---
title: "വളരെ സന്തോഷത്തോടെയാണ് ഞങ്ങള്‍ പിരിഞ്ഞത്, വളരെ ഹാപ്പിയായാണ് ഞങ്ങള്‍ ജീവിച്ചത്; ലെന"
english_title: "So happy we parted, so happy we lived; Lena"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90998/so-happy-we-parted-so-happy-we-lived-lena"
published_at: "2023-01-18T12:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c79f31a681a_lena.jpg"
keywords: []
---

# വളരെ സന്തോഷത്തോടെയാണ് ഞങ്ങള്‍ പിരിഞ്ഞത്, വളരെ ഹാപ്പിയായാണ് ഞങ്ങള്‍ ജീവിച്ചത്; ലെന

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലെന. വേറിട്ട കഥാപാത്രങ്ങളുമായി പ്രേക്ഷകരിലേക്ക് എത്തിയ ലെന ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമ പ്രേമികളുടെ മനസ്സില്‍ സ്ഥാനം പിടിച്ചു.

## Article Content

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലെന. വേറിട്ട കഥാപാത്രങ്ങളുമായി പ്രേക്ഷകരിലേക്ക് എത്തിയ ലെന ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമ പ്രേമികളുടെ മനസ്സില്‍ സ്ഥാനം പിടിച്ചു.

നേരത്തെ തന്നെ പ്രണയത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും പറഞ്ഞ ലെനയുടെ അഭിമുഖം വൈറല്‍ ആയിരുന്നു. ഇപ്പോള്‍ ഫ്‌ലവേഴ്‌സ് ഒരുകോടില്‍ എത്തിയപ്പോള്‍ അതേക്കുറിച്ച് താരം വീണ്ടും പറയുന്നത്.

പ്ലസ് വണ്ണില്‍ പഠിക്കുന്ന സമയത്ത് ആയിരുന്നു ലെനക്ക് സിനിമയിലേക്ക് അവസരം ലഭിച്ചത്. തന്റെ വീട്ടില്‍ നിന്ന് പൂര്‍ണ്ണസമ്മതത്തോട് കൂടിയാണ് വിട്ടത്. എന്നാല്‍ ബോയ് ഫ്രെണ്ടിന് താല്പര്യമുണ്ടായിരുന്നില്ല.

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയമായിരുന്നു ഞങ്ങളുടെ. മലയാളത്തില്‍ കോപ്പിയടിക്കുമ്പോള്‍ എന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു ആള്‍. 12 വയസ്സ് മുതല്‍ ഒരേ ആളെ കണ്ടുകൊണ്ടിരുന്ന് ഞങ്ങള്‍ക്ക് മടുത്തു. അങ്ങനെ രണ്ടുപേരും പിരിയാന്‍ തീരുമാനിച്ചത്.

ഏഴു വര്‍ഷത്തിനുശേഷമാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്. വളരെ ഹാപ്പിയായാണ് ഞങ്ങള്‍ ജീവിച്ചത് , വഴക്കൊന്നും ഉണ്ടായിരുന്നില്ല. അഭിലാഷ് എന്നാണ് പുള്ളിയുടെ പേര്.

വളരെ സന്തോഷത്തോടെയാണ് ഞങ്ങള്‍ പിരിഞ്ഞത് , ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കള്‍ തന്നെ. അതേ സമയം കുട്ടികള്‍ വേണ്ട എന്ന് ഞങ്ങള്‍ ആദ്യമേ തീരുമാനിച്ചിരുന്നു എന്നും താരം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/90998/so-happy-we-parted-so-happy-we-lived-lena)