---
title: "തമന്നയുടെ ഹോട്ട് റീല്‍സ് വൈറൽ; റീൽസിന് കമന്റുമായി വിജയ് "
english_title: "Tamannaah's Hot Reels Go Viral; Vijay comments on reels"
publisher: "moviemax.in"
canonical_url: "https://moviemax.in/news/91684/tamannaahs-hot-reels-go-viral-vijay-comments-on-reels"
published_at: "2023-01-21T22:59:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cc22e5dd2a7_tamannah.jpg"
keywords: []
---

# തമന്നയുടെ ഹോട്ട് റീല്‍സ് വൈറൽ; റീൽസിന് കമന്റുമായി വിജയ് 

> **Lead Summary:** **മുംബൈ : **ബോളിവുഡ് നടന്‍ വിജയ് വര്‍മ്മയും തമന്നയും തമ്മിൽ പ്രണയം സംബന്ധിച്ച് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ റൂമറുകള്‍ ശക്തമാണ്. ഇരുതാരങ്ങളും ഇത് സംബന്ധിച്ച് പരസ്യമായി ഒന്നും പറഞ്ഞില്ലെങ്കിലും സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും ഇത് ശരിവയ്ക്കുന്നുണ്ട്.

## Article Content

**മുംബൈ : **ബോളിവുഡ് നടന്‍ വിജയ് വര്‍മ്മയും തമന്നയും തമ്മിൽ പ്രണയം സംബന്ധിച്ച് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ റൂമറുകള്‍ ശക്തമാണ്. ഇരുതാരങ്ങളും ഇത് സംബന്ധിച്ച് പരസ്യമായി ഒന്നും പറഞ്ഞില്ലെങ്കിലും സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും ഇത് ശരിവയ്ക്കുന്നുണ്ട്.

തമന്നയുടെ ജന്മദിനമായ ഡിസംബർ 21ന് വിജയ് തമന്നയുടെ വസതിയിൽ എത്തിയതാണ് ഈ അഭ്യൂഹങ്ങളുടെ തുടക്കം. ഇതിന് ശേഷം കൃത്യം ഒരു മാസത്തിന് ശേഷം ഇരുവരും തമ്മിലുള്ള ബന്ധത്തിന് ഒരു തെളിവ് പോലെ വന്നിരിക്കുകയാണ് ഒരു ഇന്‍സ്റ്റഗ്രാം കമന്‍റ്.

കഴിഞ്ഞ ദിവസം തമന്ന തന്‍റെ ഒരു ഫോട്ടോഷൂട്ട് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഒരു മാഗസിന് വേണ്ടി ചുവന്ന കളര്‍ തീം ആക്കി നടത്തിയ ഗ്ലാമര്‍ ഫോട്ടോഷൂട്ടായിരുന്നു ഇത്. മനോഹരമായ വസ്ത്രവും മനോഹരമായ ഇടവും മനോഹരമായ ചിത്രങ്ങള്‍ ഉണ്ടാക്കും എന്നാണ് ഈ റീലിന് തമന്ന കൊടുത്ത ക്യാപ്ഷന്‍.

ഈ പോസ്റ്റിന് വിജയ് വര്‍മ്മ ഇട്ട കമന്‍റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കാര്യമായി ഒന്നും വിജയ് എഴുതിയിട്ടില്ല. തീയുടെ രണ്ട് ഇമോജിയും, അഗ്നിശമന ഉപകരണത്തിന്‍റെയും ഫയർ ട്രക്കിന്‍റെയും ഇമോജികളാണ് വിജയ് കമന്‍റ് ഇട്ടത്. ശരിക്കും തമന്ന ഈ ഡ്രസില്‍ ഹോട്ടാണെന്നാണ് താരം ഉദ്ദേശിച്ചത് എന്നാണ് ആരാധകര്‍ പറയുന്നത്.

പലരും കമന്‍റിന് അടിയില്‍ വിജയ് വര്‍മ്മയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുണ്ട്. ഒരു മാസം മുന്‍പ് വിമാനത്താവളത്തില്‍ വച്ച് ഇരുവരെയും പാപ്പരാസി ക്യാമറകള്‍ പകര്‍ത്തിയതോടെയാണ് തമന്ന വിജയ് പ്രണയം സംബന്ധിച്ച് അഭ്യൂഹം കൂടുതല്‍ ശക്തമായത്.

ദിൽജിത് ദോസഞ്ജിന്‍റെ സംഗീത പരിപാടിക്ക് ഇരുവരും ഒരുമിച്ച് എത്തിയതോടെ പ്രണയവാര്‍ത്ത ഏതാണ്ട് സ്ഥിരീകരണമായെന്നാണ് ബി ടൌണ്‍ സംസാരം. അതേ സമയം ന്യൂ ഇയര്‍ രാത്രിയില്‍ ഇരുവരും ചുംബിക്കുന്നത് എന്ന് പറയുന്ന വീഡിയോ വൈറലായിരുന്നു. ഗോവയില്‍ നിന്നായിരുന്നു ഈ ദൃശ്യം.

ഇതിന് പിന്നാലെ ഗോവയിലെ അവധി ആഘോഷത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ തമന്ന തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഈ ചിത്രങ്ങളിലൊന്നും വിജയ് വര്‍മ്മയുടെ സാന്നിധ്യം കാണുന്നില്ല. ചിലര്‍ ഇത് ചോദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

എന്നാല്‍ പുതുവത്സരത്തില്‍ ചുംബന വീഡിയോ വൈറലായ സമയത്ത് നടി ഗോവയില്‍ ഉണ്ടായിരുന്നു എന്ന സ്ഥിരീകരണമായി ഈ പോസ്റ്റുകള്‍. അതിന് പിന്നാലെ കഴിഞ്ഞ വാരം ഇരുതാരങ്ങളും ഒന്നിച്ച് ഒരു വേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ബോളിവുഡ് പാപ്പരാസി യോഗൻ ഷായുടെ അക്കൌണ്ടില്‍ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയില്‍ തമന്നയും വിജയ് വര്‍മ്മയും ഇഎല്‍എല്‍ഇ ഗ്രാജ്വേറ്റ്സ് 2022 എന്ന ഫാഷന്‍ പരിപാടിയില്‍ ഒന്നിച്ച് എത്തുന്നതാണ് കാണിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/91684/tamannaahs-hot-reels-go-viral-vijay-comments-on-reels)