---
title: "സ്വപ്ന വാഹനം ലക്കി നമ്പറിൽ സ്വന്തമാക്കി നടൻ സൂരജ് സൺ"
english_title: "Sooraj has now shared the joy of owning a new vehicle."
publisher: "moviemax.in"
canonical_url: "https://moviemax.in/news/91129/sooraj-has-now-shared-the-joy-of-owning-a-new-vehicle"
published_at: "2023-01-19T07:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c8a0f7e5bc7_suraj.jpg"
keywords: []
---

# സ്വപ്ന വാഹനം ലക്കി നമ്പറിൽ സ്വന്തമാക്കി നടൻ സൂരജ് സൺ

> **Lead Summary:** മിനി സ്‌ക്രീനിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് സൂരജ് സണ്‍. പാടാത്ത പൈങ്കിളി എന്ന സീരിയല്‍ നേടി കൊടുത്ത പ്രശസ്തിയാണ് നടന്റെ മുന്നോട്ടുള്ള കരിയറിന് തന്നെ ഗുണമായത്.

## Article Content

മിനി സ്‌ക്രീനിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് സൂരജ് സണ്‍. പാടാത്ത പൈങ്കിളി എന്ന സീരിയല്‍ നേടി കൊടുത്ത പ്രശസ്തിയാണ് നടന്റെ മുന്നോട്ടുള്ള കരിയറിന് തന്നെ ഗുണമായത്.

ഇപ്പോഴിതാ പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സൂരജ്. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ആണ് സ്വപ്‌ന വാഹനം സ്വന്തമാക്കിയതെന്ന് സൂരജ് പറയുന്നു.

ഷോറൂമിലേക്ക് വാഹനം വാങ്ങിക്കാന്‍ പോകുന്ന സന്തോഷം പങ്കുവെച്ചതിന് ശേഷം, വാഹനവുമായി പുറത്തേക്ക് പോകുന്നതുമായ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. 

> "എല്ലാവർക്കും നമസ്കാരം... ഞാൻ ജീവിതത്തിൽ പാലിച്ചുവന്ന ഒരു രീതിയുണ്ട്.. നിനക്കത് സാധിക്കില്ല. നിന്നെക്കൊണ്ട് പറ്റുന്നത് ചെയ്താൽ പോരേ എന്നിങ്ങനെയുള്ള കുറേ ചിന്തകളും, പലരുടെയും വാക്കുകളും നമ്മളിൽ പലരെയും തളർത്തിയിട്ടുണ്ട്.

> അതുതന്നെയാണ് നമ്മളെയൊക്കെ സ്വപ്നം കാണാൻ ഭയപ്പെടുത്തിയതും, ഒരു ചോദ്യം അവശേഷിക്കുന്നു സ്വപ്നം കണ്ടാൽ മാത്രം മതിയോ പോരാ... അതിനുവേണ്ടി പ്രയത്നിക്കണം. നടക്കില്ല എന്ന് പറഞ്ഞ് തള്ളിയതിനെ നടത്തി കാണിച്ചു കൊടുക്കുമ്പോൾ കിട്ടുന്ന ഒരു പ്രത്യേകതരത്തിലുള്ള സംതൃപ്തി അഭിമാനം അങ്ങനെയങ്ങനെ..." എന്നാണ് സോഷ്യൽ മീഡിയയിൽ സൂരജ് കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/91129/sooraj-has-now-shared-the-joy-of-owning-a-new-vehicle)