---
title: " തെലുങ്ക് സിനിമാ നടന്‍മാര്‍ സ്വവര്‍ഗാനുരാഗികള്‍ ആണ്; ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌നേഹ"
english_title: "Transgender Sneha reveals about Telugu film stars"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90793/transgender-sneha-reveals-about-telugu-film-stars"
published_at: "2023-01-17T11:58:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c64095c06c2_sneha.jpg"
keywords: []
---

#  തെലുങ്ക് സിനിമാ നടന്‍മാര്‍ സ്വവര്‍ഗാനുരാഗികള്‍ ആണ്; ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌നേഹ

> **Lead Summary:** തെലുങ്ക് സിനിമാതാരങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌നേഹ. തെലുങ്കിലെ ചില സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഇവര്‍ക്ക് സിനിമാ ലോകവുമായി അടുത്ത ബന്ധമുണ്ട്.

## Article Content

തെലുങ്ക് സിനിമാതാരങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌നേഹ. തെലുങ്കിലെ ചില സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഇവര്‍ക്ക് സിനിമാ ലോകവുമായി അടുത്ത ബന്ധമുണ്ട്.

രാത്രി കാലങ്ങളില്‍ ലൈംഗിക വേഴ്ചയ്ക്ക് വരുന്ന ഇവര്‍ പകല്‍ സമയങ്ങളില്‍ തങ്ങളോട് മുഖം തിരിക്കുന്നെന്നും സ്‌നേഹ ആരോപിക്കുന്നുണ്ട്.

തെലുങ്ക് സിനിമയിലെ വളരെ പ്രശസ്തനായ ഒരു കോമഡി നടന്‍ ഇങ്ങനെ ആണെന്നും രാത്രി കാലങ്ങളില്‍ അയാള്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സമീപിക്കുമെന്നും എന്നാല്‍ പകല്‍ അവരോട് സംസാരിക്കാന്‍ പോലും മടികാണിക്കുമെന്നും സ്‌നേഹ പറഞ്ഞു.

നിരവധി തെലുങ്ക് സിനിമാ നടന്‍മാര്‍ സ്വവര്‍ഗാനുരാഗികള്‍ ആണെന്നും ഇത് മറച്ച് വെക്കുകയാണെന്നും സ്‌നേഹ പറയുന്നു. ഒരിക്കല്‍ ഒരു ട്രാന്‍സ് വ്യക്തിയുമായി പണം കൊടുത്ത് കിടക്ക പങ്കിടവെ പ്രമുഖ തെലുങ്ക് താരം പിടിക്കപ്പെട്ടെന്നും സ്‌നേഹ വെളിപ്പെടുത്തി. ഉന്നത സ്വാധീനം ഉപയോഗിച്ചാണ് ആ നടന്‍ കേസില്‍ നിന്ന് ഊരിപ്പോന്നത്.

സിനിമാ രംഗത്ത് തന്നെ പ്രവര്‍ത്തിക്കുന്നതിനാല്‍ തനിക്ക് അവരുടെ പേര് വെളിപ്പെടുത്താന്‍ പറ്റില്ലെന്നും സ്‌നേഹ പറഞ്ഞു. ഇതിനകം സോഷ്യല്‍ മീഡിയില്‍ വലിയ ചര്‍ച്ച ആയിരിക്കുകയാണ് സ്‌നേഹയുടെ അഭിമുഖം.

### Related Links & Sources
- [Original Story Source](https://moviemax.in/news/90793/transgender-sneha-reveals-about-telugu-film-stars)