---
title: "ഓഫീസിലെ പ്രിന്‍ററിനകത്ത് വിഷപ്പാമ്പ്;വൈറലായി വീഡിയോ"
english_title: "Venomous snake inside office printer; video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90707/venomous-snake-inside-office-printer-video-goes-viral"
published_at: "2023-01-16T20:29:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c566bd95df5_snake.jpg"
keywords: []
---

# ഓഫീസിലെ പ്രിന്‍ററിനകത്ത് വിഷപ്പാമ്പ്;വൈറലായി വീഡിയോ

> **Lead Summary:** വീട്ടിനകത്തോ കെട്ടിടങ്ങള്‍ക്കകത്തോ പാമ്പുകള്‍ കയറിക്കൂടിയാല്‍ അത് തീര്‍ച്ചയായും പരിഭ്രാന്തി സൃഷ്ടിക്കുന്ന സാഹചര്യം തന്നെയാണ്. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം പ്രൊഫഷണലായി പാമ്പുകളെ പിടികൂടുന്ന സംഘങ്ങളെയോ പൊലീസിനെയോ തന്നെ വിവരമറിയിക്കുന്നതാണ് ഉചിതം. ഇപ്പോഴിതാ ഫേസ്ബുക്കില്‍ ഇത്തരത്തിലൊരു വീഡിയോ ആണ് വൈറൽ ആകുന്നത് . 

## Article Content

വീട്ടിനകത്തോ കെട്ടിടങ്ങള്‍ക്കകത്തോ പാമ്പുകള്‍ കയറിക്കൂടിയാല്‍ അത് തീര്‍ച്ചയായും പരിഭ്രാന്തി സൃഷ്ടിക്കുന്ന സാഹചര്യം തന്നെയാണ്. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം പ്രൊഫഷണലായി പാമ്പുകളെ പിടികൂടുന്ന സംഘങ്ങളെയോ പൊലീസിനെയോ തന്നെ വിവരമറിയിക്കുന്നതാണ് ഉചിതം. ഇപ്പോഴിതാ ഫേസ്ബുക്കില്‍ ഇത്തരത്തിലൊരു വീഡിയോ ആണ് വൈറൽ ആകുന്നത് . 

for video:  - [https://www.facebook.com/settings/?tab=videos](https://www.facebook.com/settings/?tab=videos)

ഒരു ഓഫീസിനകത്ത് പാമ്പ് കയറിക്കൂടി ഒളിച്ചിരുന്നതാണ് സംഭവം. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം നടന്നത് റിസപ്ഷനില്‍ ജോലി ചെയ്യുന്ന യുവതിയാണ് പ്രിന്‍ററിനകത്ത് പാമ്പിനെ കണ്ടത് . പ്രിന്‍ററില്‍ പേപ്പര്‍ തീര്‍ന്നുപോയതോടെ പേപ്പര്‍ നിറയ്ക്കാനൊരുങ്ങുകയായിരുന്നു യുവതി അപ്പോഴാണ് അതിനകത്ത് പാമ്പിനെ കണ്ടത്. ഉടൻ തന്നെ ആ ഭാഗം അടച്ചുവച്ച് എല്ലാവരെയും വിവരമറിയിക്കുകയായിരുന്നു.

ഓഫീസിലെ അധികൃതര്‍ വൈകാതെ തന്നെ പാമ്പിനെ പിടികൂടുന്ന സംഘത്തെ വിവരമറിയിക്കുകയും അവര്‍ വന്ന് പാമ്പിനെ പിടികൂടുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങളാണ് ഫേസ്ബുക്കില്‍ ഇപ്പോൾ വൈറൽ ആകുന്നത്.ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന പാമ്പുകളില്‍ തന്നെ ഏറ്റവും വിഷമുള്ള രണ്ടാമത്തെ പാമ്പായ 'ഈസ്റ്റേണ്‍ ബ്രൗണ്‍ സ്നേക്കാ'യിരുന്നു ഇത്. കടിയേറ്റാല്‍ അധികം വൈകാതെ തന്നെ നാഡീവ്യവസ്ഥയെ ബാധിക്കുകയും ഹൃദയം, ശ്വാസകോശം, ഡയഫ്രം എന്നിവയെല്ലാം പ്രശ്നത്തിലാവുകയും ശ്വാസം മുട്ടലോടെ കടിയേറ്റയാള്‍ മരിക്കുകയുമാണ് ചെയ്യുക.

### Related Links & Sources
- [Original Story Source](https://moviemax.in/news/90707/venomous-snake-inside-office-printer-video-goes-viral)