മികച്ച സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയും, മികച്ച അഭിനയത്തിനുളള പ്രത്യേക ജൂറി പരാമര് ശം നേടിയ നിവിന്‍ പോളി, അന്ന ബെന്‍ പ്രിയംവദ തുടങ്ങിയ താരങ്ങളും പുരസ്കാരങ്ങള്‍ സ്വീകരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാസ് ക്കും കൃത്യമായ സാമൂഹിക അകലം പാലിച്ചുമാണ് ചലച്ചിത്ര പുരസ് കാര വിതരണ ചടങ്ങ് നടന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13നായിരുന്നു 50ാമത് സംസ്ഥാന ചലച്ചിത്ര പുരസ് കാരങ്ങളുടെ പ്രഖ്യാപനം നടന്നത്.സാംസ് കാരിക വകുപ്പ് മന്ത്രി ഏകെ ബാലനാണ് അവാര് ഡുകള് പ്രഖ്യാപിച്ചത് . ജല്ലിക്കെട്ടിന് റെ സംവിധാനത്തിനാണ് ലിജോ ജോസ് പെല്ലിശ്ശേരിക്ക് പുരസ് കാരം ലഭിച്ചത്.
ആന്‍ഡ്രായിഡ് കുഞ്ഞപ്പന് വികൃതി തുടങ്ങിയ സിനിമകളിലെ മികച്ച പ്രകടനത്തിനാണ് സുരാജിന് പുരസ് കാരം. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് സിജു വില്‍ സണ്‍ നിര് മ്മിച്ച വാസന്തിയാണ്. കുമ്പളങ്ങി നൈറ്റ് സിലെ സംഗീതത്തിന് സുഷിന് ശ്യാമിന് മികച്ച സംഗീത സംവിധായകനുളള പുരസ് കാരവും ലഭിച്ചു.
50th State Film Awards presented - Best Actor Suraj Venjaramoodu, Actress Kani Kusruthi