---
title: "നടി ഹൻസികയുടെ വിവാഹം ഒടിടിയില്‍, ടീസര്‍ പുറത്ത്"
english_title: "Actress Hansika's wedding in OTT, teaser out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/91168/actress-hansikas-wedding-in-ott-teaser-out"
published_at: "2023-01-19T11:32:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c8dd51cd438_hansika.jpg"
keywords: []
---

# നടി ഹൻസികയുടെ വിവാഹം ഒടിടിയില്‍, ടീസര്‍ പുറത്ത്

> **Lead Summary:** തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഹൻസിക മൊട്‍വാനി. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഹൻസികയുടെ വിവാഹം കഴിഞ്ഞത്.

## Article Content

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഹൻസിക മൊട്‍വാനി. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഹൻസികയുടെ വിവാഹം കഴിഞ്ഞത്.

മുംബൈ വ്യവസായി സുഹൈല്‍ ഖതൂരിയാണ് ഹൻസികയുടെ വരൻ. നടി ഹൻസികയുടെ വിവാഹ വീഡിയോ ഒടിടിയില്‍ സ്‍ട്രീമിംഗ് ചെയ്യാൻ ഒരുങ്ങുകയാണ്.

ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറിലാണ് വിവാഹ വീഡിയോ സ്‍ട്രീമിംഗ് ചെയ്യുക. 'ഹൻസികാസ് ലവ് ശാദി ഡ്രാമ' എന്ന പേരില്‍ ഒരു ഷോയാണ് വിവാഹ വീഡിയോ പുറത്തുവിടുക.

ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ വിവാഹ വീഡിയോയുടെ ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്. ജയ്‍പൂരിലെ മുണ്ടോട്ട കോട്ടയില്‍ വെച്ചായിരുന്നു വിവാഹ ആഘോഷം നടന്നത്.

ഹൻസിക നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'മഹാ' ആയിരുന്നു. യു ആര്‍ ജമീലാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ജെ ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ജിബ്രാൻ ആണ് സംഗീത സംവിധാനം.

### Related Links & Sources
- [Original Story Source](https://moviemax.in/news/91168/actress-hansikas-wedding-in-ott-teaser-out)