---
title: "'സിനിമയിലേക്ക് പുതുതായി വരുന്നവർക്ക് വലിയ രീതിയിലുള്ള വെല്ലുവിളികൾ നേരിടാൻ ഉണ്ട്'; മാല പാർവതി പറയുന്നത് കേട്ടോ ..?"
english_title: "'New entrants to cinema face enormous challenges'; Did you hear what Mala Parvati is saying..?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/91339/new-entrants-to-cinema-face-enormous-challenges-did-you-hear-what-mala-parvati-is-saying"
published_at: "2023-01-19T23:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c97ebc294d5_MALAPARVATHIO.jpg"
keywords: []
---

# 'സിനിമയിലേക്ക് പുതുതായി വരുന്നവർക്ക് വലിയ രീതിയിലുള്ള വെല്ലുവിളികൾ നേരിടാൻ ഉണ്ട്'; മാല പാർവതി പറയുന്നത് കേട്ടോ ..?

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാല പാർവതി. നീലത്താമര എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഈ സിനിമയിൽ അർച്ചന കവി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മുതിർന്ന കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചത്. വളരെയേറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ഒരു സിനിമയായിരുന്നു ഇത്. ഈ സിനിമയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാല പാർവതി. നീലത്താമര എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഈ സിനിമയിൽ അർച്ചന കവി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മുതിർന്ന കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചത്. വളരെയേറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ഒരു സിനിമയായിരുന്നു ഇത്. ഈ സിനിമയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.

ഇപ്പോൾ സിനിമ മേഖലയിൽ നടക്കുന്ന പല കാര്യങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് താരം. പുതുതലമുറയിലെ പലരും മുകളിലേക്ക് കയറി പോകുവാൻ അത്തരം സമീപനങ്ങൾ സ്വീകരിക്കുന്നുണ്ടോ എന്നായിരുന്നു അവതാരകൻ ചോദിച്ച ചോദ്യം. തീർച്ചയായും ഉണ്ടാകുമല്ലോ എന്നായിരുന്നു മാല പാർവതിയുടെ ഉത്തരം.

സിനിമയിലേക്ക് പുതുതായി വരുന്നവർക്ക് വലിയ രീതിയിലുള്ള വെല്ലുവിളികൾ നേരിടാൻ ഉണ്ട്. ഒരു സിനിമയിൽ നായികയായി എന്നുകരുതി രണ്ടാമത്തെയും മൂന്നാമത്തെയും സിനിമ കിട്ടണം എന്നില്ല.ആദ്യത്തെ സിനിമ ഹിറ്റ് ആകുമ്പോൾ അവരെ ചാനലുകാർ എല്ലാം ആഘോഷിക്കും. പക്ഷേ പിന്നീട് സിനിമകൾ കിട്ടാതെ വരുമ്പോൾ പലരുടെയും മാനസിക അവസ്ഥ പലതായിരിക്കും. അങ്ങനെ പലർക്കും ഈ അവസരം ഒരു ട്രാപ്പ് പോലെ അനുഭവപ്പെടും.

ഇക്കാര്യം നായികമാർക്ക് മാത്രമേ പറയുവാൻ സാധിക്കുകയുള്ളൂ. അവരോടാണ് നമ്മൾ ചോദിക്കേണ്ടത്. പലരും ഇതുപോലെയുള്ള സന്ദർഭങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാകും. അതിനാണ് പോഷ് നിയമവും ഐസിസിയും എല്ലാം ഉള്ളത്.ഇതുമായി ബന്ധപ്പെട്ടത് ആയിരുന്നു രണ്ടാമത്തെ ചോദ്യം. എന്തിനാണ് ഐസിസി മെമ്പർ എന്ന സ്ഥാനം രാജിവെച്ചത് എന്നതായിരുന്നു ചോദ്യം.

എന്നാൽ അതിനു പിന്നിൽ മറ്റൊരു കാര്യം ഒന്നുമില്ല എന്നും ആ പണി ഒരു ജെസിബി പോലെയായിരുന്നു എന്നും ആര് എന്ത് തെറ്റ് ചെയ്താലും നമ്മൾ പോയി പിടിക്കണം എന്നും പിടിച്ചില്ലെങ്കിൽ നമ്മൾ ആയിരിക്കും കുറ്റക്കാരി എന്നുമാണ് താരം പറയുന്നത്. ഇത് വലിയ രീതിയിലുള്ള ഉത്തരവാദിത്വമായിരുന്നു നൽകിയത് എന്നും നമുക്ക് അതിനോട് പൂർണമായി സഹകരിക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ അവിടെ നിൽക്കാതിരിക്കുന്നതാണ് ബുദ്ധി എന്ന് തോന്നിയതുകൊണ്ടാണ് രാജിവെച്ചത് എന്നുമാണ് താരം പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/91339/new-entrants-to-cinema-face-enormous-challenges-did-you-hear-what-mala-parvati-is-saying)