---
title: "നടന്‍ ജൂലിയന്‍ സാന്‍ഡ്സിനെ സാന്‍ ഗബ്രിയേല്‍ പര്‍വതനിരയില്‍ കാണാതായി"
english_title: "Actor Julian Sands went missing in the San Gabriel Mountains"
publisher: "moviemax.in"
canonical_url: "https://moviemax.in/news/91308/actor-julian-sands-went-missing-in-the-san-gabriel-mountains"
published_at: "2023-01-19T20:31:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c95b9100c68_actor.jpg"
keywords: []
---

# നടന്‍ ജൂലിയന്‍ സാന്‍ഡ്സിനെ സാന്‍ ഗബ്രിയേല്‍ പര്‍വതനിരയില്‍ കാണാതായി

> **Lead Summary:** **ലോസ് ആഞ്ജലസ് : **ബ്രിട്ടീഷ് നടന്‍ ജൂലിയന്‍ സാന്‍ഡ്‌സിനെ കാണാതായി. ഹൈക്കിങ്ങിനിടെ തെക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍ ഗബ്രിയേല്‍ പര്‍വതനിരകളിലാണ് താരത്തെ കാണാതായത്. അറ് ദിവസം മുന്‍പാണ് കാണാതാകുന്നത്.

## Article Content

**ലോസ് ആഞ്ജലസ് : **ബ്രിട്ടീഷ് നടന്‍ ജൂലിയന്‍ സാന്‍ഡ്‌സിനെ കാണാതായി. ഹൈക്കിങ്ങിനിടെ തെക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍ ഗബ്രിയേല്‍ പര്‍വതനിരകളിലാണ് താരത്തെ കാണാതായത്. അറ് ദിവസം മുന്‍പാണ് കാണാതാകുന്നത്.

തുടര്‍ന്ന് താരത്തെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ട് കാല്‍നടയാത്രക്കാരെ കാണാതാകുന്നത്. കാണാതായതില്‍ ഒരാള്‍ സാന്‍ഡ്‌സ് ആണെന്ന് പിന്നീടാണ് സാന്‍ ബെര്‍ണാര്‍ഡിനോ കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചത്.

ഗബ്രിയേല്‍ പര്‍വതനിരകളിലെ ബാള്‍ഡി ബൗള്‍ മേഖലയില്‍ വച്ചാണ് സാന്‍ഡ്‌സിനെ കാണാതായത്. സാഹസിക യാത്രക്കാരുടെ ഇഷ്ടപ്രദേശങ്ങളിലൊന്നാണ് ബാള്‍ഡി ബൗള്‍. ഹിമപാതത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ള പ്രദേശമാണിത്. ഗ്രൗണ്ട് സര്‍ച്ച്‌ നടത്തിയിരുന്നെങ്കിലും കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ശനിയാഴ്ച പിന്‍വലിക്കുകയായിരുന്നു.

ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചുകൊണ്ടുള്ള തിരച്ചില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സുരക്ഷിതമായതിനു ശേഷമായിരിക്കും ഗ്രൗണ്ട് സെര്‍ച്ച്‌ പുനഃരാരംഭിക്കുക. അടുത്തിടെ രണ്ട് ഹൈക്കേഴ്സ് പ്രദേശത്ത് മരിച്ചിരുന്നു. ബ്രിട്ടനില്‍ ജനിച്ച ജൂലിയന്‍ സാന്‍ഡ്‌സ് ഇപ്പോള്‍ നോര്‍ത്ത് ഹോളിവുഡിലാണ് താരമസിക്കുന്നത്.

65കാരനായ താരം ഓസ്കര്‍ പുരസ്കാരം നേടിയ ചിത്രങ്ങളില്‍ ഉള്‍പ്പടെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ദ കില്ലിങ് ഫീല്‍ഡ് , എ റൂം വിത്ത് എ വ്യൂ,നേക്കഡ് ലഞ്ച്, കാറ്റ് സിറ്റി,ദ സര്‍വൈവലിസ്റ്റ് തുടങ്ങിയ നിരവധി സിനിമകളിലും ടെലിവിഷന്‍ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/91308/actor-julian-sands-went-missing-in-the-san-gabriel-mountains)