---
title: "സ്ഫടികത്തിലെ പാട്ടിനെ കുറിച്ച് പറഞ്ഞപ്പോള്‍ ചിത്ര ഞെട്ടി;  വെളിപ്പെടുത്തി  ഭദ്രന്‍ "
english_title: "Now the interview of director Bhadran, who shared his memories of the film, is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/91039/now-the-interview-of-director-bhadran-who-shared-his-memories-of-the-film-is-going-viral"
published_at: "2023-01-18T16:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c7ccce958bc_chithra.jpg"
keywords: []
---

# സ്ഫടികത്തിലെ പാട്ടിനെ കുറിച്ച് പറഞ്ഞപ്പോള്‍ ചിത്ര ഞെട്ടി;  വെളിപ്പെടുത്തി  ഭദ്രന്‍ 

> **Lead Summary:** പ്രേക്ഷക മനസ്സില്‍ തറച്ചുകയറിയ ചിത്രമാണ് സ്ഫടികം. സിനിമ കഥയും കഥാപാത്രങ്ങളുടെ പേരും ഇന്നും പ്രേക്ഷക മനസ്സിലുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം സ്ഫടികം വീണ്ടും റിലീസ് ചെയ്യുകയാണെന്ന് അറിഞ്ഞപ്പോള്‍ ആരാധകരും സന്തോഷത്തിലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചുള്ള സംവിധായകന്‍ ഭദ്രന്റെ അഭിമുഖമാണ് വൈറല്‍ ആവുന്നത്.

## Article Content

പ്രേക്ഷക മനസ്സില്‍ തറച്ചുകയറിയ ചിത്രമാണ് സ്ഫടികം. സിനിമ കഥയും കഥാപാത്രങ്ങളുടെ പേരും ഇന്നും പ്രേക്ഷക മനസ്സിലുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം സ്ഫടികം വീണ്ടും റിലീസ് ചെയ്യുകയാണെന്ന് അറിഞ്ഞപ്പോള്‍ ആരാധകരും സന്തോഷത്തിലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചുള്ള സംവിധായകന്‍ ഭദ്രന്റെ അഭിമുഖമാണ് വൈറല്‍ ആവുന്നത്.

സിനിമയിലെ ഹിറ്റായ പാട്ടിനെ കുറിച്ചാണ് ഭദ്രന്‍ സംസാരിച്ചത്. ലാസ്യ ഭാവത്തില്‍ വേണമായിരുന്നു സില്‍ക്ക് സ്മിതയുടെ ആ പാട്ട് പാടാന്‍. എന്നാല്‍ അന്നൊക്കെ അങ്ങനെ പാടുന്ന ഗായികമാര്‍ കുറവായിരുന്നു.

കള്ളുകുടി സ്‌റ്റൈലില്‍ പാടുന്ന പാട്ടും പാടിയത് ചിത്രയാണ്. അതേക്കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ക്ക് ഷോക്ക് ആയിരുന്നു. അപ്പോഴാണ് കഥാപാത്രത്തെക്കുറിച്ച് ഞാന്‍ അവര്‍ക്ക് പറഞ്ഞു കൊടുത്തത്.

എന്നാല്‍ അതിന് ശേഷം ഇന്നേവരെ ഒരു സ്റ്റേജിനും ഈ പാട്ട് ചിത്ര പാടിയിട്ടില്ല. അടുത്തിടെ ഇത് റിക്രിയേറ്റ് ചെയ്ത് പഠിച്ചപ്പോള്‍ ഞാന്‍ ഇത് ഒരു സ്റ്റേജിലും പാടിയിട്ടില്ല എന്ന് ചിത്ര പറഞ്ഞിരുന്നു.

എവിടെപ്പോയാലും ഇത് പാടാന്‍ റിക്വസ്റ്റ് വരാറുണ്ട്. ഇത് കള്ള് കുടിച്ച പോലെയൊക്കെ പാടുന്നതല്ലേ, ആ സമയത്ത് എന്റെ മുഖമൊക്കെ എന്തോ പോലെയാവില്ലേ എന്നായിരുന്നു ചിത്ര ചോദിച്ചത്. ഞാന്‍ കാണുന്നുണ്ടോ എന്ന് സൂക്ഷ്മതയോടെ നോക്കിയാണ് ചിത്ര റെക്കോര്‍ഡ് ചെയ്യുമ്പോള്‍ പാടിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/91039/now-the-interview-of-director-bhadran-who-shared-his-memories-of-the-film-is-going-viral)