---
title: "രണ്ടു വീട്ടിലെ വളർത്തു നായ്ക്കൾ തമ്മിലുള്ള വിവാഹം ആഘോഷമാക്കി ഉടമകൾ ; വൈറൽ ആയി വീഡിയോ"
english_title: "The owners celebrated the marriage between the pet dogs of two houses; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90648/the-owners-celebrated-the-marriage-between-the-pet-dogs-of-two-houses-the-video-went-viral"
published_at: "2023-01-16T15:51:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c525a7f1984_dogs.jpg"
keywords: []
---

# രണ്ടു വീട്ടിലെ വളർത്തു നായ്ക്കൾ തമ്മിലുള്ള വിവാഹം ആഘോഷമാക്കി ഉടമകൾ ; വൈറൽ ആയി വീഡിയോ

> **Lead Summary:** വളർത്തുമൃഗങ്ങൾ ഇന്ന് പലർക്കും സ്വന്തം വീട്ടിലെ അംഗങ്ങൾ തന്നെയാണ്. അതുകൊണ്ടുതന്നെ വീട്ടിലെ മറ്റു കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചടങ്ങുകൾ ആഘോഷമായി നടത്തുന്നതുപോലെ പലരും തങ്ങളുടെ വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങളും അതിഗംഭീരമായി നടത്താറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വീഡിയോ ആണിത് രണ്ടു വീട്ടിലെ വളർത്തു നായ്ക്കൾ തമ്മിലുള്ള വിവാഹം ഇരുവീട്ടുകാരും ചേർന്ന് നിശ്ചയിച്ച് ആഘോഷമായി നടത്തുന്ന കാഴ്ചയാണ് വിഡിയോയിൽ നമുക്ക് കാണാൻ പറ്റുന്നത് .

## Article Content

വളർത്തുമൃഗങ്ങൾ ഇന്ന് പലർക്കും സ്വന്തം വീട്ടിലെ അംഗങ്ങൾ തന്നെയാണ്. അതുകൊണ്ടുതന്നെ വീട്ടിലെ മറ്റു കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചടങ്ങുകൾ ആഘോഷമായി നടത്തുന്നതുപോലെ പലരും തങ്ങളുടെ വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങളും അതിഗംഭീരമായി നടത്താറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വീഡിയോ ആണിത് രണ്ടു വീട്ടിലെ വളർത്തു നായ്ക്കൾ തമ്മിലുള്ള വിവാഹം ഇരുവീട്ടുകാരും ചേർന്ന് നിശ്ചയിച്ച് ആഘോഷമായി നടത്തുന്ന കാഴ്ചയാണ് വിഡിയോയിൽ നമുക്ക് കാണാൻ പറ്റുന്നത് .

ഉത്തർപ്രദേശിലെ അലിഗഡിലാണ് ഈ വിചിത്രമായ വിവാഹം പരമ്പരാഗത ഇന്ത്യൻ വിവാഹത്തിൻറെ എല്ലാ ആചാരങ്ങളോടും കൂടി നടത്തിയത്. സുഖ്രാവലി മുൻ ഗ്രാമത്തലവനായ ദിനേശ് ചൗധരിയുടെ വളർത്തുനായ ടോമിയും അത്ത്രൗളിയിലെ തിക്രി റായ്പൂരിൽ താമസിക്കുന്ന ഡോ. രാംപ്രകാശ് സിങ്ങിന്റെ വളർത്തുനായ ജെല്ലിയും തമ്മിലുള്ള വിവാഹമാണ് ഇരുവരുടെയും ഉടമസ്ഥർ ചേർന്ന് ആഘോഷമായി നടത്തിയത്. മകരസംക്രാന്തി ദിനമായ ജനുവരി 14 -ന് ഇരുനായ്ക്കളുടെയും വിവാഹം നടത്താമെന്ന് ഇരുവരുടെയും ഉടമസ്ഥർ ചേർന്ന് മുൻകൂട്ടി തീരുമാനിച്ചിരുന്നു. അതുപ്രകാരമായിരുന്നു പരമ്പരാഗത ഇന്ത്യൻ വിവാഹത്തിലെ എല്ലാ ചടങ്ങുകളും ഉൾപ്പെടുത്തിക്കൊണ്ട് ഇരു നായ്ക്കളുടെയും വിവാഹം ഇവർ നടത്തിയത്.

for video : [https://twitter.com/i/status/1614770380509712385](https://twitter.com/i/status/1614770380509712385)

നായ്ക്കളെ കൊണ്ട് പരസ്പരം മാല ചാർത്തിക്കുകയും താളമേളങ്ങളുടെ അകമ്പടിയോടെ ഇരുവരെയും തിലകം ചാർത്തുകയും ഘോഷയാത്ര നടത്തുകയും ഇരു നായ്ക്കളുടെയും വീട്ടിൽ നിന്ന് എത്തിയവർ ചേർന്ന് പാട്ടും മേളവുമായി വിവാഹം ആഘോഷമാക്കി തീർത്തു . കൂടാതെ സമീപത്തെ മുഴുവൻ നായ്ക്കൾക്കും ടോമിയുടെയും ജെല്ലിയുടെയും വിവാഹം പ്രമാണിച്ച് നെയ് ചേർത്ത ഭക്ഷണം വിതരണം ചെയ്തതായും ടോമിയുടെ ഉടമസ്ഥനായ ദിനേശ് ചൗധരി പറഞ്ഞു . മറ്റു നായ്ക്കൾക്കായുള്ള വിവാഹ സൽക്കാരത്തിനായി ഇവർ 45000 -ത്തോളം രൂപയാണ് മുടക്കിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/90648/the-owners-celebrated-the-marriage-between-the-pet-dogs-of-two-houses-the-video-went-viral)