---
title: "അപർണ ബാലമുരളിയുടെ തോളിൽ കൈവെക്കാൻ ശ്രമിച്ച യുവാവിനെ ട്രോളി സമൂഹമാധ്യമങ്ങൾ, വീഡിയോ "
english_title: "Social media trolled young man who tried to put his hand on Aparna Balamurali's shoulder, video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/91134/social-media-trolled-young-man-who-tried-to-put-his-hand-on-aparna-balamuralis-shoulder-video"
published_at: "2023-01-19T07:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c8a7abe744f_aparna_balamurali.jpg"
keywords: []
---

# അപർണ ബാലമുരളിയുടെ തോളിൽ കൈവെക്കാൻ ശ്രമിച്ച യുവാവിനെ ട്രോളി സമൂഹമാധ്യമങ്ങൾ, വീഡിയോ 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപർണ ബാലമുരളി. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. വളരെ പെട്ടെന്ന് തന്നെ ഇവർ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാൾ ആവുകയായിരുന്നു.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപർണ ബാലമുരളി. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. വളരെ പെട്ടെന്ന് തന്നെ ഇവർ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാൾ ആവുകയായിരുന്നു.

ഇതിനുശേഷം ആയിരുന്നു ഇവർ തമിഴ് സിനിമയിൽ അരങ്ങേറിയത്. സൂര്യ നായകനായ സിനിമയിലെ അഭിനയത്തിന് ഇവർക്ക് മികച്ച നടിക്കുള്ള നാഷണൽ അവാർഡ് അടക്കം ലഭിക്കുകയും ചെയ്തു.

അതേസമയം  ഇവർ ഒരു കോളേജ് പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇവരുടെ ഏറ്റവും പുതിയ പരിപാടിയുടെ പ്രമോഷൻ ചടങ്ങുകൾക്ക് വേണ്ടിയായിരുന്നു കോളേജിൽ എത്തിയത്. വിനീത് ശ്രീനിവാസൻ ആണ് സിനിമയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തങ്കം എന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾക്ക് വേണ്ടിയായിരുന്നു അപർണ ബാലമുരളിയും വിനീത് ശ്രീനിവാസനും ഇവിടെ എത്തിയത്.

നടിക്ക് പൂവ് കൊടുക്കാൻ വന്ന വ്യക്തി നടിയുടെ കയ്യിൽ കടന്നു പിടിക്കാൻ ശ്രമിക്കുകയും പിന്നീട് തോളിൽ കൈയിടാൻ ശ്രമിക്കുകയും ചെയ്യുന്നത് വീഡിയോയിൽ നിന്നും വ്യക്തമാണ്.

പക്ഷേ ഇത് വളരെ ക്യാഷ്വൽ ആയിട്ടാണ് ഈ പയ്യൻ ചെയ്യുന്നത് എന്ന് നമുക്ക് വീഡിയോയിൽ നിന്നും വ്യക്തമാവും. ഉടൻതന്നെ നടി ഇഷ്ടക്കേട് പ്രകടിപ്പിച്ചു. തുടർന്ന് ഈ വ്യക്തി ക്ഷമാപണം നടത്തിക്കൊണ്ട് രംഗത്തെത്തുകയും ചെയ്തു.

ക്ഷമാപണം സ്വീകരിച്ച ശേഷം അപർണ്ണയ്ക്ക് ഷെയ്ക്ക് ഹാൻഡ് നൽകുവാൻ ഈ വ്യക്തി ശ്രമിക്കുന്നുണ്ട്. പക്ഷേ അപ്പോഴും അപർണ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതുകൂടാതെ തൊട്ടപ്പുറത്ത് ഇരിക്കുന്ന വിനീത് ശ്രീനിവാസന് ഒരു ഷേക്ക് ഹാൻഡ് നൽകുവാൻ ഈ പയ്യൻ ശ്രമിക്കുന്നുണ്ട് എങ്കിലും അത് കുഴപ്പമില്ല എന്ന് പറഞ്ഞ് വിനീത് ശ്രീനിവാസൻ ഒഴിഞ്ഞുമാറുകയാണ്.

അതേസമയം നിരവധി ആളുകൾ ആണ് ഇപ്പോൾ ഈ യുവാവിനെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നത്. ഇതിപ്പോൾ ഇത്രയും വലിയ കുറ്റമാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഒരു ഷെയ്ക്ക് ഹാൻഡ് അല്ലേ നൽകുവാൻ ശ്രമിച്ചു എന്നും അതിലിപ്പോൾ എന്താണ് തെറ്റ് എന്നുമാണ് പ്രേക്ഷകർ ചോദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/91134/social-media-trolled-young-man-who-tried-to-put-his-hand-on-aparna-balamuralis-shoulder-video)