---
title: "ഗ്ലാമറസായ ബീച്ച് ചിത്രങ്ങളുമായി അഹാന "
english_title: "Ahana with glamorous beach pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/91479/ahana-with-glamorous-beach-pictures"
published_at: "2023-01-20T20:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63caa96ae5e9f_AHANA_F.jpg"
keywords: []
---

# ഗ്ലാമറസായ ബീച്ച് ചിത്രങ്ങളുമായി അഹാന 

> **Lead Summary:** **മ**ലയാള സിനിമയിലെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണകുമാർ. സമൂഹമാധ്യമങ്ങളിൽ സജീവമായ അഹാന തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

## Article Content

**മ**ലയാള സിനിമയിലെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണകുമാർ. സമൂഹമാധ്യമങ്ങളിൽ സജീവമായ അഹാന തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇത്തരത്തില്‍ താരം പങ്കുവച്ചിരിക്കുന്നത് ഒരു ബീച്ചില്‍ സായാഹ്നം ആസ്വദിക്കുന്ന ചിത്രങ്ങളാണ്. ബീച്ച് വെയറില്‍ അതീവ ഗ്ലാമറസായാണ് ചിത്രങ്ങളില്‍ അഹാന.

> നവംബര്‍ മാസത്തില്‍ പങ്കുവച്ചൊരു പോസ്റ്റിന് താഴെ വന്ന കമന്റും അതിന് അഹാന നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്. ‘‘രണ്ട് ചാണക പീസ് തരട്ടെ’’ എന്നായിരുന്നു അഹാനയുടെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിന് താഴെ വന്ന കമന്റ്. "സാധാരണയായി നിങ്ങളെപ്പോലുള്ളവരെ ഞാൻ ബ്ലോക്ക് ചെയ്യാറാണ് പതിവ്. എന്നാൽ ഒരു മാറ്റത്തിന് വേണ്ടി, ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു... മനുഷ്യനെന്ന നിലയിൽ ഒരാൾക്ക് അൽപ്പം ആത്മാഭിമാനം ഉണ്ടായിരിക്കണം.

> തീർച്ചയായും ഒരുപാട് ആത്മസ്നേഹവും. അത്തരം അപ്രസക്തമായ, വിവേകശൂന്യമായ, വെറുപ്പുളവാക്കുന്ന, അർത്ഥശൂന്യമായ ഡയലോഗുകൾ, പ്രത്യേകിച്ച് ഒരു പൊതുസഞ്ചയത്തിൽ പറഞ്ഞുകൊണ്ട് സ്വയം അപമാനിക്കുകയും നിങ്ങളെത്തന്നെ വിഡ്ഢികളാക്കുകയും ചെയ്യരുത്. ശ്രദ്ധപുലർത്തുക", എന്നാണ് അഹാന മറുപടി നൽകിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/91479/ahana-with-glamorous-beach-pictures)