---
title: "ഐശ്വര്യ രാജേഷ് നായികയായി 'ടിയാൻ' സംവിധായകന്റെ ചിത്രം, റിലീസ് പ്രഖ്യാപിച്ചു"
english_title: "Aishwarya Rajesh starrer 'Tian' director's film, release announced"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90979/aishwarya-rajesh-starrer-tian-directors-film-release-announced"
published_at: "2023-01-18T11:44:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c78e8c724ab_tiyan.jpg"
keywords: []
---

# ഐശ്വര്യ രാജേഷ് നായികയായി 'ടിയാൻ' സംവിധായകന്റെ ചിത്രം, റിലീസ് പ്രഖ്യാപിച്ചു

> **Lead Summary:** തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ ഐശ്വര്യ രാജേഷ് നായികയാകുന്ന പുതിയ ചിത്രമാണ് 'റണ്‍ ബേബി റണ്‍'. ആര്‍ ജെ ബാലാജിയാണ് ചിത്രത്തില്‍ നായകനാകുന്നത്.

## Article Content

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ ഐശ്വര്യ രാജേഷ് നായികയാകുന്ന പുതിയ ചിത്രമാണ് 'റണ്‍ ബേബി റണ്‍'. ആര്‍ ജെ ബാലാജിയാണ് ചിത്രത്തില്‍ നായകനാകുന്നത്.

ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം ഫെബ്രുവരി മൂന്നിനാണ് റിലീസ്. പൃഥ്വിരാജ് നായകനായ 'ടിയാൻ' എന്ന ചിത്രത്തിന്റെ സംവിധായകൻ ജിയെൻ കൃഷ്‍ണകുമാര്‍ 'റണ്‍ ബേബി റണ്‍' ഒരുക്കുന്നത്.

ജിയെൻ കൃഷ്‍ണകുമാര്‍ തന്നെയാണ് തിരക്കഥയും. 'റണ്‍ ബേബി റണ്‍' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം എസ് യുവ ആണ് നിര്‍വഹിക്കുന്നത്. വിവേക ഗാനരചനയും സാം സി എസ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം പ്രിൻസ് പിക്ചേഴ്‍സിന്റെ ബാനറിലാണ് ലക്ഷ്‍മണ്‍ കുമാറാണ്നിര്‍മിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/90979/aishwarya-rajesh-starrer-tian-directors-film-release-announced)