---
title: "കുടുംബത്തോടൊപ്പം 'പഠാൻ' കണ്ട് ഷാരൂഖ് ഖാൻ, വീഡിയോ വൈറൽ  "
english_title: "Now Shah Rukh Khan has come up with an answer to these criticisms."
publisher: "moviemax.in"
canonical_url: "https://moviemax.in/news/90938/now-shah-rukh-khan-has-come-up-with-an-answer-to-these-criticisms"
published_at: "2023-01-17T23:27:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c6e1b1f28ca_viral.jpg"
keywords: []
---

# കുടുംബത്തോടൊപ്പം 'പഠാൻ' കണ്ട് ഷാരൂഖ് ഖാൻ, വീഡിയോ വൈറൽ  

> **Lead Summary:** ഷാരൂഖ് ഖാൻ നായകനായി എത്തുന്ന 'പഠാൻ' എന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബോളിവുഡ് സിനിമാസ്വാദകർ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം എന്നത് തന്നെയാണ് അതിന് കാരണം.

## Article Content

ഷാരൂഖ് ഖാൻ നായകനായി എത്തുന്ന 'പഠാൻ' എന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബോളിവുഡ് സിനിമാസ്വാദകർ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം എന്നത് തന്നെയാണ് അതിന് കാരണം.

ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് എല്ലാംതന്നെ വൻ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകാറുള്ളത്. ആദ്യ ഗാനം പുറത്തുവന്നതിന് പിന്നാലെ പഠാനെതിരെ ബഹിഷ്‌കരിക്കണാഹ്വാനങ്ങളും ഉയർന്നിരുന്നു.

ഷാരൂഖ് തന്റെ മകൾക്കൊപ്പം ഈ സിനിമ കാണുമോ എന്ന് ചോദിച്ച് മധ്യപ്രദേശ് നിയമസഭ സ്പീക്കറും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിമർശനങ്ങൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. മകള്‍ക്കും കുടുംബാഗങ്ങള്‍ക്കുമൊപ്പം പഠാൻ കണ്ടിരിക്കുകയാണ് ഷാരൂഖ് ഖാൻ.

റിലീസിന് മുന്നോടിയായിട്ടുള്ള സ്പെഷ്യൽ സ്ക്രീനിങ്ങിന് വേണ്ടിയാണ് എസ്ആർകെയും കുടുംബവും തിയറ്ററിൽ എത്തിയത്. ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്‍, മക്കളായ ആര്യന്‍, സുഹാന, അബ്രാം എന്നിവര്‍ക്കൊപ്പം കിങ് ഖാന്റെ സഹോദരിയും ഭാര്യമാതാവ് സവിത ചിബ്ബറും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/90938/now-shah-rukh-khan-has-come-up-with-an-answer-to-these-criticisms)