---
title: "പേടിച്ച് രണ്ട് ദിവസമായിട്ട് ഉറക്കം ഒന്നുമുണ്ടായിരുന്നില്ല,അജിത്തിനൊപ്പം പോയതിന് ശേഷമാണ് എനിക്ക് അതിനുള്ള പ്രചോദനം കിട്ടിയത് ;മഞ്ജു വാര്യർ "
english_title: "I didn't sleep for two days because of fear, I got the inspiration after going with Ajith; Manju Warrier"
publisher: "moviemax.in"
canonical_url: "https://moviemax.in/news/91641/i-didnt-sleep-for-two-days-because-of-fear-i-got-the-inspiration-after-going-with-ajith-manju-warrier"
published_at: "2023-01-21T18:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cbe4fe06d33_MANJU_F.jpg"
keywords: []
---

# പേടിച്ച് രണ്ട് ദിവസമായിട്ട് ഉറക്കം ഒന്നുമുണ്ടായിരുന്നില്ല,അജിത്തിനൊപ്പം പോയതിന് ശേഷമാണ് എനിക്ക് അതിനുള്ള പ്രചോദനം കിട്ടിയത് ;മഞ്ജു വാര്യർ 

> **Lead Summary:** **ക**ഴിഞ്ഞ ദിവസം ആയിരുന്നു മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ടൂ വീലര്‍ ലൈസന്‍സ് നേടിയത്. സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു ഈ വാർത്ത.ഇപ്പോഴിതാ താൻ ലൈസന്‍സ് എടുക്കാനുണ്ടായ കാരണവും ലൈസന്‍സ് എടുക്കുന്നതിനു മുന്നേ ഉണ്ടായ ടെൻഷനുകളെ കുറിച്ചും മനസ് തുറക്കുകയാണ് മഞ്ജു.

## Article Content

**ക**ഴിഞ്ഞ ദിവസം ആയിരുന്നു മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ടൂ വീലര്‍ ലൈസന്‍സ് നേടിയത്. സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു ഈ വാർത്ത.ഇപ്പോഴിതാ താൻ ലൈസന്‍സ് എടുക്കാനുണ്ടായ കാരണവും ലൈസന്‍സ് എടുക്കുന്നതിനു മുന്നേ ഉണ്ടായ ടെൻഷനുകളെ കുറിച്ചും മനസ് തുറക്കുകയാണ് മഞ്ജു.

ലൈസന്‍സ് എടുക്കാന്‍ ടെസ്റ്റിന് പോകുന്നതിന് മുമ്പ് പേടിച്ചിട്ട് രണ്ട് ദിവസത്തോളം ഉറക്കം ഉണ്ടായിരുന്നില്ല എന്നാണ് മഞ്ജു പറയുന്നത്.പേടിച്ച് പേടിച്ച് രണ്ട് ദിവസമായിട്ട് ഉറക്കം ഒന്നുമുണ്ടായിരുന്നില്ല. നമ്മളെ അറിയുന്നതു കൊണ്ട് തെറ്റിയാലും കൊടുത്തേക്കാം എന്നൊരു പരിണനയില്‍ കിട്ടരുത് എന്ന് എനിക്കുണ്ടായിരുന്നു. അതുകൊണ്ട് ശരിക്ക് അധ്വാനിച്ച് തന്നെ കിട്ടണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അങ്ങനെ വേറെ തെറ്റുകളൊന്നും സംഭവിക്കാതെ ടെസ്റ്റ് പാസായി എന്നാണ് മഞ്ജു പറയുന്നത്.

ലൈസന്‍സ് എടുക്കാന്‍ പ്രചോദനം കിട്ടിയത് അജിത്തിനൊപ്പമുള്ള ബൈക്ക് റൈഡിലൂടെയാണെന്നും മഞ്ജു പറഞ്ഞു.അജിത്ത് സാറിനൊപ്പം ബൈക്ക് റൈഡിന് പോകുന്നതിന് മുമ്പേ ബൈക്ക് റൈഡ് എന്നൊരു ആഗ്രഹം മനസിലുണ്ടായിരുന്നു. എന്നാൽ പക്ഷെ അതിന് വേണ്ടി ഞാന്‍ എഫേര്‍ട്ട് ഇട്ടിരുന്നില്ല. ആ ബൈക്കില്‍ നിന്നാണ് ബൈക്കിംഗ് സീരിയസ് ആയി എടുക്കാനുള്ള പ്രചോദനം കിട്ടിയത്.

അതിലേക്ക് ആദ്യത്തെ ഒരു ചുവടുവയ്പ് എടുത്ത് വയ്ക്കാന്‍ പറ്റിയത് ആ റൈഡിലൂടെയാണ് എന്നും മഞ്ജു പറയുന്നു.ബൈക്ക് റൈഡിന് പോയപ്പോഴാണ് ആസ്വദിക്കാന്‍ പറ്റുമെന്ന് സ്വയം തിരിച്ചറിഞ്ഞതു കൊണ്ടാണ് ലൈസന്‍സ് എടുക്കണം, ബൈക്ക് വാങ്ങണം എന്ന് തോന്നിയത് അങ്ങനെയാണ് ലൈസൻസ് എടുക്കുന്നത് എന്നാണ് മഞ്ജു പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/91641/i-didnt-sleep-for-two-days-because-of-fear-i-got-the-inspiration-after-going-with-ajith-manju-warrier)