ഇടവേള ബാബു വിവാഹം ചെയ്യാത്തത് എന്തുകൊണ്ടാണ് എന്നറിയുമോ? തനിക്ക് ഇത് പറ്റിയില്ല എന്നുമാണ് ഇടവേള ബാബു പറയുന്നത്...

ഇടവേള ബാബു വിവാഹം ചെയ്യാത്തത് എന്തുകൊണ്ടാണ് എന്നറിയുമോ? തനിക്ക് ഇത് പറ്റിയില്ല എന്നുമാണ് ഇടവേള ബാബു പറയുന്നത്...
2023-01-19T23:11:00 | By Nourin Minara KM

 മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് ഇടവേള ബാബു. മലയാള സിനിമയുടെ ഈവൻ്റ് മാനേജർ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. മലയാളി താരങ്ങളുടെ സംഘടന ആണ് അമ്മ. ഈ സംഘടനയുടെ എല്ലാമെല്ലാമാണ് ഇടവേള ബാബു എന്നു പറഞ്ഞാൽ അധികമാവില്ല. ഈ സംഘടനയുടെ പരിപാടികൾ എല്ലാം മാനേജ് ചെയ്യുന്നത് ഇദ്ദേഹമാണ്.


കഴിഞ്ഞ കുറെ വർഷങ്ങളായി അമ്മ എന്ന സംഘടനയുടെ പേര് കേൾക്കുമ്പോൾ തന്നെ നമുക്ക് ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന മുഖം ഇദ്ദേഹത്തിന്റെ ആയിരിക്കും. അടുത്തിടെ ഇദ്ദേഹം വളരെ ചെറിയ ഒരു വിവാദത്തിൽ അകപ്പെട്ടിരുന്നു. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ഒരു സിനിമയ്ക്കെതിരെ ആയിരുന്നു ഇദ്ദേഹം സംസാരിച്ചത്. സിനിമ നെഗറ്റീവ് സന്ദേശമാണ് മുന്നോട്ടുവയ്ക്കുന്നത് എന്നും തന്റെ അടുത്ത് ഇങ്ങനെയുള്ള കഥകൾ പറയുവാൻ വന്നാൽ താൻ സമ്മതിക്കുകയില്ല എന്നുമായിരുന്നു ഇദ്ദേഹം പറഞ്ഞത്.


എന്നാൽ ഈ പരാമർശത്തിന്റെ പേരിൽ ഇദ്ദേഹത്തെ നിരവധി ആളുകൾ വേട്ടയാടുകയായിരുന്നു. ഇദ്ദേഹം പറഞ്ഞത് ശരിയാണ് എന്നും എന്തുകൊണ്ടാണ് അഭിപ്രായ സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞു നടക്കുന്ന യുവ പ്രേക്ഷകരുടെ ഇദ്ദേഹത്തിനെതിരെ സാമൂഹിക ആക്രമണം അഴിച്ചുവിട്ടത് എന്നുമൊക്കെയാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്.


അതേ സമയം ഇദ്ദേഹം ഇതുവരെ വിവാഹം ചെയ്തിട്ടില്ല എന്ന കാര്യം നിങ്ങൾക്ക് അറിയുമോ? ജീവിതത്തിൽ ഇദ്ദേഹം ഒരു ക്രോണിക് ബാച്ചിലർ ആണ്. തന്റെ അമ്മയുടെ ഏറ്റവും വലിയ ഒരു ആഗ്രഹമായിരുന്നു തന്നെ വിവാഹം ചെയ്തു കാണണം എന്നതും. എന്നാൽ, തനിക്ക് ഇത് പറ്റിയില്ല എന്നുമാണ് ഇടവേള ബാബു പറയുന്നത്. അതേസമയം, വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് വിവാഹം ചെയ്യാൻ പറ്റാതെ പോയത് എന്നാണ് ഇടവേള ബാബു പറയുന്നത്.


താൻ അടുത്ത് ഉണ്ടാവണം എന്നതായിരുന്നു അമ്മയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന്. എന്നാൽ, പല കാരണങ്ങൾ കൊണ്ടും അത് സാധിച്ചു കൊടുക്കാൻ പറ്റാതെ പോയിരുന്നു. പക്ഷേ, കോവിഡ് സമയമായപ്പോൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഏകദേശം ആ സമയത്ത് തന്നെയായിരുന്നു അമ്മയുടെ മരണവും. മരണത്തിന്റെ തലേദിവസമായിരുന്നു അമ്മയുടെ പിറന്നാൾ. ഞങ്ങൾ മക്കളും കൊച്ചുമക്കളും എല്ലാം ചേർന്ന് അത് ആഘോഷമാക്കി. അമ്മ കിടക്കയുടെ അടുത്ത കുഴഞ്ഞു വീഴുകയായിരുന്നു. 10 മിനിറ്റ് തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു എങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു പോയിരുന്നു – ഇടവേള ബാബു കൂട്ടിച്ചേർത്തു.


Content Highlight: Do you know why Evala Babu is not married? Iwala Babu says that this is not good for him...

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup