---
title: "'ഞാന്‍ ഭക്ഷണം കഴിച്ചില്ലെങ്കില്‍ അത് കഴിക്കില്ല ഞാന്‍ വിഷമിച്ചാല്‍ വിഷമിക്കും, മനുഷ്യനെക്കാള്‍ നല്ലത് നായകള്‍'- ബാല"
english_title: " I'll worry. Dogs are better than humans. - Bala"
publisher: "moviemax.in"
canonical_url: "https://moviemax.in/news/91482/ill-worry-dogs-are-better-than-humans-bala"
published_at: "2023-01-20T20:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63caace74bc2a_BALA_F.jpg"
keywords: []
---

# 'ഞാന്‍ ഭക്ഷണം കഴിച്ചില്ലെങ്കില്‍ അത് കഴിക്കില്ല ഞാന്‍ വിഷമിച്ചാല്‍ വിഷമിക്കും, മനുഷ്യനെക്കാള്‍ നല്ലത് നായകള്‍'- ബാല

> **Lead Summary:** **ഏ**റ്റവും മികച്ച കഥാപാത്രങ്ങള്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ച നടനാണ് ബാല . ഒരു മലയാള നടന്‍ അല്ലെങ്കില്‍ പോലും, മലയാളത്തില്‍ വലിയൊരു സ്ഥാനം ഈ നടന്‍ നേടിയെടുത്തു.

## Article Content

**ഏ**റ്റവും മികച്ച കഥാപാത്രങ്ങള്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ച നടനാണ് ബാല . ഒരു മലയാള നടന്‍ അല്ലെങ്കില്‍ പോലും, മലയാളത്തില്‍ വലിയൊരു സ്ഥാനം ഈ നടന്‍ നേടിയെടുത്തു.

ഈ അടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു ബാലയുടെ പേര്. വിമര്‍ശകര്‍ക്കുള്ള മറുപടി ബാല തന്നെ കൊടുത്തിരുന്നു.സിനിമയില്‍ സജീവമായി നില്‍ക്കുന്ന സമയത്തും ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ബാല ഉണ്ടായിരുന്നു .

ഇപ്പോഴിതാ മൃഗങ്ങളോട് തനിക്കുള്ള ഇഷ്ടത്തെ കുറിച്ചാണ് ബാല പറയുന്നത്. മനുഷ്യനെക്കാള്‍നല്ലത് നായകള്‍ ആണെന്ന് ബാല പറയുന്നു.ഞാന്‍ വിഷമിച്ചിരിക്കുമ്പോള്‍ എന്റെ നായക്കുട്ടി കാലിന്റെ ചുവട്ടില്‍ വന്നിരിക്കും , നീ വിഷമിക്കാന്‍ പാടില്ലെന്ന് പറയുന്ന പോലെ . സിനിമ കാണാന്‍ ഇരിക്കുമ്പോഴും എനിക്ക് ഒപ്പം വന്നിരിക്കും രജനികാന്തിന് പടമാണ് അവര്‍ക്ക് കൂടുതല്‍ ഇഷ്ടം.

എനിക്കൊരു ബിഗിള്‍ ഇനത്തില്‍പ്പെട്ട നായ ഉണ്ടായിരുന്നു. ഈയടുത്ത് പ്രസവിച്ചു ഞാന്‍ ഭക്ഷണം കഴിച്ചില്ലെങ്കില്‍ അത് കഴിക്കില്ല ഞാന്‍ വിഷമിച്ചാല്‍ വിഷമിക്കും ഞാന്‍ ചിരിക്കുമ്പോള്‍ ഭയങ്കരമായ ഓടും മനുഷ്യനെക്കാള്‍ നല്ലത് നായകള്‍ തന്നെ ബാല പറഞ്ഞു.നേരത്തെ കലൂരില്‍ ഒറ്റയ്ക്ക് ഒരു വീടെടുത്ത് താമസിച്ചപ്പോഴും എനിക്കൊരു നായ ഉണ്ടായിരുന്നു . ഈ അടുത്ത് അത് മരിച്ചുപോയി. ഇപ്പോഴും അതിന്റെ വേദനയുണ്ടെന്ന് ബാല പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/91482/ill-worry-dogs-are-better-than-humans-bala)