---
title: "‘ഭാവിയില്‍ നീ പ്രശസ്തനാകുമ്പോള്‍ ഇടാന്‍ വേണ്ടി എടുത്തുവെച്ച ഫോട്ടോ, ടൊവീനോയെക്കുറിച്ച് മാത്തുക്കുട്ടി"
english_title: "The photo shared by Mathukutty is now going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/91584/the-photo-shared-by-mathukutty-is-now-going-viral"
published_at: "2023-01-21T12:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cb942ecfaf5_mathukutty.jpg"
keywords: []
---

# ‘ഭാവിയില്‍ നീ പ്രശസ്തനാകുമ്പോള്‍ ഇടാന്‍ വേണ്ടി എടുത്തുവെച്ച ഫോട്ടോ, ടൊവീനോയെക്കുറിച്ച് മാത്തുക്കുട്ടി

> **Lead Summary:** ടൊവിനോ തോമസിന്റെ പിറന്നാള്‍ ദിനത്തില്‍ രസകരമായ ചിത്രം പങ്കുവച്ചിരിക്കുകയാണ് സുഹൃത്തും സംവിധായകനുമായ മാത്തുക്കുട്ടി. ടൊവിനോ ഭാവിയില്‍ പ്രശസ്തനാകുമ്പോള്‍ ഇടാനായി താന്‍ മാറ്റിവച്ച ചിത്രമാണിതെന്നും വിചിത്രമായ രീതിയില്‍ കിടന്നുറങ്ങുന്ന സൂപ്പര്‍ഹീറോയാണ് ഈ ചിത്രത്തിലെന്നും മാത്തുക്കുട്ടി കുറിച്ചു.

## Article Content

ടൊവിനോ തോമസിന്റെ പിറന്നാള്‍ ദിനത്തില്‍ രസകരമായ ചിത്രം പങ്കുവച്ചിരിക്കുകയാണ് സുഹൃത്തും സംവിധായകനുമായ മാത്തുക്കുട്ടി. ടൊവിനോ ഭാവിയില്‍ പ്രശസ്തനാകുമ്പോള്‍ ഇടാനായി താന്‍ മാറ്റിവച്ച ചിത്രമാണിതെന്നും വിചിത്രമായ രീതിയില്‍ കിടന്നുറങ്ങുന്ന സൂപ്പര്‍ഹീറോയാണ് ഈ ചിത്രത്തിലെന്നും മാത്തുക്കുട്ടി കുറിച്ചു.

**

‘ഭാവിയില്‍ നീ പ്രശസ്തനാകുമ്പോള്‍ ഇടാന്‍ വേണ്ടി എടുത്തുവച്ച ഫോട്ടോ. ഇനിയും വൈകിയാല്‍ ചിലപ്പോള്‍ പിടിച്ചാല്‍ കിട്ടാണ്ടാകും. കണ്ടതില്‍ വച്ചേറ്റവും വിചിത്രമായ രീതിയില്‍ കിടന്നുറങ്ങുന്ന സൂപ്പര്‍ഹീറോയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.”-

[https://www.instagram.com/rjmathukkutty/?utm_source=ig_embed&ig_rid=1249cd45-8638-4683-8154-8cb34e074d19**](https://www.instagram.com/rjmathukkutty/?utm_source=ig_embed&ig_rid=1249cd45-8638-4683-8154-8cb34e074d19)

കസേരയിലേക്ക് കാലെടുത്തുവെച്ച് നിലത്ത് കിടന്നുറങ്ങുന്ന ടൊവിനോയാണ് ചിത്രത്തിലുള്ളത് ചെറുപ്പം മുതലേ സുഹൃത്തുക്കളാണ് ടൊവിനോയും മാത്തുക്കുട്ടിയും.സിനിമയില്‍ സജീവമാകുന്നതിനു മുമ്പേ ഒരു റൂമിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/91584/the-photo-shared-by-mathukutty-is-now-going-viral)