---
title: "അദ്ദേഹത്തിൻ്റെ വാക്കുകൾ എന്നെ അത്ഭുതപ്പെടുത്തി- നടൻ സൂര്യയുമായുള്ള ഓർമ പങ്കുവച്ച് ഗിന്നസ് പക്രു"
english_title: "I was surprised by his words - shared a memory with actor Suriya and drank Guinness"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90756/i-was-surprised-by-his-words-shared-a-memory-with-actor-suriya-and-drank-guinness"
published_at: "2023-01-17T08:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c60df9ab31e_PAKRU_3.jpg"
keywords: []
---

# അദ്ദേഹത്തിൻ്റെ വാക്കുകൾ എന്നെ അത്ഭുതപ്പെടുത്തി- നടൻ സൂര്യയുമായുള്ള ഓർമ പങ്കുവച്ച് ഗിന്നസ് പക്രു

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗിന്നസ് പക്രു.പൊക്കമില്ലായ്മയാണ് എൻറെ പൊക്കം എന്നു പറയുന്ന വാചകം ഇദ്ദേഹത്തിന്റെ കാര്യത്തിൽ 100% ശരിയാണ്. ആദ്യമൊക്കെ കോമഡി വേഷങ്ങളിൽതുടങ്ങിയായ അദ്ദേഹം പിന്നീട് സ്വഭാവ കഥാപാത്രങ്ങൾ ഒരുപാട് എത്തുകയായിരുന്നു. അത്ഭുത ദ്വീപ്, മൈ ബിഗ് ഫാദർ അടക്കമുള്ള സിനിമകളിൽ ഇദ്ദേഹം നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗിന്നസ് പക്രു.പൊക്കമില്ലായ്മയാണ് എൻറെ പൊക്കം എന്നു പറയുന്ന വാചകം ഇദ്ദേഹത്തിന്റെ കാര്യത്തിൽ 100% ശരിയാണ്. ആദ്യമൊക്കെ കോമഡി വേഷങ്ങളിൽതുടങ്ങിയായ അദ്ദേഹം പിന്നീട് സ്വഭാവ കഥാപാത്രങ്ങൾ ഒരുപാട് എത്തുകയായിരുന്നു. അത്ഭുത ദ്വീപ്, മൈ ബിഗ് ഫാദർ അടക്കമുള്ള സിനിമകളിൽ ഇദ്ദേഹം നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

.കൂടാതെ ഇദ്ദേഹം തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഏഴാം അറിവ് എന്ന സിനിമയിൽ സൂര്യയുടെ ഒപ്പം ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമയിലെ ഒരു സീനിൽ സൂര്യ ഇദ്ദേഹത്തെ ഒക്കത്ത് വെച്ച് 18 പടികൾ കയറുന്ന സീൻ ഉണ്ട്. 12 തവണയെങ്കിലും ഈ സീൻ റീടെക്ക് എടുത്തിട്ടുണ്ട് എന്നാണ് ഇദ്ദേഹം പറയുന്നത്. പക്ഷേ വളരെ കൂൾ ആയിഒരു മടിയും കൂടാതെയാണ് സൂര്യ ഇത് ചെയ്തത് അത് കണ്ടപ്പോൾ അത്ഭുതം തോന്നി എന്നുമാണ് ഇദ്ദേഹം പറയുന്നത്.

ഞാൻ മാറി നിന്നോളം സാർ, വരുമ്പോൾ മാത്രം സാർ എന്നെ എടുത്താൽ മതി എന്നായിരുന്നു പക്രു അദ്ദേഹത്തോട് പറഞ്ഞെങ്കിലും പക്ഷേ സൂര്യ അത് കേട്ടില്ല എന്നും നിങ്ങൾക്കും കൂടി ഒരു റിഹേസിൽ കിട്ടും എന്നുമാണ് സൂര്യ പറഞ്ഞത്. ഇതിലൂടെ സൂര്യ എത്രത്തോളം ഡെഡിക്കേഷൻ ഉള്ള വ്യക്തിയാണ് എന്ന് തനിക്ക് മനസ്സിലായി എന്നാണ് പക്രു പറയുന്നത്.

അതേസമയം അത്ഭുത ദ്വീപ് എന്ന സിനിമയിലെ നായിക മല്ലിക കപൂർ തന്നെ എടുക്കുന്ന രംഗങ്ങളിൽ താൻ ഒരുപാട് പരിഭ്രാന്തിപ്പെട്ടു എന്നാണ് ഗിന്നസ് പക്രു പറയുന്നത്. താൻ കാണുന്നതുപോലെ ഒന്നുമല്ല എന്നും എടുത്തു കഴിഞ്ഞാൽ നല്ല ഭാരം ഉണ്ട് എന്നുമാണ് ഇദ്ദേഹം പറയുന്നത്. എടുത്തുകഴിഞ്ഞാൽ പലരുടെയും കയ്യിൽ നിന്നും വഴുതിപ്പോകുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. അങ്ങനെയെങ്ങാനും സംഭവിച്ചാൽ ജീവിതം അവസാനിച്ചു എന്നും കാരണം വളരെ പൊക്കത്തിൽ നിന്നും ആയിരിക്കും വീഴുക എന്നുമാണ് ഇദ്ദേഹം പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/90756/i-was-surprised-by-his-words-shared-a-memory-with-actor-suriya-and-drank-guinness)