---
title: "മകനെ ഉറങ്ങാന്‍  വിടാതെ മാതാപിതാക്കളുടെ റീല്‍ ഷൂട്ടിംഗ് ; വിമർശനവുമായി സോഷ്യൽ മീഡിയ"
english_title: "Reel shooting of parents not letting their son sleep; Social media with criticism"
publisher: "moviemax.in"
canonical_url: "https://moviemax.in/news/91648/reel-shooting-of-parents-not-letting-their-son-sleep-social-media-with-criticism"
published_at: "2023-01-21T19:09:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cbeb6d53752_v_i_m.jpg"
keywords: []
---

# മകനെ ഉറങ്ങാന്‍  വിടാതെ മാതാപിതാക്കളുടെ റീല്‍ ഷൂട്ടിംഗ് ; വിമർശനവുമായി സോഷ്യൽ മീഡിയ

> **Lead Summary:** സോഷ്യല്‍ മീഡിയ നമ്മുടെ അനുദിന ജീവിതത്തില്‍ വരുത്തിയ മാറ്റം വളരെ വലുതാണ് . വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ഒരു വലിയ വിഭാഗം ആളുകള്‍ നമുക്കിടയില്‍ ഉണ്ട് . മികച്ച ഒരു വരുമാനസ്രോതസ്സാണ് ഇത് എന്നത് തന്നെയാണ് ഭൂരിഭാഗം ആളുകളെയും സോഷ്യല്‍ മീഡിയയെ ആകര്‍ഷിക്കുന്നത്. രസകരവും കൗതുകകരവുമായ നിരവധി വീഡിയോകള്‍ ഓരോ നിമിഷവും സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്.

## Article Content

സോഷ്യല്‍ മീഡിയ നമ്മുടെ അനുദിന ജീവിതത്തില്‍ വരുത്തിയ മാറ്റം വളരെ വലുതാണ് . വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ഒരു വലിയ വിഭാഗം ആളുകള്‍ നമുക്കിടയില്‍ ഉണ്ട് . മികച്ച ഒരു വരുമാനസ്രോതസ്സാണ് ഇത് എന്നത് തന്നെയാണ് ഭൂരിഭാഗം ആളുകളെയും സോഷ്യല്‍ മീഡിയയെ ആകര്‍ഷിക്കുന്നത്. രസകരവും കൗതുകകരവുമായ നിരവധി വീഡിയോകള്‍ ഓരോ നിമിഷവും സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്.

for video: [https://www.instagram.com/reel/Cmh79G4BcH1/?utm_source=ig_embed&ig_rid=4407bda3-6a6b-4ec3-875e-62d9fcc4bf8f](https://www.instagram.com/reel/Cmh79G4BcH1/?utm_source=ig_embed&ig_rid=4407bda3-6a6b-4ec3-875e-62d9fcc4bf8f)

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോയെക്കുറിച്ച് രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്ന് വന്നതെങ്കിലും ഇതിനോടകം ആ വീഡിയോ കണ്ടത് ഒരു കോടിയില്‍ അധികം ആളുകളാണ്. വളരെ രസകരമായ രീതിയില്‍ ഒരു റീല്‍ ഷൂട്ട് ചെയ്യാനാണ് ഈ വീഡിയോയില്‍ ഉള്ള ദമ്പതികള്‍ ശ്രമിച്ചതെങ്കിലും അത് നേര്‍വിപരീതമായി മാറുകയായിരുന്നു. കിടപ്പുമുറിയിലെ ബെഡില്‍ സുഖമായി കിടന്നുറങ്ങുന്ന കുട്ടിയുടെ അടുത്തേക്ക് മാതാപിതാക്കള്‍ വരുന്നതും അവനെ ഉറക്കത്തില്‍ നിന്നും നേരെയെടുത്ത് നിലത്തു നിര്‍ത്തി ഡാന്‍സ് കളിക്കുന്നതുമാണ് വീഡിയോയില്‍. കൂടാതെ ഗന്നം സ്‌റ്റൈല്‍ പാട്ട് വെച്ചായിരുന്നു മാതാപിതാക്കളുടെ ഡാന്‍സ്.

എന്നാല്‍ തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസ്സിലാകാതെ കുട്ടി കണ്ണ് തുറന്നു അച്ഛനെയും അമ്മയെയും നോക്കുന്നതും അത് കാര്യമാക്കാതെ അവര്‍ ചിരിച്ചുകൊണ്ട് ഡാന്‍സ് തുടരുന്നത് ആണ് വീഡിയോയില്‍ ഉള്ളത് . ഇതിനിടയില്‍ കുട്ടിയും രണ്ട് സ്റ്റെപ്പ് വെക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഉറക്കത്തിന്റെ ക്ഷീണത്തില്‍ അവനത് സാധിക്കാതെ വരുന്നു. അപ്പോള്‍ അച്ഛന്‍ അവനെ എടുത്തു ഉയര്‍ത്തുന്നതാണ് വീഡിയോ. പക്ഷേ അവര്‍ ഉദ്ദേശിച്ച തമാശ കാഴ്ചക്കാര്‍ക്ക് തോന്നിയില്ല എന്ന് മാത്രം. സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ എന്തൊക്കെ കോപ്രായങ്ങളാണ് കാണിക്കുന്നത്, ഇവരൊക്കെ അച്ഛനും അമ്മയുമാണോ?, ഇത്തരം റീലുകള്‍ പ്രോത്സാഹിപ്പിക്കരുത്, ആരാണെങ്കില്‍ പോലും ഉറക്കത്തില്‍ നിന്നും ഇങ്ങനെ എഴുന്നേല്‍പ്പിക്കരുത്എന്നൊക്കെയാണ് വീഡിയോ കണ്ടവരുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/91648/reel-shooting-of-parents-not-letting-their-son-sleep-social-media-with-criticism)