---
title: "അത് വീട് തന്നെയോ ; അനു ജോസഫിന്റെ മൂന്ന് കോടിയുടെ വീട് കണ്ടോ ?"
english_title: "Is it the house itself; Did you see Anu Joseph's three crore house?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/91304/is-it-the-house-itself-did-you-see-anu-josephs-three-crore-house"
published_at: "2023-01-19T20:00:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c9550a9e98c_anu.jpg"
keywords: []
---

# അത് വീട് തന്നെയോ ; അനു ജോസഫിന്റെ മൂന്ന് കോടിയുടെ വീട് കണ്ടോ ?

> **Lead Summary:** മിനിസ്‌ക്രീനില്‍ നിറഞ്ഞുനിന്ന നടിയാണ് അനു ജോസഫ്. അഭിനയത്തിലും അവതരണത്തിലും എല്ലാം ഈ താരം കഴിവ് തെളിയിച്ചു. ഇപ്പോള്‍ തന്റെ വീട് പണിയുടെ തിരക്കിലാണ് അനു. നേരത്തെ യൂട്യൂബ് ചാനല്‍ വഴി വീടിന്റെ വീഡിയോസ് എല്ലാം താരം പങ്കിട്ടു. മൂന്നു കോടിയുടെ വീടാണ് അനു പണിതത്.

## Article Content

മിനിസ്‌ക്രീനില്‍ നിറഞ്ഞുനിന്ന നടിയാണ് അനു ജോസഫ്. അഭിനയത്തിലും അവതരണത്തിലും എല്ലാം ഈ താരം കഴിവ് തെളിയിച്ചു. ഇപ്പോള്‍ തന്റെ വീട് പണിയുടെ തിരക്കിലാണ് അനു. നേരത്തെ യൂട്യൂബ് ചാനല്‍ വഴി വീടിന്റെ വീഡിയോസ് എല്ലാം താരം പങ്കിട്ടു. മൂന്നു കോടിയുടെ വീടാണ് അനു പണിതത്.

5500 സ്‌ക്വയര്‍ ഫീറ്റ് ഉള്ള വീട്ടില്‍ ഒറ്റ ബെഡ്‌റൂം ആണ് വരുന്നത്. അതേസമയം പെട്ടെന്ന് കാണുമ്പോള്‍ ഇത് വീടാണോ ഓഫീസ് ആണോ എന്ന് സംശയിച്ചു പോകും. എല്ലാത്തിനും കൂടി വേണ്ടിയിട്ടാണ് ഈ വീട് ഒരുക്കിയത്, എന്തിന് ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്ക് പോലും.

വീട് പണിയുമ്പോള്‍ നമുക്ക് ഒരുപാട് മാറ്റങ്ങള്‍ വരുമെന്ന് നടി പറയുന്നു. താന്‍ പലരോടും ദേഷ്യപ്പെട്ട് സംസാരിക്കേണ്ടി വരെ വന്നിട്ടുണ്ട്. ഒരുപാട് പേര്‍ പറ്റിക്കുകയും ചെയ്തു. ഇപ്പോഴും ചില കാര്യങ്ങള്‍ ഒന്നും ചെയ്തു തീര്‍ന്നിട്ടില്ല. ആദ്യമായിട്ട് വീട് വയ്ക്കുന്നതുകൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങളൊന്നും അറിയില്ല.

വയറിംഗിന് മാത്രം 80000 രൂപ വന്നിട്ടുണ്ട് എന്ന് അനു പറഞ്ഞ, എന്നാല്‍ പിന്നീട് ഒരു കടയില്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ് അത്രയൊന്നും പണം വേണ്ടിയിരുന്നില്ല എന്ന് , അങ്ങനെ അവിടെ അനു പറ്റിക്കപ്പെട്ടു. എന്തായാലും തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം സഫലമാവാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് അനു.

അതേസമയം അവതാരികയും അഭിനേത്രിയുമായെല്ലാം കഴിവ് തെളിയിച്ച താരമാണ് അനു ജോസഫ്. ഇന്ന് യൂട്യൂബ് ചാനലിലൂടെയാണ് തന്റെ വിശേഷം പങ്കുവെച്ച് അനു എത്താര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/91304/is-it-the-house-itself-did-you-see-anu-josephs-three-crore-house)