---
title: " പുതിയ വീട് സ്വന്തമാക്കി ദില്‍ഷ പ്രസന്നന്‍, വീഡിയോ വൈറൽ"
english_title: "Dilsha shared the joy of buying a house of her own now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/90656/dilsha-shared-the-joy-of-buying-a-house-of-her-own-now"
published_at: "2023-01-16T16:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c53078e09c5_dilsha_prasannan.jpg"
keywords: []
---

#  പുതിയ വീട് സ്വന്തമാക്കി ദില്‍ഷ പ്രസന്നന്‍, വീഡിയോ വൈറൽ

> **Lead Summary:** പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദില്‍ഷ പ്രസന്നന്‍. ഇത്തവണത്തെ മലയാളം ബിഗ് ബോസ് സീസണ്‍ ഫോറിന്റെ വിന്നര്‍ കൂടിയാണ് ഡിഫോര്‍ ഡാന്‍സിലൂടെ ശ്രദ്ധ നേടിയ മലയാളികളുടെ സ്വന്തം ദില്‍ഷപ്രസന്നന്‍ .

## Article Content

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദില്‍ഷ പ്രസന്നന്‍. ഇത്തവണത്തെ മലയാളം ബിഗ് ബോസ് സീസണ്‍ ഫോറിന്റെ വിന്നര്‍ കൂടിയാണ് ഡിഫോര്‍ ഡാന്‍സിലൂടെ ശ്രദ്ധ നേടിയ മലയാളികളുടെ സ്വന്തം ദില്‍ഷപ്രസന്നന്‍ .

ഇപ്പോഴിതാ സ്വന്തമായി ഒരു വീട് വാങ്ങിയ സന്തോഷമാണ് ദില്‍ഷ പങ്കുവെച്ചത്. ദില്‍ഷയും സഹോദരിമാരും അമ്മയും അച്ഛനുമെല്ലാം വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് പങ്കെടുത്തു .

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. കോഴിക്കോട് തന്നെയാണ് പുതിയ വീട്.

ഇതിന്റെ വീഡിയോയും താരം പങ്കിട്ടു. തന്റേയും ചേച്ചിമാരുടേയും വളരെ നാളുകളായുള്ള സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് പുതിയ വീടെന്ന് ദില്‍ഷ തന്നെ വീഡിയോയില്‍ പറയുന്നുണ്ട്.

ഒരു വീട് വാങ്ങി അതില്‍ മാറ്റങ്ങള്‍ വരുത്തി പുതുക്കി പണിയുകയാണ് ചെയ്തത്. പാല് കാച്ചല്‍ ചടങ്ങില്‍ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.

ഇതിന് താഴെ ദില്‍ഷയെ കളിയാക്കി കൊണ്ട് നിരവധി പേരാണ് എത്തുന്നത്. ഇത് റോബിന്റെ പണം അല്ലെയെന്നും ചിലര്‍ ചോദിക്കുന്നു. ചതിച്ചും ജനങ്ങളെ പറ്റിച്ചും ഉണ്ടാക്കിയെടുത്തതൊന്നും നിലനില്‍ക്കില്ല എന്നെല്ലാമാണ് ദില്‍ഷയെ വിമര്‍ശിച്ച് വരുന്ന കമന്റുകള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/90656/dilsha-shared-the-joy-of-buying-a-house-of-her-own-now)