---
title: "മോഹൻലാലിനൊപ്പം നിൽക്കുന്ന ഈ കുട്ടി ആരാണ് എന്ന് മനസ്സിലായോ? ചിത്രം വൈറൽ "
english_title: "Do you understand who is this boy standing with Mohanlal? The picture went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90831/do-you-understand-who-is-this-boy-standing-with-mohanlal-the-picture-went-viral"
published_at: "2023-01-17T14:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c6633b8a7e0_mohanlal.jpg"
keywords: []
---

# മോഹൻലാലിനൊപ്പം നിൽക്കുന്ന ഈ കുട്ടി ആരാണ് എന്ന് മനസ്സിലായോ? ചിത്രം വൈറൽ 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. കഴിഞ്ഞദിവസം അദ്ദേഹം പങ്കുവെച്ച ഒരു ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇദ്ദേഹം ഇദ്ദേഹത്തിൻറെ വളർത്തു പൂച്ചയുടെ ഒപ്പമുള്ള ഒരു ചിത്രമായിരുന്നു പങ്കുവെച്ചത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. കഴിഞ്ഞദിവസം അദ്ദേഹം പങ്കുവെച്ച ഒരു ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇദ്ദേഹം ഇദ്ദേഹത്തിൻറെ വളർത്തു പൂച്ചയുടെ ഒപ്പമുള്ള ഒരു ചിത്രമായിരുന്നു പങ്കുവെച്ചത്.

സിംബ എന്നാണ് പൂച്ചക്കുട്ടിയുടെ പേര്. ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധിക്കപ്പെടുകയും പിന്നീട് ധാരാളം മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തിരുന്നു.

ലാൽ ഈ ചിത്രം പങ്കുവെച്ചതിന് പിന്നാലെ നിരവധി ആളുകൾ ആയിരുന്നു ഇതുപോലെയുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്. സംവിധായകൻ നാദിർഷ, അവതാരകൻ മിഥുൻ രമേഷ് എന്നിവരായിരുന്നു അവരുടെ പൂച്ചകൾക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് എത്തിയത്.

അങ്ങനെ ഇത് വളരെ വലിയ രീതിയിൽ ഇൻസ്റ്റഗ്രാമിൽ ഒരു ട്രെൻഡ് ആയി മാറുകയായിരുന്നു. ഇപ്പോൾ മറ്റൊരു കാര്യമാണ് ശ്രദ്ധിക്കപ്പെടുന്നത്.

ഒരു കൊച്ചുകുട്ടിയാണ് ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം ആണ് ഈ കുട്ടി ഫോട്ടോ എടുത്തിരിക്കുന്നത്. മോഹൻലാലിന്റെ പൂച്ച സിമ്പയും ഫോട്ടോയിൽ ഉണ്ട്. അതേസമയം ഈ ഫോട്ടോ ഇപ്പോൾ വലിയ രീതിയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ ഫോട്ടോയിൽ ഉള്ള കൊച്ചു കുട്ടി ആരാണ് എന്ന് അന്വേഷണത്തിലാണ് ഇപ്പോൾ മലയാളികൾ.

മോഹൻലാലിന്റെ സുഹൃത്തുക്കളിൽ ഒരാളാണ് സമീർ ഹംസ. ഒരു ബിസിനസ് മാൻ ആണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ കുട്ടിയാണ് ചിത്രങ്ങളിലുള്ളത് എന്നാണ് അറിയാൻ സാധിക്കുന്നത്.

ശഹ്റാൻ എന്നാണ് ഈ കുട്ടിയുടെ പേര്. എന്തായാലും ഈ ചിത്രം സമൂഹം മാധ്യമങ്ങളിൽ വളരെ വലിയ രീതിയിൽ ആണ് ശ്രദ്ധിക്കപ്പെടുന്നത് എന്ന് മാത്രമല്ല നിരവധി ആളുകൾ ആണ് ചിത്രത്തിന് താഴെ വളരെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് രംഗത്ത് വന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/90831/do-you-understand-who-is-this-boy-standing-with-mohanlal-the-picture-went-viral)