---
title: "തന്നോട് ക്രഷ് തോന്നിയ കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; ചൈതന്യ പ്രകാശ്"
english_title: "The boy who felt crushed by him was expelled from school; Chaitanya Prakash"
publisher: "moviemax.in"
canonical_url: "https://moviemax.in/news/9140/the-boy-who-felt-crushed-by-him-was-expelled-from-school-chaitanya-prakash"
published_at: "2021-11-06T07:34:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6185e3813b23d_.jpg"
keywords: []
---

# തന്നോട് ക്രഷ് തോന്നിയ കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; ചൈതന്യ പ്രകാശ്

> **Lead Summary:** മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗെയിം ഷോയാണ് സ്റ്റാർ മാജിക്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും ഹാസ്യ താരങ്ങളുമാണ് ഈ ഷോയിൽ മത്സരാർത്ഥികളായി എത്തുന്നത്. ബിഗ് സ്ക്രീൻ താരങ്ങൾ ഷോയിൽ അതിഥികളായും എത്താറുണ്ട്. ലക്ഷ്മി നക്ഷത്രയാണ് സ്റ്റാർമാജിക് ഷോ അവതരിപ്പിക്കുന്നത്.

## Article Content

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗെയിം ഷോയാണ് സ്റ്റാർ മാജിക്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും ഹാസ്യ താരങ്ങളുമാണ് ഈ ഷോയിൽ മത്സരാർത്ഥികളായി എത്തുന്നത്. ബിഗ് സ്ക്രീൻ താരങ്ങൾ ഷോയിൽ അതിഥികളായും എത്താറുണ്ട്. ലക്ഷ്മി നക്ഷത്രയാണ് സ്റ്റാർമാജിക് ഷോ അവതരിപ്പിക്കുന്നത്.

 മാജിക് ഷോയിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ചൈതന്യ പ്രകാശ്. ടിക്ക് ടോക്കിൽ സജീവമായിരുന്നു ചൈതന്യ. എന്നാൽ പ്രേക്ഷകരുടെ ഇടയിൽ സുപരിചിതയാവുന്നത് സ്റ്റാർ മാജിക് ഷോയിലൂടെയാണ്. താരത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിത തന്റെ ബ്രേക്കപ്പ് കഥ വെളിപ്പെടുത്തുകയാണ് ചൈതന്യ. ഒരു അഭിമുഖത്തിലാണ് രസകരമായ കഥ വെളിപ്പെടുത്തിയത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ.

''ഏഴാം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ ക്ലാസിലെ ഒരു കുട്ടിയ്ക്ക് തന്നെ ഇഷ്ടമായിരുന്നു. എന്നാൽ കുട്ടി തന്നോട് ഈ കാര്യം നേരിട്ട് പറഞ്ഞിട്ടില്ല. എന്നാൽ ക്ലാസിലുള്ളവർ ഈ കൂട്ടിയുടെ പേര് വിളിച്ച് കളിയാക്കുമായിരുന്നു.

സ്കൂളിൽ തനിക്ക് ഇഷ്ടമുള്ള ഒരു ടീച്ചർ ഉണ്ടായിരുന്നു. അമ്മയെ പോലെയായിരുന്നു . എപ്പോഴു ടീച്ചറിന് പിന്നാലെയൊക്കെ ഞാൻ നടക്കുമായിരുന്നു. ഞാൻ ഇത് നേരെ ആ ടീച്ചറിനോട് പറഞ്ഞു. ക്ലാസ് ടീച്ചര്‍ അമ്മയെ അറിയിച്ചു. അങ്ങനെ പ്രിന്‍സിപ്പലും അറിഞ്ഞു. അതോടെ അവന്‍ സ്‌കൂളില്‍ നിന്നും പുറത്തായി എന്നാണ് താരം പറയുന്നത്.

പക്ഷെ തന്റെ പരാതി കൊണ്ട് മാത്രമല്ല ആ കുട്ടി സ്‌കൂളില്‍ നിന്ന് പുറത്തായത് എന്ന് ചൈതന്യ പറയുന്നു. 'നീ പെണ്‍കുട്ടികളുടെ ഇടയില്‍ തന്നെയാണല്ലോ എടാ' എന്ന് പിന്‍സിപ്പല്‍ ചോദിച്ചപ്പോള്‍, 'ഞാന്‍ കൃഷ്ണനാണ്, എനിക്ക് ചുറ്റും രാധ വേണമെന്ന്' അവൻ പറഞ്ഞു. അങ്ങനെ ആ കുട്ടിയെ പ്രിന്‍സിപ്പല്‍ സ്‌കൂളില്‍ നിന്നും പുറത്താക്കിയത് എന്ന് ചൈതന്യ പറഞ്ഞു.

പിന്നീട് ആ കുട്ടിയെ നേരിൽ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നു ചൈതന്യ പറയുന്നുണ്ട്. പ്രണയം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ പലരോടും തോന്നാറുണ്ട്, പക്ഷെ അതെല്ലാം തുറന്ന് പറയാന്‍ പറ്റിയ പ്രണയമല്ല എന്നായിരുന്നു നടിയുടെ മറുപടി. കൂടാതെ ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പങ്ങളഴെ കുറിച്ചും അഭിമുറഖത്തിൽ ചോദിക്കുന്നുണ്ട്.

നല്ല മുടി ഉണ്ടായിരിയ്ക്കണം, തന്നെക്കാള്‍ ഹൈറ്റ് ഉണ്ടായിരിയ്ക്കണം, ജോലി ഉണ്ടായിരിക്കണം അമ്മയെയും അച്ഛനെയും നോക്കണം എന്നിങ്ങനെയാണ് ചൈതന്യ'' പറഞ്ഞത്.

ചൈത്യയ്ക്കൊപ്പം അഡീസും അഭിമുഖത്തിൽ ഉണ്ടായിരുന്നു. ആഡിസും തന്റെ ബ്രേക്കപ്പ് കഥ അഭിമുഖത്തിൽ പറഞ്ഞു. അമേരിക്കയിൽ വെച്ചുണ്ടായ ബ്രേക്കപ്പ് കഥയായിരുന്നു അഡീസ് പറഞ്ഞത് . തങ്ങൾക്ക് രണ്ട് പേർക്കും ഇഷ്ടമായിരുന്നു കുറെ നാൾ ഡേറ്റ് ചെയ്തു അവൾ മറ്റൊരാളുമായി ഇഷ്ടത്തിൽ ആയി. അത് തന്നെ വേദനിപ്പിച്ചിരുന്നു.

ഒരിക്കൽ അവളരെ കാണാൻ രാത്രിയിൽ പോയി . അപ്പോഴാണ് മറ്റൊരാളുമായി ഇഷ്ടത്തിലാണെന്ന് അറിഞ്ഞതെന്നും ആഡീസ് പറയുന്നു. പിന്നീട് തന്റെ ഭാവി വധവിനെ കുറിച്ചും പറയുന്നുണ്ട്. ഇഷ്ടം പോലെ ഭാഷ സംസാരിക്കുന്ന കുട്ടിയായിരിക്കണം, വായിക്കണം, ജോലിയുണ്ടെങ്കിൽ അത്രയും സന്തോഷമെന്നും ആഡീസ് പറയുന്നുണ്ട്. സഹ താരങ്ങളോട് പ്രണയം തോന്നിയിട്ടുണ്ടെന്നും അവതാരകയുടെ ചോദ്യത്തിന് തമാശ രൂപേണ ഉത്തരം നൽകി.

സഹതാരങ്ങളോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന് ആഡിസിനോട് ചോദിക്കുമ്പോഴാണ് അവതാരകയെ ചൂണ്ടി മറുപടി നൽകിയത്. '' ചേച്ചിയോട് പ്രണയം തോന്നിയിട്ടുണ്ട് എന്നായിരുന്നു ആഡിസിന്റെ മറുപടി. പ്രണയം എല്ലാവരോടും തോന്നറുണ്ട്. പ്രണയം പ്രത്യേകം ആളോട് തോന്നുന്ന പരിപാടി ഒന്നും അല്ലെന്ന് ആഡിസ് മറുപടി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/9140/the-boy-who-felt-crushed-by-him-was-expelled-from-school-chaitanya-prakash)