07:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cc9f35a6c5e_STARS_2.jpg"
keywords: []
---

# എനിക്ക് പകരമാണ് ഐശ്വര്യ റായ് ആ സിനിമയിൽ അഭിനയിച്ചത്; തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ

> **Lead Summary:** മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന് ആരാധകർ വിളിക്കുന്ന മഞ്ജുവിന് വലിയ ആരാധകർ തന്നെയുണ്ട്.തന്റെ രണ്ടാം വരവിൽ മറ്റൊരു നടിമാർക്കും നൽകാത്ത സ്വീകരണം ആയിരുന്നു മലയാളികൾ മഞ്ജുവിന് നൽകിയത്.കൈ നിറയെ ചിത്രങ്ങൾ ആയിരുന്നു മഞ്ജുവിന് രണ്ടാം വരവിൽ ലഭിച്ചത്. മലയാളം കൂടാതെ തമിഴിലും മഞ്ജു അരങ്ങേറിയിരുന്നു. ധനുഷിന്റെ അസുരനിലൂടെ ആയിരുന്നു മഞ്ജുവിന്റെ അരങ്ങേറ്റം. നടിയുടെ ഏറ്റവും പുതിയ ചിത്രം ‘തുണിവി’ ലൂടെ വീണ്ടും തമിഴ് സിനിമയിൽ ഇടം നേടുകയാണ് താരം.

## Article Content

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന് ആരാധകർ വിളിക്കുന്ന മഞ്ജുവിന് വലിയ ആരാധകർ തന്നെയുണ്ട്.തന്റെ രണ്ടാം വരവിൽ മറ്റൊരു നടിമാർക്കും നൽകാത്ത സ്വീകരണം ആയിരുന്നു മലയാളികൾ മഞ്ജുവിന് നൽകിയത്.കൈ നിറയെ ചിത്രങ്ങൾ ആയിരുന്നു മഞ്ജുവിന് രണ്ടാം വരവിൽ ലഭിച്ചത്. മലയാളം കൂടാതെ തമിഴിലും മഞ്ജു അരങ്ങേറിയിരുന്നു. ധനുഷിന്റെ അസുരനിലൂടെ ആയിരുന്നു മഞ്ജുവിന്റെ അരങ്ങേറ്റം. നടിയുടെ ഏറ്റവും പുതിയ ചിത്രം ‘തുണിവി’ ലൂടെ വീണ്ടും തമിഴ് സിനിമയിൽ ഇടം നേടുകയാണ് താരം.

.ഇതുവരെ കാണാത്ത മഞ്ജുവിനെ ആയിരുന്നു ചിത്രത്തിൽ ആരാധകർ കണ്ടത്. താരത്തിന്റെ പ്രകടനം വലിയ കയ്യടി നേടിയിരുന്നു. ഇതിനിടയിൽ ഇപ്പോഴിതാ അസുരന് മുന്നേ തമിഴിൽ നിന്നും ഓഫർ വന്നിരുന്നു എന്ന് വെളിപ്പെടുത്തലുമായി മുന്നിൽ വന്നിരിക്കുകയാണ് മഞ്ജു വാര്യർ.മലയാളത്തിൽ തുടർച്ചയായി സിനിമകൾ വന്നിരുന്നതിനാൽ, ഹിറ്റ് ചാർട്ടിൽ ഇടം നേടിയ പല സിനിമകളിൽ നിന്ന് ഒഴിവാകേണ്ടി വന്നു എന്നും മഞ്ജു പറഞ്ഞു.

‘അസുരന് മുമ്പും ഒരുപാട് തമിഴ് സിനിമകളില്‍ നിന്ന് ഓഫർ വന്നിട്ടുണ്ടായിരുന്നു. എന്നാൽ പല കാരണം കൊണ്ട് ആ ഓഫർ സ്വീകരിക്കാനായില്ല.ഐശ്വര്യ റായ് അഭിനയിച്ച കണ്ടുകൊണ്ടേയ്ന്‍ കണ്ടുകൊണ്ടേയ്ന്‍’ എന്ന ചിത്രം അങ്ങനെ ഉപേക്ഷിക്കേണ്ടി വന്ന ചിത്രമാണ് എന്നാണ് മഞ്ജു പറഞ്ഞത് . ചിത്രത്തിന്റെ സംവിധായകൻ ആദ്യം എന്നെ സമീപിക്കുകയും എന്നാൽ മലയാളത്തിൽ അടുപ്പിച്ച് സിനിമ ചെയ്തിരുന്ന സമയം ആയത് കൊണ്ട്, എനിക്ക് ഡേറ്റ് പ്രശ്നം ആയതിനാൽ .

അങ്ങനെയാണ് ഐശ്വര്യറായി വരുന്നത് എന്നാണ് മഞ്ജു പറഞ്ഞത്.രാജീവ് മേനോന്‍ സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ ചിത്രമാണ് കണ്ടുകൊണ്ടേയ്ന്‍ കണ്ടുകൊണ്ടേയ്ന്‍. മമ്മൂട്ടി, അജിത്ത് കുമാര്‍, ഐശ്വര്യ റായ്, തബു, അബ്ബാസ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/91703/aishwarya-rai-acted-in-that-film-instead-of-me-manju-warrier-said-openly)