---
title: "ബോളിവുഡ് നടി ഐശ്വര്യ റായ്ക്ക് നികുതി വകുപ്പിന്റെ നോട്ടീസ്"
english_title: "Tax department notice to Bollywood actress Aishwarya Rai"
publisher: "moviemax.in"
canonical_url: "https://moviemax.in/news/91367/tax-department-notice-to-bollywood-actress-aishwarya-rai"
published_at: "2023-01-20T08:36:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ca05842037f_aiswarya.jpg"
keywords: []
---

# ബോളിവുഡ് നടി ഐശ്വര്യ റായ്ക്ക് നികുതി വകുപ്പിന്റെ നോട്ടീസ്

> **Lead Summary:** **മുംബൈ : **ഭൂനികുതി അടയ്ക്കാത്തതിന്റെ പേരിൽ ബോളിവുഡ് നടി ഐശ്വര്യ റായ്ക്ക് നികുതി വകുപ്പിന്റെ നോട്ടീസ്. നാസിക്കിലെ നടിയുടെ പേരിലുള്ള ഒരു ഹെക്ടർ ഭൂമിയുടെ നികുതി നടി അടച്ചിരുന്നില്ലെന്നും അതിനാലാണ് മഹാരാഷ്ട്ര സർക്കാർ അധികൃതർ നോട്ടീസ് അയച്ചതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

## Article Content

**മുംബൈ : **ഭൂനികുതി അടയ്ക്കാത്തതിന്റെ പേരിൽ ബോളിവുഡ് നടി ഐശ്വര്യ റായ്ക്ക് നികുതി വകുപ്പിന്റെ നോട്ടീസ്. നാസിക്കിലെ നടിയുടെ പേരിലുള്ള ഒരു ഹെക്ടർ ഭൂമിയുടെ നികുതി നടി അടച്ചിരുന്നില്ലെന്നും അതിനാലാണ് മഹാരാഷ്ട്ര സർക്കാർ അധികൃതർ നോട്ടീസ് അയച്ചതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

21,960 രൂപയാണ് നികുതിയായി ഐശ്വര്യ റായ് നൽകാനുള്ളത്. 10 ദിവസത്തിനുള്ളിൽ തുക അടയ്ക്കണമെന്നാണ് നോട്ടീസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് ദിവസത്തിൽ തന്നെ നികുതി അടയ്ക്കുമെന്ന് ഐശ്വര്യ റായിയുമായി ബന്ധപ്പെട്ട് വക്താക്കൾ അറിയിച്ചു. 2009ലാണ് ഐശ്വര്യ റായ് ഈ ഭൂമി വാങ്ങിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/91367/tax-department-notice-to-bollywood-actress-aishwarya-rai)