---
title: "അങ്ങനെ ആ പ്രണയം അവിടെ അവസാനിച്ചു; തെസ്നി ഖാൻ"
english_title: "And so the romance ended there; Tesni Khan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/91157/and-so-the-romance-ended-there-tesni-khan"
published_at: "2023-01-19T10:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c8cfd5b5870_thasnighan.jpg"
keywords: []
---

# അങ്ങനെ ആ പ്രണയം അവിടെ അവസാനിച്ചു; തെസ്നി ഖാൻ

> **Lead Summary:** നടി തെസ്നി ഖാനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യം ഇല്ല . മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തെസ്നി ഖാൻ. കോമഡി വേദികളിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. 

## Article Content

നടി തെസ്നി ഖാനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യം ഇല്ല . മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തെസ്നി ഖാൻ. കോമഡി വേദികളിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. 

ഇപ്പോൾ തന്റെ പ്രണയകഥ വെളിപ്പെടുത്തിക്കൊണ്ട് എത്തുകയാണ് തെസ്നി ഖാൻ. ഇത്രയും കാലമായിട്ടും ഇങ്ങനെയൊരു കഥ ഞങ്ങൾ കേട്ടിട്ടില്ലായിരുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്.

പ്രണയം എന്താണ് എന്നറിയാത്ത പ്രായത്തിൽ ആയിരുന്നു തനിക്ക് പ്രണയം ഉണ്ടായത് എന്നാണ് തെസ്നി ഖാൻ പറയുന്നത്. താരം എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു താരത്തിന്റെ ലൈഫിലെ ആദ്യത്തെ പ്രണയം.

താരം എപ്പോഴും സ്കൂളിൽ പോകുന്ന വഴിക്ക് നോക്കുന്ന ഒരു കുട്ടി ഉണ്ടായിരുന്നു. ഒരു ദിവസം ആ കുട്ടി വന്നിട്ട് എടോ തെസ്നി, ഒന്ന് നിക്കടോ എന്നു പറഞ്ഞു. എന്നിട്ട് പോക്കറ്റിൽ നിന്നും ഒരു കത്ത് എടുത്തു തന്നു എന്നാണ് താരം പറയുന്നത്.

താരം ഈ കത്ത് പിന്നീട് ബുക്കിന്റെ ഉള്ളിൽ വെച്ചു. കത്ത് പിന്നീട് വായിക്കുകയോ നോക്കുകയോ ചെയ്തിട്ടില്ല. ആദ്യമായി കിട്ടുന്ന ലെറ്റർ ആണല്ലോ അത് എന്നതുകൊണ്ട് ആയിരുന്നു താരം വായിക്കാതെ സ്കൂളിൽ ചെന്ന് കൂട്ടുകാരികളെ എല്ലാം കാണിച്ചുകൊടുത്തു പിന്നീട് വായിക്കാൻ ശ്രമിച്ചത്.

തെസ്നിയെ എനിക്ക് വളരെ ഇഷ്ടമാണ് എന്നും വിവാഹം ചെയ്യാൻ താല്പര്യമുണ്ട് എന്നുമൊക്കെയായിരുന്നു കത്തിൽ എഴുതിയിരുന്നത്.

ഇത് കണ്ടപ്പോൾ താരം വലിയ ത്രില്ലിൽ ആയി. ആദ്യമായിട്ടാണ് താരത്തിന് ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നത്. അപ്പോൾ തന്നെ കീറി കളയേണ്ടത് ആയിരുന്നു എന്നും എന്നാൽ പിന്നീട് അത് മടക്കി ബുക്കിനുള്ളിൽ വെക്കുകയായിരുന്നു ഉണ്ടായത് എന്നുമാണ് തെസ്നി ഖാൻ പറയുന്നത്.

അന്ന് വൈകിട്ട് വീട്ടിൽ പോയി പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഈ കത്ത് വീണ്ടും ഒന്നുകൂടി വായിക്കുവാൻ തുടങ്ങി. അപ്പോൾ പുറകിൽ വന്നു നിന്നിരുന്ന മമ്മി അത് കയ്യോടെ പിടികൂടി. എന്നിട്ട് അവനെ വിളിച്ചു വരുത്തി എനിക്കും അവനും ഒരു താക്കീത് തന്നു. രണ്ടുപേരും പഠിക്കേണ്ട പ്രായമാണ് ഇത് എന്നും പ്രണയമൊന്നും ഇപ്പോൾ വേണ്ട എന്നുമായിരുന്നു താക്കീത്. അങ്ങനെ ആ പ്രണയം അവിടെ അവസാനിച്ചു എന്നാണ് താരം പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/91157/and-so-the-romance-ended-there-tesni-khan)