---
title: "റോബിൻ ആരതിയുടെ സ്വത്തു കണ്ട് ഇഷ്ടപെട്ടതോ!? കമന്റിന് മറുപടിയുമായി റോബിൻ "
english_title: "Did Robin like Aarti's property? Robin replied to the comment"
publisher: "moviemax.in"
canonical_url: "https://moviemax.in/news/91483/did-robin-like-aartis-property-robin-replied-to-the-comment"
published_at: "2023-01-20T20:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63caaf815b96c_ARATHI_ROBIN_F.jpg"
keywords: []
---

# റോബിൻ ആരതിയുടെ സ്വത്തു കണ്ട് ഇഷ്ടപെട്ടതോ!? കമന്റിന് മറുപടിയുമായി റോബിൻ 

> **Lead Summary:** **ആ**ദ്യത്തെ അഭിമുഖത്തിലൂടെ തന്നെ ഒന്നിച്ച താരങ്ങളാണ് ആരതിയും റോബിന്‍ രാധാകൃഷ്ണനും. അഭിമുഖം ചെയ്യാന്‍ എത്തിയപ്പോള്‍ റോബിനെ തന്നെ നോക്കിനില്‍ക്കുന്ന ആരതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. പിന്നീട് റോബിന്‍ തന്നെയാണ് ആരതിയെ പ്രൊപ്പോസ് ചെയ്തത്.

## Article Content

**ആ**ദ്യത്തെ അഭിമുഖത്തിലൂടെ തന്നെ ഒന്നിച്ച താരങ്ങളാണ് ആരതിയും റോബിന്‍ രാധാകൃഷ്ണനും. അഭിമുഖം ചെയ്യാന്‍ എത്തിയപ്പോള്‍ റോബിനെ തന്നെ നോക്കിനില്‍ക്കുന്ന ആരതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. പിന്നീട് റോബിന്‍ തന്നെയാണ് ആരതിയെ പ്രൊപ്പോസ് ചെയ്തത്.

ആദ്യം നോ പറഞ്ഞു ആരതി , പിന്നീട് എസ് പറയുകയായിരുന്നു. അടുത്തമാസമാണ് ഇവരുടെ വിവാഹനിശ്ചയം.അതേസമയം സ്വന്തം അച്ഛനെയും അമ്മയെ പോലെയാണ് റോബിന്‍ തങ്ങളെ നോക്കുന്നതെന്ന് ആരതിയുടെ മാതാപിതാക്കള്‍ പറഞ്ഞു. അച്ഛന്‍ അമ്മയും വളരെയധികം കൂള്‍ ആണെന്ന് റോബിന്‍ പറഞ്ഞു. തനിക്കിപ്പോള്‍ രണ്ട് അച്ഛനെയും രണ്ട് അമ്മയെ കിട്ടിയ സന്തോഷം റോബിനും പങ്കുവെച്ചു.

അതേസമയം ആരതിയുടെ സ്വത്തും പണം കണ്ടിട്ടാണ് റോബിന്‍ ഇഷ്ടപ്പെട്ടത് എന്നുള്ള കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു അതിനെക്കുറിച്ചും ഇവര്‍ പ്രതികരിച്ചു, താന്‍ ആരതിയെ മാത്രമാണ് ഇഷ്ടപ്പെട്ടത്, എന്ന് പറഞ്ഞു കഴിയുമ്പോഴേക്കും ബാക്കി ആരതി വ്യക്തമാക്കി.

ഒരു വ്യക്തി എന്ന നിലയിലുള്ള എന്നെയാണ് ഇഷ്ടപ്പെടുന്നത്, നന്റെ പൊന്നോ പണമോ എനിക്ക് വേണ്ട എന്ന് തുടക്കത്തില് തന്നെ റോബിന് പറഞ്ഞിരുന്നുവത്രെ. മാത്രവുമല്ല, എന്റെ കമ്മിറ്റ്‌മെന്റുകള് തീരാന്, ഞാന് ആവശ്യപ്പെട്ടത് പ്രകാരം കാത്തിരുന്ന ആളാണ് റോബിന്. അദ്ദേഹത്തിന് രക്ഷപ്പെടാന് എന്റെ പൊന്നും പണവും ആവശ്യമില്ല ആരതി പൊടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/91483/did-robin-like-aartis-property-robin-replied-to-the-comment)