---
title: "രണ്ട് ഭാര്യമാരുള്ളതിന് പലരും പലത് പറയുന്നുണ്ട്, ഈ വീട്ടില്‍ വന്നാലെ ഇവിടത്തെ അവസ്ഥ അറിയൂ... വീഡിയോ"
english_title: "Kunjan Pandikkad's words to those who are making fun of Basheer saying that he is a man with two wives are now going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/91034/kunjan-pandikkads-words-to-those-who-are-making-fun-of-basheer-saying-that-he-is-a-man-with-two-wives-are-now-going-viral"
published_at: "2023-01-18T15:38:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c7c558e11ae_basheer_bashi.jpg"
keywords: []
---

# രണ്ട് ഭാര്യമാരുള്ളതിന് പലരും പലത് പറയുന്നുണ്ട്, ഈ വീട്ടില്‍ വന്നാലെ ഇവിടത്തെ അവസ്ഥ അറിയൂ... വീഡിയോ

> **Lead Summary:** കാലം ഒരുപാട് മാറി കഴിഞ്ഞു. അതിനാൽ തന്നെ പുതിയ ചിന്താ​​ഗതികൾ ഉൾക്കൊള്ളാൻ ജനങ്ങൾക്കും സാധിക്കുന്നുണ്ട്. പൊതുവെ ഒരാൾക്ക് ഒരു ഭാര്യ എന്ന രീതിയാണ് മലയാളികൾക്കിടയിൽ കണ്ട് വരാറുള്ളത്.

## Article Content

കാലം ഒരുപാട് മാറി കഴിഞ്ഞു. അതിനാൽ തന്നെ പുതിയ ചിന്താ​​ഗതികൾ ഉൾക്കൊള്ളാൻ ജനങ്ങൾക്കും സാധിക്കുന്നുണ്ട്. പൊതുവെ ഒരാൾക്ക് ഒരു ഭാര്യ എന്ന രീതിയാണ് മലയാളികൾക്കിടയിൽ കണ്ട് വരാറുള്ളത്.

ഇപ്പോഴിതാ രണ്ട് ഭാര്യമാരുള്ള വ്യക്തിയെന്ന് പറഞ്ഞ് ബഷീറിനെ കളിയാക്കുന്നവരോട് കുഞ്ഞൻ പാണ്ടിക്കാട് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. രണ്ട് ഭാര്യമാരുള്ള സ്വര്‍​​​ഗമാണ് ബഷീറിന്റെ കുടുംബമെന്നും അവിടുത്തെ അവസ്ഥ കണ്ടറിയേണ്ടതാണെന്നും കുഞ്ഞൻ പാണ്ടിക്കാട് പുതിയ വീഡിയോയിൽ പറഞ്ഞു. 

'ചെടി മാറ്റിയപ്പോള്‍ മുറ്റത്ത് കുറച്ച് മണ്ണായിരുന്നു. അത് ഞാന്‍ ചൂലെടുത്ത് അടിച്ച് വാരി. സ്വന്തം വീട് അടിച്ച് വാരാനോ മറ്റ് പണികള്‍ ചെയ്യാനോ ആണോ പെണ്ണോ എന്ന് നോക്കേണ്ടതില്ലെന്നായിരുന്നു' ബഷീര്‍ പറഞ്ഞത്. 'കുഞ്ഞാനിക്ക ഒരു ഗ്ലാസ് വെള്ളം പോലും എടുത്ത് കുടിക്കില്ല.'

'ഞാന്‍ എന്ത് പണി ചെയ്യുകയാണെങ്കിലും ഇടയ്ക്കിടയ്ക്ക് ഓരോ ആവശ്യങ്ങളുമായി വരുമെന്നായിരുന്നു' കുഞ്ഞൻ പാണ്ടിക്കാടിന്റെ ഭാര്യ ജസി പറഞ്ഞത്. 'ഞാൻ‌ പണികൾ ചെയ്യുന്നത് കാണുന്നവര്‍ പോസിറ്റീവായി കാണുകയില്ല പെണ്‍കോന്തനെന്ന് പറയുമെന്നായിരുന്നു' ബഷീറിന്റെ മറ്റൊരു കമന്‍റ്.

'ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്താല്‍ പെണ്‍കോന്തനൊന്നുമാവില്ലെന്നും അങ്ങനെയല്ല കാര്യങ്ങളെന്നും ഇതൊക്കെ ഷെയറിംഗാണെന്നായിരുന്നു' മഷൂറയും സുഹാനയും ബഷീറിനോട് പറഞ്ഞത്. കുഞ്ഞൻ പാണ്ടിക്കാട് തന്നെ സഹായിക്കാറില്ലെന്ന് ഭാര്യ ജസി പറഞ്ഞപ്പോൾ 'ഞാന്‍ അലക്കിത്തന്നില്ലേ,? തുടച്ച് തന്നില്ലേ? പാത്രം കഴുകിത്തന്നില്ലേ എന്നായിരുന്നു കുഞ്ഞാന്‍ ജസിയോട് ചോദിച്ചത്.

എനിക്കോ എപ്പോള്‍ എന്നായിരുന്നു ജസി തിരിച്ച് ചോദിച്ചത്. ഞാന്‍ കൊവിഡ് പോസിറ്റീവായി തീരെ വയ്യാതിരുന്ന സമയത്ത് കുഞ്ഞാന്‍ കുക്ക് ചെയ്തിരുന്നു. നിവൃത്തികേട് കൊണ്ടായിരുന്നു അത്' എന്നാണ് ജസി പറഞ്ഞത്. 

'ഞങ്ങൾ സുഹൃത്തുക്കളായിട്ട് രണ്ട് വര്‍ഷമായി. ദൈവം സഹായിച്ച് അത് നന്നായി പോകുന്നുണ്ട്. ഇത്രയും ദൂരെയാണെങ്കിലും നമ്മള്‍ വിളിച്ചാല്‍ ഓടി വരാറുണ്ട് കുഞ്ഞാനും ഫാമിലിയും. ഞങ്ങള്‍ സ്വന്തം ഫാമിലിയെപ്പോലെ തന്നെയാണ് കുഞ്ഞാനിക്കയെ കാണുന്നത്' എന്നാണ് ബഷീർ പിന്നീട് പറഞ്ഞത്.

'ഈ വീട്ടില്‍ വന്നാലെ ഇവിടത്തെ അവസ്ഥ അറിയൂ. അത് കണ്ടറിഞ്ഞാലെ മനസിലാവൂ. രണ്ട് ഭാര്യമാരുള്ളതിന് പലരും പലത് പറയുന്നുണ്ട്. ഇവരെങ്ങനെയാണെന്നറിയണമെങ്കില്‍ ഇവിടേക്ക് തന്നെ വരണം. നെഗറ്റീവ് കമന്റുകളൊന്നും നമ്മള്‍ മൈന്‍ഡ് ചെയ്യേണ്ടതില്ലെന്നുമായിരുന്നു' കുഞ്ഞാന്‍ ബഷീറിനോടും കുടുംബത്തോടും പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/91034/kunjan-pandikkads-words-to-those-who-are-making-fun-of-basheer-saying-that-he-is-a-man-with-two-wives-are-now-going-viral)