---
title: "'തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം സഫലമായി';തന്റെ പ്രിയപ്പെട്ട സ്ഥലത്ത് പ്രിയപ്പെട്ട ആള്‍ എത്തിയ സന്തോഷം പങ്കുവെച്ച് നമിത"
english_title: "Namita shares her happiness that her beloved person has arrived at her beloved place, 'a great wish of her life has come true'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/91635/namita-shares-her-happiness-that-her-beloved-person-has-arrived-at-her-beloved-place-a-great-wish-of-her-life-has-come-true"
published_at: "2023-01-21T17:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cbd637b2a64_NAMITHA_F.jpg"
keywords: []
---

# 'തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം സഫലമായി';തന്റെ പ്രിയപ്പെട്ട സ്ഥലത്ത് പ്രിയപ്പെട്ട ആള്‍ എത്തിയ സന്തോഷം പങ്കുവെച്ച് നമിത

> **Lead Summary:** **ഈ** അടുത്താണ് തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം സഫലമായതിന്റെ സന്തോഷം നടി നമിത പ്രമോദ് പങ്കുവെച്ചത്. താരത്തിന്റെ പുതിയ ബിസിനസ് സംരംഭത്തിന്റെ തുടക്കം കഴിഞ്ഞ ദിവസമായിരുന്നു. മലയാളത്തിലെ നടിമാരായ രജിഷ വിജയന്‍ ,അനുസിത്താര ,അപര്‍ണ ബാലമുരളി ,മിയ ,മീനാക്ഷി ദിലീപ് തുടങ്ങിയവരെല്ലാം ചടങ്ങില്‍ പങ്കെടുത്തു.സമ്മര്‍ ഡൗണ്‍ റസ്റ്റോ കഫയുടെ ഉദ്ഘാടനത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

## Article Content

**ഈ** അടുത്താണ് തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം സഫലമായതിന്റെ സന്തോഷം നടി നമിത പ്രമോദ് പങ്കുവെച്ചത്. താരത്തിന്റെ പുതിയ ബിസിനസ് സംരംഭത്തിന്റെ തുടക്കം കഴിഞ്ഞ ദിവസമായിരുന്നു. മലയാളത്തിലെ നടിമാരായ രജിഷ വിജയന്‍ ,അനുസിത്താര ,അപര്‍ണ ബാലമുരളി ,മിയ ,മീനാക്ഷി ദിലീപ് തുടങ്ങിയവരെല്ലാം ചടങ്ങില്‍ പങ്കെടുത്തു.സമ്മര്‍ ഡൗണ്‍ റസ്റ്റോ കഫയുടെ ഉദ്ഘാടനത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

ഇപ്പോഴിതാ റെസ്റ്റോറന്റിലേക്ക് മെഗാസ്റ്റാര്‍ മമ്മൂട്ടിയും എത്തിയ സന്തോഷമാണ് നമിത പങ്കുവെച്ചത് .‘നോക്കൂ, ആരാണ് വന്നിരിയ്ക്കുന്നത് എന്ന്. ഇതില്‍ പരം ഞങ്ങള്‍ക്ക് എന്ത് വേണം. ഈ സര്‍പ്രൈസിന് മമ്മൂക്കയോടെ നന്ദി’ എന്ന് പറഞ്ഞുകൊണ്ടാണ് നമിത ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. മമ്മൂട്ടിയുടെ ഹൃദയം ശരിക്കുമൊരു സ്റ്റാർ തന്നെയാണെന്നും നമിത പറയുന്നു.

അതേസമയം തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് നടി. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ഇങ്ങനെ ഒരു കഫെ തുടങ്ങണം എന്ന് താരം തീരുമാനിച്ചിരുന്നു എന്ന് നമിത മാധ്യമങ്ങളോട് പറഞ്ഞു. എവിടെ ഫുഡ് കഴിക്കാന്‍ പോകുമ്പോഴും ആ കഫെയുടെ പ്രത്യേകതകള്‍ എല്ലാം ശ്രദ്ധിക്കാറുണ്ട് നമിത.

### Related Links & Sources
- [Original Story Source](https://moviemax.in/news/91635/namita-shares-her-happiness-that-her-beloved-person-has-arrived-at-her-beloved-place-a-great-wish-of-her-life-has-come-true)