---
title: "ശ്രീകല യാത്രയായി.. വേദനകള്‍ ഇല്ലാത്ത ലോകത്തേക്ക്; നടി സീമ ജി നായര്‍"
english_title: "Srikala has gone on a journey.. to a world without pains; Actress Seema G Nair"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90894/srikala-has-gone-on-a-journey-to-a-world-without-pains-actress-seema-g-nair"
published_at: "2023-01-17T19:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c6ae26af9de_seema.jpg"
keywords: []
---

# ശ്രീകല യാത്രയായി.. വേദനകള്‍ ഇല്ലാത്ത ലോകത്തേക്ക്; നടി സീമ ജി നായര്‍

> **Lead Summary:** അഭിനയലോകത്ത് സജീവം ആണ് നടി സീമ ജി നായര്‍. തന്റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി സമയം കണ്ടെത്താനും ഈ താരം ശ്രമിക്കാറുണ്ട്. ഇപ്പോള്‍ കാന്‍സര്‍ ബാധിച്ച ശ്രീകല മരണപ്പെട്ടു എന്ന വാര്‍ത്തയാണ് സീമ പങ്കുവെച്ചത്.

## Article Content

അഭിനയലോകത്ത് സജീവം ആണ് നടി സീമ ജി നായര്‍. തന്റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി സമയം കണ്ടെത്താനും ഈ താരം ശ്രമിക്കാറുണ്ട്. ഇപ്പോള്‍ കാന്‍സര്‍ ബാധിച്ച ശ്രീകല മരണപ്പെട്ടു എന്ന വാര്‍ത്തയാണ് സീമ പങ്കുവെച്ചത്.

ശ്രീകല യാത്രയായി.. വേദനകള്‍ ഇല്ലാത്ത ലോകത്തേക്ക്.. ഡിസംബര്‍ 28 നാണ് നന്ദുട്ടന്റെ (നന്ദു മഹാദേവ) അമ്മ വിളിച്ചിട്ട് ശ്രീകലയെ ശാസ്താംകോട്ടയിലെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു, സീമയെ കാണാന്‍ ആഗ്രഹം ഉണ്ടെന്നു പറഞ്ഞത്.. വര്‍ക്കലയിലും കരുനാഗപ്പള്ളയിലും രണ്ട് പ്രേഗ്രാം ഏറ്റിരുന്നു..

എന്നിട്ടും കലയെ കാണാന്‍ ഓടി ചെന്നു.. ചെന്ന വഴി കെട്ടിപിടിച്ചു ഒരുമ്മ തരുമോ എന്നയിരുന്നു ചോദ്യം.. കെട്ടിപിടിച്ചു ഉമ്മ കൊടുത്തപ്പോള്‍ നെഞ്ച് വിങ്ങി.. പിന്നെ എന്റെ മൂക്കിലെ മുക്കുത്തിയുടെ കാര്യം ചോദിച്ചു എന്നിട്ടു എന്നോട് പറഞ്ഞു വെള്ള കല്ലിന്റെ ഒരു ചെറിയ മൂക്കുത്തി വേണമെന്ന്..

തീര്‍ച്ചയായും അതും മേടിച്ചോണ്ടു ചെല്ലാമെന്നു വാക്കും കൊടുത്തു.. ആ മൂക്കുത്തി വാങ്ങാതെ അവള്‍ പോയി വേദന ഇല്ലാത്ത ലോകത്തേക്ക്.. തിരിച്ചു ജീവിതത്തിലെക്കു വരും എന്ന് എനിക്കുറപ്പു നല്‍കിയതാണ്..

ജനുവരി 15 ലോക പാലിയേറ്റീവ് ദിനം.. ആ ദിനത്തില്‍ തന്നെ.. അനുഭവിച്ച വേദനകളൊക്കെ മതി, ഇനി ആരുടേയും സാന്ത്വന പരിചരണം നിനക്ക് വേണ്ട എന്ന് തീരുമാനിച്ചതാണോ ?? വിട, പ്രിയ സഹോദരി, വിട എന്നാണ് സീമ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/90894/srikala-has-gone-on-a-journey-to-a-world-without-pains-actress-seema-g-nair)