---
title: "ഷൂട്ടിംഗ് തീര്‍ന്നപ്പോള്‍ സ്വര്‍ണ നാണയം സഹപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി നല്‍കി കീര്‍ത്തി സുരേഷ്"
english_title: "Keerthy Suresh gifted the gold coin to his colleagues when the shooting was over"
publisher: "moviemax.in"
canonical_url: "https://moviemax.in/news/91540/keerthy-suresh-gifted-the-gold-coin-to-his-colleagues-when-the-shooting-was-over"
published_at: "2023-01-21T09:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cb6a48286d1_KEERTHI_SURESH.jpg"
keywords: []
---

# ഷൂട്ടിംഗ് തീര്‍ന്നപ്പോള്‍ സ്വര്‍ണ നാണയം സഹപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി നല്‍കി കീര്‍ത്തി സുരേഷ്

> **Lead Summary:** മലയാളവും കടന്ന് അന്യഭാഷാ ചിത്രങ്ങളില്‍ സജീവമായ കീര്‍ത്തി സുരേഷിന്റേതായി നിരവധി സിനിമകളാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. നാനി നായകനായ 'ദസറ' എന്ന ചിത്രീകരണമാണ് അടുത്തിടെ കീര്‍ത്തി സുരേഷ് പൂര്‍ത്തിയാക്കിയത്.

## Article Content

മലയാളവും കടന്ന് അന്യഭാഷാ ചിത്രങ്ങളില്‍ സജീവമായ കീര്‍ത്തി സുരേഷിന്റേതായി നിരവധി സിനിമകളാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. നാനി നായകനായ 'ദസറ' എന്ന ചിത്രീകരണമാണ് അടുത്തിടെ കീര്‍ത്തി സുരേഷ് പൂര്‍ത്തിയാക്കിയത്.

ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. ഇപ്പോഴിതാ 'ദസറ'യുടെ പ്രവര്‍ത്തകര്‍ക്ക് കീര്‍ത്തി സുരേഷ് സ്വര്‍ണ നാണയം സമ്മാനമായി നല്‍കിയെന്നാണ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രണ്ട് ഗ്രാം സ്വര്‍ണ നാണയം വീതം 'ദസറ'യുടെ ഷൂട്ടിംഗ് അവസാനിച്ച ദിവസം 130 യൂണിറ്റ് അംഗങ്ങള്‍ക്ക് കീര്‍ത്തി സുരേഷ് നല്‍കിയെന്നാണ് വാര്‍ത്ത.

കീര്‍ത്തി സുരേഷ് 'വെന്നെല' എന്ന കഥാപാത്രമാകുന്ന 'ദസറ' തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്‍ഫ്ലിക്സിലായിരിക്കും സ്‍ട്രീമിംഗ് ചെയ്യുക. ശ്രീകാന്ത ഒഡേലയാണ് സംവിധാനം ചെയ്യുന്നത്.

സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. സത്യൻ സൂര്യൻ ഐഎസ്‍സി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/91540/keerthy-suresh-gifted-the-gold-coin-to-his-colleagues-when-the-shooting-was-over)