മോഹന്‍ലാലിനെ ഒരു ഗുണ്ടയെന്ന് വിളിക്കാന്‍ താങ്കള്‍ക്ക് ആരാണ് അധികാരം തന്നത്; അടൂരിനെതിരെ മേജര്‍ രവി

മോഹന്‍ലാലിനെ ഒരു ഗുണ്ടയെന്ന് വിളിക്കാന്‍ താങ്കള്‍ക്ക് ആരാണ് അധികാരം തന്നത്; അടൂരിനെതിരെ മേജര്‍ രവി
2023-01-19T19:38:00 | By Susmitha Surendran

മോഹന്‍ലാലിനെതിരായ നല്ല ഗുണ്ട പരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവി.

മേജര്‍ രവിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഈയടുത്ത കാലത്ത് മിസ്റ്റര്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കൊടുത്ത ഒരു ഇന്റര്‍വ്യൂ കാണാനിടയായി. അതില്‍ മൂന്ന് കാര്യങ്ങള്‍… കൃത്യമായി ചില ചോദ്യങ്ങള്‍ എനിക്ക് ചോദിക്കാനുണ്ട്. നമ്പര്‍ വണ്‍, താങ്കള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു മലയാള സിനിമ പോലും ഇവിടെ ഉണ്ടായിട്ടില്ല എന്ന് 2007 ല്‍ താങ്കള്‍ പറഞ്ഞത് എനിക്ക് ഓര്‍മ്മയുണ്ട്.

2006 ല്‍ ഇറങ്ങിയ ക്ലാസ്‌മേറ്റ്‌സ് ആന്‍ഡ് കീര്‍ത്തിചക്ര എന്നീ രണ്ട് സിനിമകള്‍ നൂറിലധികം ദിവസം തിയേറ്ററുകളില്‍ നിറഞ്ഞു ഓടി. ഒരു സിനിമയെക്കുറിച്ച് പറയുന്നതിനു മുന്നേ ആദ്യം താങ്കള്‍ മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാനുള്ള മനസ്സുമായി ടിക്കറ്റ് എടുത്ത് തിയേറ്ററില്‍ പോയി സിനിമകള്‍ കാണണം.

താങ്കളുടെ സിനിമകള്‍ ആരും സ്വന്തം കാശു മുടക്കി തിയേറ്ററില്‍ പോയി കാണാറില്ല എന്ന് കരുതി മറ്റ് സിനിമകള്‍ കാണാന്‍ കൊള്ളാത്തതാണെന്ന് സര്‍ട്ടിഫൈ ചെയ്യാന്‍ താങ്കള്‍ക്ക് എന്താണ് അവകാശം. രണ്ടാമതായി, താങ്കള്‍ ഏതുസമയത്തും എന്തിനാണ് വടക്കോട്ട് നോക്കിയിരുന്ന് ആക്രോശിക്കുന്നത്..

സ്വന്തം മൂക്കിന് താഴെയുള്ള കേരളത്തില്‍ നടക്കുന്നത് കാണാന്‍ ശ്രമിക്കുക. ഒരു hypocrite ആയി തരം താഴരുത്. കുറെ പറയാനുണ്ടെങ്കിലും ഒരു കാര്യം കൂടെ താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തി ഞാന്‍ നിര്‍ത്താം. താങ്കള്‍ ഇന്റര്‍വ്യൂവില്‍ മോഹന്‍ലാലിനെ ഒരു നല്ലവനായ ഗുണ്ടാ എന്നും അദ്ദേഹത്തെ വെച്ച് ഒരിക്കലും താങ്കള്‍ സിനിമ ചെയ്യില്ല എന്നും പറഞ്ഞു കണ്ടു.

മോഹന്‍ലാലിനെ ഒരു ഗുണ്ടാ പ്രയോഗം യൂസ് ചെയ്തു പബ്ലിക്കില്‍ സംസാരിക്കാന്‍ താങ്കള്‍ക്ക് ആരാണ് അധികാരം തന്നിരിക്കുന്നത്. വയസ്സാകുമ്പോള്‍ പലര്‍ക്കും ഫ്രസ്‌ട്രേഷന്‍സ് കൂടും, പലതും കൈവിട്ടു പോകും. ഒരു ഗുണ്ട ഒരിക്കലും നല്ലവനാവില്ല. നല്ല ഗുണ്ട ചീത്ത ഗുണ്ടാ എന്നൊന്നുമില്ല..

മിസ്റ്റര്‍ അടൂര്‍, മോഹന്‍ലാല്‍ നില്‍ക്കുന്ന സ്ഥലം താങ്കള്‍ക്ക് ഒരിക്കലും എത്തിപ്പെടാന്‍ സാധിക്കില്ല എന്നതിന്റെ പേരില്‍, ഒരാളെയും ഇതുപോലെ അവഹേളിക്കാന്‍ ശ്രമിക്കരുത്. അതുപോലെ കെ ആര്‍ നാരായണന്‍ അക്കാദമിയിലെ കുട്ടികളെ താങ്കളുടെ താല്‍പര്യത്തിനനുസരിച്ച് തെറ്റിദ്ധരിപ്പിക്കരുത്.

താങ്കളുടെ വളരെ ക്ലോസ് ഫ്രണ്ട് ആണല്ലോ അവിടെ ഇരിക്കുന്നത്. അതിനുവേണ്ടി അവിടുത്തെ കുട്ടികളെ തമ്മിലടിപ്പിച്ച് അവരുടെ ഭാവി കളയരുത്. ഇനിയെങ്കിലും ഇതുപോലുള്ള കാര്യങ്ങള്‍ പബ്ലിക്കില്‍ വിളമ്പുന്നതിനു മുന്നേ, താങ്കള്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. ഒരു ചെറിയൊരു അഡൈ്വസ് എന്ന് മാത്രം… ഇനി ഞാന്‍ പറയാന്‍ പോകുന്ന വാക്ക് ഒരുപക്ഷേ താങ്കള്‍ക്ക് പിടിക്കില്ല. ……. ജയ്ഹിന്ദ്…


Content Highlight: Who gave you the authority to call Mohanlal a gangster; Major Ravi against Atur

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup