---
title: "വിശേഷ വാർത്ത അറിയിച്ചു സാന്ത്വനം താരം മഞ്ജുഷ മാർട്ടിൻ, ആശംസകളുമായി ആരാധകർ"
english_title: "Santhvanam actor Manjusha Martin announced the news, fans wished"
publisher: "moviemax.in"
canonical_url: "https://moviemax.in/news/91573/santhvanam-actor-manjusha-martin-announced-the-news-fans-wished"
published_at: "2023-01-21T12:05:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cb87f0f0897_manjusha.jpg"
keywords: []
---

# വിശേഷ വാർത്ത അറിയിച്ചു സാന്ത്വനം താരം മഞ്ജുഷ മാർട്ടിൻ, ആശംസകളുമായി ആരാധകർ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജുഷ മാർട്ടിൻ. സമൂഹമാധ്യമങ്ങൾ വഴിയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും താരം വളരെ സജീവമാണ്. നിരവധി ഷോർട്ട് വീഡിയോകൾ ആണ് താരം എപ്പോഴും പോസ്റ്റ് ചെയ്യുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജുഷ മാർട്ടിൻ. സമൂഹമാധ്യമങ്ങൾ വഴിയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും താരം വളരെ സജീവമാണ്. നിരവധി ഷോർട്ട് വീഡിയോകൾ ആണ് താരം എപ്പോഴും പോസ്റ്റ് ചെയ്യുന്നത്.

ഒരു സീരിയസ് രൂപത്തിലുള്ള വീഡിയോസ് ആയിരിക്കും ഇതെല്ലാം തന്നെ. കുടുംബ ബന്ധങ്ങൾക്കും പ്രണയബന്ധങ്ങൾക്കും ഒരുപാട് പ്രാധാന്യം നൽകിയുള്ള വീഡിയോകൾ ആയിരിക്കും താരം എപ്പോഴും ഇടുന്നത്.

അടുത്തിടെ ആയിരുന്നു സാന്ത്വനം എന്ന പരമ്പരയിൽ താരം അരങ്ങേറ്റം നടത്തിയത്. കണ്ണൻ എന്ന കഥാപാത്രത്തിന്റെ നായികയായിട്ടാണ് താരം എത്തുന്നത്.

അതേസമയം യഥാർത്ഥ ജീവിതത്തിൽ താരം ഒരു നിയമ വിദ്യാർത്ഥിനിയാണ്. എറണാകുളത്തെ ഒരു ലോ കോളജിൽ ആണ് താരം എൽഎൽബി പഠിക്കുന്നത്. എൽഎൽബി പഠിച്ചിറങ്ങിയശേഷം കുറച്ചുകാലം ഫാമിലി കോടതിയിൽ പ്രാക്ടീസ് ചെയ്യണം എന്ന് താരം തന്നെ ഒരിക്കൽ ഇൻസ്റ്റാഗ്രാം ക്വസ്റ്റിൻ ആൻഡ് ആൻസർ സെഷനിൽ പറഞ്ഞിട്ടുണ്ട്. അതേസമയം താരത്തിന്റെ ഏറ്റവും പുതിയ ഒരു വിശേഷ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

നടിയുടെ ഒരു പുതിയ മ്യൂസിക് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. മന്ദാരം എന്നാണ് മ്യൂസിക് വീഡിയോയുടെ പേര്. യൂട്യൂബിൽ ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് ഈ മ്യൂസിക് വീഡിയോ. നിരവധി ആളുകൾ ആണ് നടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. മ്യൂസിക് വീഡിയോയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ എന്നാണ് ഇപ്പോൾ മലയാളികൾ കമൻറ് ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/91573/santhvanam-actor-manjusha-martin-announced-the-news-fans-wished)