logo

എസ് പി ബിയുടെ മധുര ശബ്ദം അടുത്തവര്‍ഷം ശ്രോതാക്കളിലേക്ക്‌

Published at Sep 28, 2020 11:49 AM എസ് പി ബിയുടെ മധുര ശബ്ദം അടുത്തവര്‍ഷം ശ്രോതാക്കളിലേക്ക്‌

വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിരുന്ന മധുര ശബ്‍ദമാണ് എസ് പി ബാലസുബ്രഹ്‍മണ്യത്തിന്റേത്. കഴിഞ്ഞ ദിവസം അദ്ദേഹം മരണത്തിനു കീഴടങ്ങുമ്പോള്‍ നഷ്ട്ടമായത് സംഗീത ലോകത്ത് നികത്താന്‍ പറ്റാത്ത ഒരു വിടവ് തന്നെയാണ് രാജ്യത്തെമ്പാടുമുള്ള സംഗീത ആരാധകരെ സങ്കടത്തിലാക്കിക്കൊണ്ട് ആയിരുന്നു അദ്ദേഹം വിടവാങ്ങിയത്. കമല്‍ഹാസന്റെയായാലും രജനികാന്തിന്റെ ആയാലും ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്. രജനികാന്തിന്റെ സിനിമകളില്‍ എസ് പി ബാലസുബ്രഹ്‍മണ്യത്തിന്റെ ഗാനം ഒരു അനിവാര്യ ഘടകമായിരുന്നു.


രജനികാന്തിന്റെ പുതിയ സിനിമയിലും എസ് പി ബാലസുബ്രഹ്‍മണ്യത്തിന്റെ ഗാനമുണ്ട് എന്നതാണ് ആരാധകരെ ആശ്വസിപ്പിക്കുന്ന വാര്‍ത്ത. രജനികാന്തിന്റെ ഹിറ്റ് ഗാനങ്ങളായ ഓട്ടോക്കാരൻ ഓട്ടോക്കാരൻ, ആണ്ടവൻ തുടങ്ങിയ ഗാനങ്ങളെല്ലാം എസ് പി ബാലസുബ്രഹ്‍മണ്യത്തിന്റെ ശബ്‍ദത്തിലായിരുന്നു. രജനികാന്തിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രമായ ദര്‍ബാറിലും ചുമ്മാ കിഴി എന്ന ഹിറ്റ് ഇൻട്രോ ഗാനം എസ് പി ബാലസുബ്രഹ്‍മണ്യമായിരുന്നു പാടിയത്.


സിരുത്തൈ ശിവ രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന അണ്ണാത്തൈ എന്ന സിനിമയിലും രജനികാന്തിന് ആയി ഇൻട്രോ സോംഗ് പാടിയിരിക്കുന്നത് എസ് പി ബി ആണ്. ഡി ഇമ്മൻ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചത് വിവേക് ആണ്. കൊവിഡ് രോഗ ഭീതിയെ തുടര്‍ന്നാണ് ചിത്രത്തിന്റെ ചിത്രീകരണം മുടങ്ങിയത്. അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങുന്ന ചിത്രത്തില്‍ എസ് പി ബാലസുബ്രഹ്‍മണ്യം പാടിയ പാട്ട് എല്ലാ തവണയും വൻ ഹിറ്റാകുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ .

The song sung by SP Balasubramaniam is expected to be a big hit every time the film starts shooting next year

Related Stories
കുട്ടിക്കാലം മുതൽ താനൊരു സ്പോർട്സ് ലവർ ആയിരുന്നു;മനസ്സുതുറന്ന് താരം

Mar 14, 2021 03:27 PM

കുട്ടിക്കാലം മുതൽ താനൊരു സ്പോർട്സ് ലവർ ആയിരുന്നു;മനസ്സുതുറന്ന് താരം

സ്പോർട്സ് തനിക്കെന്നും ഇഷ്ടപ്പെട്ട ഒന്നായിരുന്നുവെന്നാണ് ചിത്രം പങ്കുവച്ച് താരം...

Read More >>
2 5 00 0 ലക്ഷം വിലയുള്ള മാസ്‌ക് ധരിച്ച് ദീപിക പദുക്കോണ്‍

Feb 13, 2021 10:04 PM

2 5 00 0 ലക്ഷം വിലയുള്ള മാസ്‌ക് ധരിച്ച് ദീപിക പദുക്കോണ്‍

മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി പ്രേക്ഷക ഹൃദയം കീഴടക്കാന്‍ ദീപിക പദുക്കോണ്‍ എപ്പോഴും ശ്രമിക്കാറുണ്ട്.ഈ കോവിഡ് കാലത്ത് ദീപിക ധരിച്ച...

Read More >>
Trending Stories