---
title: "ആറ് മാസം ലിവിങ് റ്റുഗദറിലായിരുന്നു കനക; താരത്തിന്റെ പ്രണയത്തെ കുറിച്ച് ..."
english_title: "Kanaka was in Living Together for six months; About the star's love..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/90650/kanaka-was-in-living-together-for-six-months-about-the-stars-love"
published_at: "2023-01-16T15:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c527c519373_kanaka.jpg"
keywords: []
---

# ആറ് മാസം ലിവിങ് റ്റുഗദറിലായിരുന്നു കനക; താരത്തിന്റെ പ്രണയത്തെ കുറിച്ച് ...

> **Lead Summary:** തൊണ്ണൂറുകളില്‍ അഭിനയരംഗത്ത് സജീവമായിരുന്ന നടിയായിരുന്നു കനക. എന്നാല്‍ അപ്രതീക്ഷിതമായി സിനിമയില്‍ നിന്ന് പോയ കനക തിരിച്ചു വന്നിട്ടില്ല. 

## Article Content

തൊണ്ണൂറുകളില്‍ അഭിനയരംഗത്ത് സജീവമായിരുന്ന നടിയായിരുന്നു കനക. എന്നാല്‍ അപ്രതീക്ഷിതമായി സിനിമയില്‍ നിന്ന് പോയ കനക തിരിച്ചു വന്നിട്ടില്ല. 

ജീവിതത്തില്‍ തുടരെത്തുടരെ ഒരുപാട് നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട് നടി കനകക്ക്. ഈ അടുത്തായിരുന്നു കനകയുടെ ചെന്നൈയിലെ വീടിന് തീപിടിച്ചത്. ഇതിന് പിന്നാലെ വിലപിടിപ്പുള്ള ഒത്തിരി സാധനങ്ങള്‍ കത്തി നശിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ബയില്‍വന്‍ രംഗനാഥന്‍ കനകയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണിപ്പോള്‍. താരത്തിന്റെ പ്രണയത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്.

കനക തന്നെയാണ് തന്നോട് പ്രണയത്തെക്കുറിച്ച് പറഞ്ഞത്. ആറ് മാസം ലിവിങ് റ്റുഗദറിലായിരുന്നുവെന്നും പിന്നീട് അദ്ദേഹം വിദേശത്തേക്ക് പോവുകയായിരുന്നു.

അദ്ദേഹത്തെ തേടിക്കൊണ്ടിരിക്കുകയാണ് താന്‍ എന്നും കനക പറഞ്ഞെന്നും ബയില്‍വന്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/90650/kanaka-was-in-living-together-for-six-months-about-the-stars-love)