നടി ശ്രീവിദ്യ മുല്ലശ്ശേരിയുടെ വിവാഹ നിശ്ചയം ഉടൻ, വീഡിയോ വൈറൽ

നടി ശ്രീവിദ്യ മുല്ലശ്ശേരിയുടെ വിവാഹ നിശ്ചയം ഉടൻ, വീഡിയോ വൈറൽ
2023-01-18T12:02:00 | By Susmitha Surendran

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. സ്റ്റാര്‍ മാജിക് എന്ന കോമഡി ഷോയിലൂടെയാണ് ശ്രീവിദ്യ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായത്.  ഇപ്പോഴിതാ ശ്രീവിദ്യയുടെ വിവാഹ നിശ്ചയം നടക്കാൻ പോവുകയാണ്. താരം തന്നെയാണ് അക്കാര്യം സോഷ്യൽമീഡിയ വഴി അറിയിച്ചത്. ഏറെ നാളുകളായി താരം പ്രണയത്തിലായിരുന്നു.

പ്രണയത്തിലാണെന്നും വിവാഹം ഉടനെ ഉണ്ടാവുമെന്നും ശ്രീവിദ്യ പറഞ്ഞിരുന്നുവെങ്കിലും ചെറുക്കനെ പരിചയപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ വരനൊപ്പമുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് എത്തിയിരിയ്ക്കുകയാണ് താരം.



മുഖം തിരിഞ്ഞ് നില്‍ക്കുന്നതായിട്ടാണ് ആളെ കാണുന്നത്. കൂളിങ് ഗ്ലാസ് ഒക്കെ വെച്ചിട്ടുണ്ട്. അതാരാവും എന്ന് ശ്രീവിദ്യ വെളിപ്പെടുത്തിയിട്ടില്ല. ഉടൻ തന്നെ വരനെ പരിചയപ്പെടുത്തുമെന്നും ശ്രീവിദ്യ പുതിയതായി പങ്കുവെച്ച വീഡിയോയിൽ പറയുന്നുണ്ട്. 

'അതെ എന്റെ വിവാഹ നിശ്ചയം നടക്കാന്‍ പോകുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീവിദ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിരിയ്ക്കുന്നത്. നടിയോടുള്ള സ്‌നേഹം അറിയിച്ചുകൊണ്ട് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ഒരു വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ എപ്പിസോഡിലാണ് ശ്രീവിദ്യ താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്.


എനിക്ക് ഒരുപാട് ഇഷ്ടമുള്ള എന്നെ ഒരുപാട് ഇഷ്ടമുള്ള ഒരാളുണ്ട്. ഒന്നര വര്‍ഷം കൊണ്ട് കല്യാണം ഉണ്ടാവും എന്നാണ് അന്ന് ശ്രീവിദ്യ പറഞ്ഞത്. സംവിധായകനായ രാഹുല്‍ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ ഭാവി വരന്‍ എന്നാണ് സൂചന. രാഹുലിനൊപ്പമുള്ള ചില ചിത്രങ്ങള്‍ നടി മുമ്പ് പങ്കുവെച്ചിരുന്നു. സുരേഷ് ഗോപി അഭിനയിക്കുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് രാഹുലാണ്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അടുത്തിടെയായിരുന്നു ശ്രീവിദ്യയുടെ സഹോദരന്റെ വിവാഹം. തന്റെ വരനോട് പ്രണയം പറയാൻ പോയപ്പോഴുള്ള അതേ ഹൃദയമിടിപ്പും പരവേശവും നിങ്ങൾക്ക് മുന്നിൽ അവനെ പരിചയപ്പെടുത്താൻ പോകുമ്പോഴുണ്ടെനന്നാണ് പുത്തൻ വീ‍ഡിയോയിൽ ശ്രീവിദ്യ പറയുന്നത്. തന്നെ അഭിനയത്തിലെത്തിയ തുടക്ക കാലത്ത് ചിലര്‍ കളിയാക്കിയിരുന്നുവെന്ന് ശ്രീവിദ്യ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

'ഞാന്‍ പഠിച്ച കണ്ണൂര്‍ എയര്‍കോസിസില്‍ സിനിമയുടെ ഒഡീഷന്‍ നടന്നു. ഒന്നാം വര്‍ഷം ഏവിയേഷന് പഠിക്കുന്നു ഞാനപ്പോള്‍. സ്‌കൂള്‍ കാലത്ത് മോണോ ആക്ടും കഥാപ്രസംഗവും നാടകവുമെല്ലാം കയ്യിലുണ്ടായിരുന്നു. ആ ധൈര്യത്തിന്റെ കയ്യും പിടിച്ച് വെറുതെ ശ്രമിച്ച് നോക്കി. സഹനായികയായി അവസരം കിട്ടിയെങ്കിലും സിനിമ നടന്നില്ല.' 'അതോടെ ചിലര്‍ കളിയാക്കലും തുടങ്ങി ദേ, ഇറങ്ങാത്ത സിനിമയിലെ നായിക പോണൂ... അന്ന് പരിഹസിച്ചു ചിരിച്ചവരെ കൊണ്ട് തന്നെ കയ്യടിപ്പിക്കണം എന്ന വാശിയാണ് ഇവിടം വരെയെത്താനുള്ള ഒരു കാരണം' എന്നാണ് ശ്രീവിദ്യ പറഞ്ഞത്. 

Content Highlight: Actress Srividya Mullassery's engagement soon, video goes viral

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup