---
title: "സാരിയില്‍ തിളങ്ങി നവ്യ നായര്‍;വൈറലായി ചിത്രങ്ങള്‍ "
english_title: "Navya Nair shines in a sari"
publisher: "moviemax.in"
canonical_url: "https://moviemax.in/news/9161/navya-nair-shines-in-a-sari"
published_at: "2021-11-06T10:42:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61860f3ec0e7f_navya.jpg"
keywords: []
---

# സാരിയില്‍ തിളങ്ങി നവ്യ നായര്‍;വൈറലായി ചിത്രങ്ങള്‍ 

> **Lead Summary:** സോഷ്യല്‍ മീഡിയയില്‍ സജീവമായി കൊണ്ടിരിക്കുകയാണ് നടി നവ്യ നായര്‍. ഇടയ്ക്കിടെ വേറിട്ട ചിത്രങ്ങള്‍ പങ്കുവെച്ച് ഞെട്ടിക്കാറുണ്ട് ഈ താരം. വിവാഹം കഴിഞ്ഞ് ഏറെ നാളുകള്‍ക്കു ശേഷമാണ് നവ്യ റിയാലിറ്റി ഷോകളിലും അഭിനയരംഗത്തേക്കും തിരിച്ചെത്തുന്നത്. ഒരുത്തി എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യയുടെ തിരിച്ചുവരവ്.

## Article Content

സോഷ്യല്‍ മീഡിയയില്‍ സജീവമായി കൊണ്ടിരിക്കുകയാണ് നടി നവ്യ നായര്‍. ഇടയ്ക്കിടെ വേറിട്ട ചിത്രങ്ങള്‍ പങ്കുവെച്ച് ഞെട്ടിക്കാറുണ്ട് ഈ താരം. വിവാഹം കഴിഞ്ഞ് ഏറെ നാളുകള്‍ക്കു ശേഷമാണ് നവ്യ റിയാലിറ്റി ഷോകളിലും അഭിനയരംഗത്തേക്കും തിരിച്ചെത്തുന്നത്. ഒരുത്തി എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യയുടെ തിരിച്ചുവരവ്.

ഇതിനുപിന്നാലെ സ്റ്റാര്‍ മാജികില്‍ സ്ഥിരം സാന്നിധ്യമായിരുന്നു നവ്യ. അഭിനയരംഗത്തു നിന്നും മാറി നിന്നപ്പോഴും നൃത്തത്തെ കൂടെ കൂട്ടിയിരുന്നു ഈ താരം.

ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നവ്യ പിന്നീട് നിരവധി സിനിമകളില്‍ നായിക വേഷം ചെയ്തു. എങ്കിലും മലയാളികള്‍ അന്നും ഇന്നും ഓര്‍ത്തിരിക്കുന്നുത് താരത്തിന്റെ ബാലാമണി എന്ന കഥാപാത്രമാണ്. നന്ദനം സിനിമയിലെ നടിയുടെ പ്രകടനത്തിന് അവാര്‍ഡും ലഭിച്ചു. അന്നത്തെ മുന്‍നിര താരങ്ങളുടെ കൂടെ അഭിനയിക്കാന്‍ നവ്യക്ക് ഭാഗ്യം ലഭിച്ചു.

ഇപ്പോഴിതാ നവ്യ പങ്കുവച്ച ചില ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. എന്നും സാരി അണിഞ്ഞുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട് നവ്യ , ഇത്തവണയും അത്തരത്തിലുള്ള ചിത്രങ്ങളാണ് പങ്കുവെച്ചത്. ബ്രൈഡല്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഈ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയത് ജയന്‍ ആയിലമാണ്.

നിരവധി ചിത്രങ്ങളില്‍ നവ്യ അഭിനയിച്ചെങ്കിലും താരത്തിന്റെ നന്ദനം എന്ന ചിത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. നവ്യയുടെ കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അന്‍പതിലധികം മലയാളചിത്രങ്ങളില്‍ നവ്യ അഭിനയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/9161/navya-nair-shines-in-a-sari)