---
title: "നടി ഭാമ വിവാഹമോചനത്തിനൊരുങ്ങുന്നു? റിപ്പോര്‍ട്ട്"
english_title: "Actress Bhama is preparing for divorce?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/91089/actress-bhama-is-preparing-for-divorce"
published_at: "2023-01-18T20:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c80e8f1c2e5_bhama.jpg"
keywords: []
---

# നടി ഭാമ വിവാഹമോചനത്തിനൊരുങ്ങുന്നു? റിപ്പോര്‍ട്ട്

> **Lead Summary:** നടി ഭാമ വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് . കഴിഞ്ഞ ദിവസം ഭാമ തന്റെ ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

## Article Content

നടി ഭാമ വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് . കഴിഞ്ഞ ദിവസം ഭാമ തന്റെ ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

നേരത്തെ, മകളുടെ ചിത്രങ്ങളൊന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാതിരുന്ന ഭാമ, ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ നീക്കം ചെയ്തതോടെ മകളുടെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.

കഴിഞ്ഞ കുറച്ച് നാളുകളായി ഭര്‍ത്താവ് അരുണിന്റെ ചിത്രങ്ങളൊന്നും തന്നെ ഭാമ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നില്ല. ഇതോടെ ആരാധകരില്‍ സംശയമുണ്ടായി.

ഇരുവരും വേര്‍പിരിഞ്ഞോ എന്ന് ആരാധകര്‍ കമന്റ് ബോക്സിലൂടെ അന്വേഷിച്ചിരുന്നു. എന്നാല്‍, ഇത്തരം ചോദ്യങ്ങളോട് ഭാമ പ്രതികരിച്ചിരുന്നില്ല.

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തിയത്. മലയാളത്തിലെ മുന്‍നിര നായികയായി ഉയര്‍ന്നുവന്ന ഭാമ 2020ല്‍ ബിസിനസുകാരനായ അരുണ്‍ ജഗദീഷിനെ വിവാഹം കഴിക്കുകയായിരുന്നു.തുടര്‍ന്ന് 2020 ഡിസംബറിലാണ് ദമ്പതികള്‍ക്ക് ഒരുമകള്‍ ജനിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/91089/actress-bhama-is-preparing-for-divorce)