---
title: "മാത്യു ഇതെങ്ങനെ കൈകാര്യം ചെയ്യും എന്നാണ് എൻ്റെ ടെൻഷൻ, മാളവികയുടെ  മറുപടി വൈറൽ "
english_title: "My tension is how Mathew will handle this, Malavika's reply went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/91143/my-tension-is-how-mathew-will-handle-this-malavikas-reply-went-viral"
published_at: "2023-01-19T08:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c8b4ec0c689_malavika_and_mathew.jpg"
keywords: []
---

# മാത്യു ഇതെങ്ങനെ കൈകാര്യം ചെയ്യും എന്നാണ് എൻ്റെ ടെൻഷൻ, മാളവികയുടെ  മറുപടി വൈറൽ 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാളവിക മോഹനൻ. പട്ടം പോലെ എന്ന സിനിമയിലൂടെയാണ് ഇവർ അരങ്ങേറുന്നത്. പിന്നീട് ഇവർ തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറി. ഇവിടെ നിന്നുമാണ് ഇവർക്ക് മികച്ച വേഷങ്ങൾ ലഭിച്ചത്. വിജയി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മാസ്റ്റർ എന്ന സിനിമയിലും താരം നായികയായി എത്തിയിരുന്നു.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാളവിക മോഹനൻ. പട്ടം പോലെ എന്ന സിനിമയിലൂടെയാണ് ഇവർ അരങ്ങേറുന്നത്. പിന്നീട് ഇവർ തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറി. ഇവിടെ നിന്നുമാണ് ഇവർക്ക് മികച്ച വേഷങ്ങൾ ലഭിച്ചത്. വിജയി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മാസ്റ്റർ എന്ന സിനിമയിലും താരം നായികയായി എത്തിയിരുന്നു.

അതേസമയം ഇപ്പോൾ വലിയൊരു ഇടവേളയ്ക്ക് ശേഷം താരം മലയാളത്തിലേക്ക് തിരികെ എത്തുകയാണ്. ക്രിസ്റ്റി എന്ന സിനിമയിലാണ് താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാത്യൂസ് ആണ് ഈ സിനിമയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഈ സിനിമയിലെ പോസ്റ്റർ കുറച്ചു മുൻപ് പുറത്തിറങ്ങിയിരുന്നു. വളരെ മികച്ച റെസ്പോൺസ് ആണ് പോസ്റ്റർ സ്വന്തമാക്കിയത്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം സിനിമയുടെ കഥയുടെ ഭാഗമായിരിക്കാം എന്നാണ് ഇപ്പോൾ പ്രേക്ഷകർ കരുതുന്നത്. അതേസമയം സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ഈ സമയം ഒരു ട്വീറ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. മാളവിക മോഹനന്റെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടും സിനിമയുടെ ഒരു പോസ്റ്റർ പങ്കുവെച്ചുകൊണ്ടും ആണ് ഒരു വ്യക്തി ചെയ്തത്. മാത്യൂസ് ഇത് എങ്ങനെ കൈകാര്യം ചെയ്യും എന്നാണ് എൻറെ ടെൻഷൻ – ഇതായിരുന്നു ആ വ്യക്തിയുടെ കമൻറ്.

ഡബിൾ മീനിങ് കമൻറ് ആണ് ഇത് എന്ന് എല്ലാവർക്കും മനസ്സിലാകും. പക്ഷേ സംഭവം മനസ്സിലാവാതെ മാളവിക നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അവൻ അത് നന്നായി തന്നെ കൈകാര്യം ചെയ്തു എന്നാണ് മാളവിക നൽകിയ മറുപടി.

മാത്യൂസ് അവതരിപ്പിച്ച കഥാപാത്രത്തെ കൈകാര്യം ചെയ്ത വിധമാണ് മാളവിക നൽകിയ മറുപടിയിൽ പറയുന്നത്. അതേസമയം മാളവിക കാര്യം ഇതുവരെ മനസ്സിലായിട്ടില്ല എന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്.

അതേസമയം മാളവികക്ക് കാര്യം മനസ്സിലാകാതിരിക്കുവാൻ അവർ ചെറിയ കുട്ടിയല്ല എന്നും അവർക്ക് ഇതൊന്നും മനസ്സിലാവില്ല എന്ന് കരുതുന്നവർ ആണ് യഥാർത്ഥത്തിൽ മണ്ടന്മാർ എന്നും ഇത്തരം മോശം ട്രീറ്റുകൾക്ക് ഇതുപോലെയുള്ള മറുപടി തന്നെ വേണം എന്നുമാണ് മലയാളികൾ ഇപ്പോൾ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/91143/my-tension-is-how-mathew-will-handle-this-malavikas-reply-went-viral)