പൊതുവിഭാഗത്തിന് 750 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 400 രൂപയുമാണ് ഡെലിഗേറ്റ് ഫീസായി നൽകേണ്ടി വരിക. കൊവിഡ് നെഗറ്റീവ് ആണെങ്കില്‍ മാത്രമേ പ്രവേശനം നല്‍കുകയുള്ളൂവെന്നതും ഇത്തവണത്തെ മേളയിലെ പ്രത്യേകതയാണ്. പാസ് നല്‍കുന്നതിന് മുമ്പ് ആന്റിജന്‍ പരിശോധന നടത്തുമെന്നും നേരത്തേ വ്യക്തമാക്കിയതാണ്. ഇതിന്റെ ചിലവ് അക്കാദമി തന്നെയാണ് വഹിക്കുന്നതെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
ഫെബ്രുവരി 10 മുതല്‍ 14 വരെ തിരുവനന്തപുരത്ത്, ഫെബ്രുവരി 17 മുതല്‍ 21 വരെ എറണാകുളത്ത്, ഫെബ്രുവരി 23 മുതല്‍ 27 വരെ തലശ്ശേരിയിലും മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ പാലക്കാടുമായി മേള അരങ്ങേറും. റിസര്‍വേഷന്‍ ചെയ്തേ സിനിമ കാണാന്‍ സാധിക്കുകയുള്ളൂ.
IFFK delegate registration started