---
title: "ഭാമയും ഭര്‍ത്താവും തമ്മില്‍ വേര്‍പിരിഞ്ഞോ...? ഭര്‍ത്താവുമൊത്തുള്ള പോസ്റ്റുകൾ നീക്കം ചെയ്ത് താരം "
english_title: "Bhama and her husband separated...? The actress removed the posts with her husband"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90893/bhama-and-her-husband-separated-the-actress-removed-the-posts-with-her-husband"
published_at: "2023-01-17T19:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c6adf034a8f_bhama.jpg"
keywords: []
---

# ഭാമയും ഭര്‍ത്താവും തമ്മില്‍ വേര്‍പിരിഞ്ഞോ...? ഭര്‍ത്താവുമൊത്തുള്ള പോസ്റ്റുകൾ നീക്കം ചെയ്ത് താരം 

> **Lead Summary:** **മ**ലയാള സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് ഭാമ. കുറെയേറെ നല്ല കഥാപാത്രങ്ങള്‍ ഭാമ സമ്മാനിച്ചിരുന്നു. അഭിനയത്തില്‍ നിന്നും നീണ്ട ഇടവേളയെടുത്ത താരം സോഷ്യല്‍ മീഡിയയില്‍ സജീവമല്ലായിരുന്നിട്ടു കൂടി വിവാഹചിത്രങ്ങളും പിന്നീട് അമ്മയായപ്പോള്‍ കുഞ്ഞിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

## Article Content

**മ**ലയാള സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് ഭാമ. കുറെയേറെ നല്ല കഥാപാത്രങ്ങള്‍ ഭാമ സമ്മാനിച്ചിരുന്നു. അഭിനയത്തില്‍ നിന്നും നീണ്ട ഇടവേളയെടുത്ത താരം സോഷ്യല്‍ മീഡിയയില്‍ സജീവമല്ലായിരുന്നിട്ടു കൂടി വിവാഹചിത്രങ്ങളും പിന്നീട് അമ്മയായപ്പോള്‍ കുഞ്ഞിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സോഷ്യല്‍ മീഡിയയില്‍ നിറയുന്നതിനോട് ഒട്ടും താല്‍പര്യമില്ലാതിരുന്ന ഭര്‍ത്താവിന്റെ അരുണിന്റെ ഇഷ്ടം കൂടി കണക്കിലെടുത്താണ് സ്വകാര്യ വിശേഷങ്ങള്‍ ഒന്നും തന്നെ ഭാമ ആരാധകരെ അറിയിക്കാതിരുന്നത്. കുഞ്ഞ് പിറന്ന ശേഷമോ അതിന് മുമ്ബോ കുഞ്ഞിന്റെ സ്വകാര്യതയില്‍ ഇടപെടുന്ന വിവരങ്ങളോ ചിത്രങ്ങളോ ഒന്നും തന്നെ ഭാമ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നില്ല.

എന്നാലിപ്പോള്‍ ഭാമ വിവാഹബന്ധം വേര്‍പിരിഞ്ഞു എന്ന നിലയിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇപ്പോള്‍ അമ്മയുടെയും മകളുടെയും നിരവധി ചിത്രങ്ങളാണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മകളുടെ ഒന്നാം പിറന്നാള്‍ അതിഗംഭീരമാക്കി ആഘോഷിച്ച നടിയും ഭര്‍ത്താവും ഇപ്പോള്‍ വേര്‍പിരിഞ്ഞു താമസിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

നടിയുമായി അടുപ്പമുള്ള സിനിമാ വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അതു സത്യമാണെന്ന് തെളിയിക്കുന്നതു പോലെയാണ് സോഷ്യല്‍ മീഡിയാ പോസ്റ്റുകളും യുട്യൂബ് ചാനല്‍ വീഡിയോകളും. പത്തു ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സുള്ള തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും ഫേസ്ബുക്ക് പേജുകളില്‍ നിന്നുമെല്ലാം നടി ഭര്‍ത്താവിനൊപ്പമുള്ള മുഴുവന്‍ ചിത്രങ്ങളും ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

വിവാഹ ചിത്രങ്ങളും ഗര്‍ഭിണിയായ ചിത്രങ്ങളും മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളുമെല്ലാം പിന്‍വലിച്ച നടി മകള്‍ക്കൊപ്പമാണ് ഇപ്പോള്‍ തന്റെ ലോകം എന്നു തുറന്നു പറയുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറച്ചിരിക്കുന്നത്. മൂന്നു മില്യണിലധികം ഫോളോവേഴ്‌സുള്ള ഫേസ്ബുക്കിലും ഇതു തന്നെയാണ് നടി ചെയ്തിരിക്കുന്നത്.

യൂ ട്യൂബില്‍ ചാനല്‍ ഇന്‍ട്രൊഡക്ഷന് വീഡിയോ മാത്രം നിലനിര്‍ത്തി മകളുടെ പിറന്നാള്‍ ആഘോഷ വീഡിയോ അടക്കം ഡിലീറ്റ് ചെയ്തിരിക്കുകയാണ്. സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന ഭാമ പതുക്കെ വെള്ളിത്തിരയില്‍ നിന്നും അകന്നിരുന്നു.

പിന്നീട് 2020 ല്‍ കോട്ടയത്ത് വെച്ചായിരുന്നു താരത്തിന്റെ വിവാഹം. ദുബായില്‍ ബിസിനസുകാരനായ അരുണുമായി ആഘോഷ പൂര്‍വ്വമായി നടന്ന ഭാമയുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അടുത്തിടെയാണ് വാസുകി എന്ന പേരില്‍ താരം ഒരു ബിസിനസ് സംരംഭത്തിന് തുടക്കമിട്ടത്. മകള്‍ക്ക് രണ്ടു വയസ് ആയതോടെയാണ് സംരഭത്തിലേക്ക് താരം ഇറങ്ങിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/90893/bhama-and-her-husband-separated-the-actress-removed-the-posts-with-her-husband)