---
title: "തന്റെ നല്ല പാതിയെ പരിചയപ്പെടുത്തി ശ്രീവിദ്യ ;വരൻ ആരാണെന്ന് മനസ്സിലായോ? "
english_title: "Srividya introduced her better half; do you understand who the groom is?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/91643/srividya-introduced-her-better-half-do-you-understand-who-the-groom-is"
published_at: "2023-01-21T18:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cbe80c087e9_SREEVIDYA_F.jpg"
keywords: []
---

# തന്റെ നല്ല പാതിയെ പരിചയപ്പെടുത്തി ശ്രീവിദ്യ ;വരൻ ആരാണെന്ന് മനസ്സിലായോ? 

> **Lead Summary:** **മ**ലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമയിലൂടെയാണ് എത്തിയതെങ്കിലും സ്റ്റാര്‍ മാജിക്കിലൂടെയായിരുന്നു താരം, പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയത്.സ്റ്റാര്‍ മാജിക്ക് ഷോയിലൂടെയാണ് താരം മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്.നിരവധി ആരാധകരാണ് താരത്തിനുള്ളത്.നിഷ്‌കളങ്കമായ സംസാര രീതിയും പ്രശസ്തമായ കാസര്‍കോടന്‍ ഭാഷാ ശൈലിയുമാണ് താരത്തിന് ഇത്രയും ആരാധകരെ സമ്മാനിച്ചത്.നിറചിരിയോടെ നിഷ്‌കളങ്കമായി സംസാരിക്കുന്ന ശ്രീവിദ്യയെ കുടുംബപ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി ഏറ്റെടുക്കുകയായിരുന്നു.

## Article Content

**മ**ലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമയിലൂടെയാണ് എത്തിയതെങ്കിലും സ്റ്റാര്‍ മാജിക്കിലൂടെയായിരുന്നു താരം, പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയത്.സ്റ്റാര്‍ മാജിക്ക് ഷോയിലൂടെയാണ് താരം മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്.നിരവധി ആരാധകരാണ് താരത്തിനുള്ളത്.നിഷ്‌കളങ്കമായ സംസാര രീതിയും പ്രശസ്തമായ കാസര്‍കോടന്‍ ഭാഷാ ശൈലിയുമാണ് താരത്തിന് ഇത്രയും ആരാധകരെ സമ്മാനിച്ചത്.നിറചിരിയോടെ നിഷ്‌കളങ്കമായി സംസാരിക്കുന്ന ശ്രീവിദ്യയെ കുടുംബപ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി ഏറ്റെടുക്കുകയായിരുന്നു.

ക്യാംപസ് ഡയറി എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്ക് എത്തിയത്. ഒരു പഴയ ബോബ് കഥ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. ഏഴ് സിനിമകളാണ് ഇതുവരെ താരം ചെയ്തത്. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങൾ ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്. ആരാധകർ അത് ഏറ്റെടുത്ത് ആഘോഷം ആക്കാറുണ്ട്.ഇപ്പോഴിതാ തന്റെ ആരാധകർക്ക് വമ്പൻ സർപ്രൈസ് നൽകി എത്തിയിരിക്കുകയാണ് ശ്രീവിദ്യ.

താൻ വിവാഹം കഴിക്കാൻ പോകുന്ന കാര്യമാണ് ശ്രീവിദ്യ അറിയിക്കുന്നത്. ജനുവരി 22 നാണ് വിവാഹ നിശ്ചയം എന്നാണ് താരം അറിയിക്കുന്നത്.സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് വരൻ. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ശ്രീവിദ്യ ഇക്കാര്യം അറിയിച്ചത്. ഏറെ ആവേശത്തോടെ എന്‍റെ നല്ലപാതിയെ നിങ്ങള്‍ ഏവര്‍ക്കും പരിചയപ്പെടുത്തുന്നു. 2023 ജനുവരി 22 ന് ആണ് ഞങ്ങളുടെ വിവാഹ നിശ്ചയം.നിങ്ങള്‍ ഏവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഞങ്ങള്‍ക്ക് ഉണ്ടാവണം. ലഭിച്ച മെസേജുകള്‍ക്കെല്ലാം നന്ദി. എല്ലാവരെയും ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു, രാഹുല്‍ രാമചന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ശ്രീവിദ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പ്രതിശ്രുത വരനെ പരിചയപ്പെടുത്തിക്കൊണ്ട് തന്‍റെ യുട്യൂബ് ചാനലിലൂടെ ഒരു വീഡിയോയും അവതരിപ്പിച്ചിട്ടുണ്ട് ശ്രീവിദ്യ.അതേസമയം മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകന് രാഹുൽ. ജീൻ ബൂം ബാ എന്ന ചിത്രമാണ് രാഹുലിന്റെ ആദ്യ സംവിധാന സംരഭം. സുരേഷ് ഗോപിയുടെ കരിയറിലെ 251 മത്തെ ചിത്രമാണ് രാഹുലിന്റേതായി പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/91643/srividya-introduced-her-better-half-do-you-understand-who-the-groom-is)