---
title: "ഇത് നയൻതാരയുടെ ലോകം; മക്കളെ നെഞ്ചോട് ചേർത്ത് വിഘ്നേശ്; ചിത്രം വൈറൽ  "
english_title: "Now Vignesh Sivan has shared the pictures of the Pongal celebration"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90699/now-vignesh-sivan-has-shared-the-pictures-of-the-pongal-celebration"
published_at: "2023-01-16T20:11:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c562446347d_nayanthara.jpg"
keywords: []
---

# ഇത് നയൻതാരയുടെ ലോകം; മക്കളെ നെഞ്ചോട് ചേർത്ത് വിഘ്നേശ്; ചിത്രം വൈറൽ  

> **Lead Summary:** തെന്നിന്ത്യൻ സിനിമകളിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര. ജീവിതത്തിലെ വലിയാെരു ഭാ​ഗവും കരിയറിന് വേണ്ടി ചെലവഴിച്ച നയൻതാര അടുത്തിടെ ആണ് കുടുംബ ജീവിതത്തിലേക്ക് കടന്നത്.

## Article Content

തെന്നിന്ത്യൻ സിനിമകളിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര. ജീവിതത്തിലെ വലിയാെരു ഭാ​ഗവും കരിയറിന് വേണ്ടി ചെലവഴിച്ച നയൻതാര അടുത്തിടെ ആണ് കുടുംബ ജീവിതത്തിലേക്ക് കടന്നത്.

 കഴിഞ്ഞ വർഷം ജൂണിൽ ആണ് നയൻതാര വിവാഹം കഴിക്കുന്നത്. സംവിധായകൻ വിഘ്നേശ് ശിവൻ ആണ് ഭർത്താവ്. വാടക ഗർഭധാരണത്തിലൂടെയാണ് നയൻതാര ഇരട്ടക്കുട്ടികളെ സ്വീകരിച്ചത്. ഉലകം, ഉയിർ എന്നാണ് ആൺകുഞ്ഞുങ്ങൾക്ക് വിഘ്നേശും നയൻതാരയും നൽകിയിരിക്കുന്ന പേര്.

ഇപ്പോഴിതാ പൊങ്കൽ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് വിഘ്നേശ് ശിവൻ. ഉയിരിനെയും ഉലകത്തിനെയും കൈയിലെടുത്തിരിക്കുന്ന വിഘ്നേശ് ശിവനും ചേർന്ന് നിൽക്കുന്ന നയൻതാരയുമാണ് ഫോട്ടോയിലുള്ളത്.

സിന്ദൂരം തൊട്ടാണ് നയൻസിനെ ഫോട്ടോയിൽ കാണാനാവുന്നത്. നിരവധി പേരാണ് പൊങ്കൽ ആശംസകൾ അറിയിച്ച് കൊണ്ട് ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ആഘോഷങ്ങൾക്ക് പൊതുവെ കുടുംബത്തോടൊപ്പമുള്ള ഫോട്ടോ വിഘ്നേശ് ശിവൻ പങ്കു വെക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/90699/now-vignesh-sivan-has-shared-the-pictures-of-the-pongal-celebration)