ആ വ്യക്തിയിൽ നിന്നും സമാനമായ അനുഭവം ഉണ്ടായി,നടി അപർണ ബാലമുരളിയുടെ സംഭവത്തിനുശേഷം സമാനമായ തുറന്നുപറച്ചിൽ നടത്തി കൂടുതൽ താരങ്ങൾ, നടി സജിത മഠത്തിലിന് ഉണ്ടായ അനുഭവം കേട്ടോ?

ആ വ്യക്തിയിൽ നിന്നും സമാനമായ അനുഭവം ഉണ്ടായി,നടി അപർണ ബാലമുരളിയുടെ സംഭവത്തിനുശേഷം സമാനമായ തുറന്നുപറച്ചിൽ നടത്തി കൂടുതൽ താരങ്ങൾ, നടി സജിത മഠത്തിലിന് ഉണ്ടായ അനുഭവം കേട്ടോ?
2023-01-21T08:52:00 | By Nourin Minara KM

കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു നടി അപർണ ബാലമുരളിക്ക് ഒരു മോശം അനുഭവം ഉണ്ടായത്. എറണാകുളം ലോ കോളേജിൽ വച്ചായിരുന്നു ഈ അനുഭവം നടിക്ക് ഉണ്ടായത്. ലോ കോളേജിലെ വിദ്യാർത്ഥികളിൽ ഒരാൾ നടിയുടെ കയ്യിൽ കയറി പിടിക്കുകയായിരുന്നു. തുടർന്ന് നടിയുടെ തോളിൽ കയ്യിടാൻ ഇയാൾ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. അപ്പോൾ തന്നെ നടി അനിഷ്ടം പ്രകടിപ്പിക്കുന്നത് വീഡിയോയിൽ നിന്നും വ്യക്തമാണ്.


അതേസമയം ഈ വിഷയം ഇപ്പോൾ വലിയ രീതിയിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. നിരവധി പെൺകുട്ടികളാണ് ഈ വിഷയത്തിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. അവർക്ക് ഉണ്ടായ സമാനമായ അനുഭവങ്ങളാണ് പല പെൺകുട്ടികളും ഇതുപോലെ രേഖപ്പെടുത്തുന്നത്. നിരവധി നടിമാരും അവർക്ക് ഉണ്ടായ സമാനമായ അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്.


നടി സജിത മഠത്തിൽ പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.അറിയപ്പെടുന്ന ഒരു ബുദ്ധിജീവിയിൽ നിന്നും തനിക്ക് മോശം അനുഭവം നേരിട്ടു എന്നാണ് താരം പറയുന്നത്. ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇയാൾ തൻറെ തോളിൽ കയ്യിട്ട് ചേർത്തുനിർത്തി എന്നാണ് താരം പറയുന്നത്. ഒരു പരിപാടിക്ക് ഇടയിൽ വച്ചായിരുന്നു ഇയാളോട് കുറച്ചുനേരം സംസാരിച്ചത്. അതിനിടയിൽ ആയിരുന്നു ഫോട്ടോ എടുത്താലോ എന്ന് അയാൾ ഇങ്ങോട്ട് ചോദിക്കുന്നത്. ആവാം എന്ന് പറയുന്നതിനു മുൻപ് തന്നെ അയാൾ തോളിൽ കയ്യിട്ടു ചേർത്തുപിടിച്ചു ക്ലിക്ക് ചെയ്തു എന്നാണ് പറയുന്നത്.


അതേസമയം ഒന്ന് പ്രതികരിക്കുവാൻ പോലും തനിക്ക് സമയം കിട്ടിയില്ല എന്നാണ് നടി പറയുന്നത്. ഈ അസ്വസ്ഥത പിന്നീട് തന്നെ മുഴുവൻ നേരവും പിന്തുടർന്നു എന്നാണ് നടി കൂട്ടിച്ചേർക്കുന്നത്. തോളിൽ കയ്യിടുവാനുള്ള സൗഹൃദം ഒന്നും ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല എന്നാണ് താരം പറയുന്നത്. അടുത്ത കൂട്ടുകാരോട് പറഞ്ഞ് ഈ സങ്കടം താൻ തീർത്തു എന്നും ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിനുള്ള ശരികേട് നമ്മൾ എപ്പോഴാണ് മനുഷ്യനെ പറഞ്ഞു മനസ്സിലാക്കുന്നത് എന്നുമാണ് താരം ചോദിക്കുന്നത്. അതേസമയം അപർണ ബാലമുരളിയുടെ അസ്വസ്ഥമായ മുഖം ഓർത്തപ്പോൾ തോന്നിയ കാര്യങ്ങളാണ് എന്നാണ് സജിത മഠത്തിൽ പറയുന്നത്.

Content Highlight: Similar experience from that person, after the incident of actress Aparna Balamurali, more stars made a similar statement, did you hear the experience of actress Sajitha Mathil?

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup