---
title: "മത്സരത്തിന്  ബിക്കിനി റൗണ്ട് അത്യാവശ്യമാണ്; താരത്തിന്റെ തുറന്നു പറച്ചില്‍ "
english_title: "Bikini photos of actress Hannah Reggie Koshy are now being discussed on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/9063/bikini-photos-of-actress-hannah-reggie-koshy-are-now-being-discussed-on-social-media"
published_at: "2021-11-05T15:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61850330a92d2_hanna benna.jpg"
keywords: []
---

# മത്സരത്തിന്  ബിക്കിനി റൗണ്ട് അത്യാവശ്യമാണ്; താരത്തിന്റെ തുറന്നു പറച്ചില്‍ 

> **Lead Summary:** അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഹന്ന റെജി കോശി. ജിജോ ആന്റണി സംവിധാനം ചെയ്ത ഡാർവിൻറെ പരിണാമം എന്ന സൂപ്പർ ഹിറ്റ് മലയാള സിനിമയിലൂടെയാണ് താരം അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിച്ചത്. 2016 ൽ ആയിരുന്നു ഇത്. തുടക്കം മുതൽ തന്നെ മികച്ച പ്രേക്ഷക പ്രീതി താരത്തിന് ലഭിക്കുകയും ചെയ്തു.

## Article Content

അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഹന്ന റെജി കോശി. ജിജോ ആന്റണി സംവിധാനം ചെയ്ത ഡാർവിൻറെ പരിണാമം എന്ന സൂപ്പർ ഹിറ്റ് മലയാള സിനിമയിലൂടെയാണ് താരം അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിച്ചത്. 2016 ൽ ആയിരുന്നു ഇത്. തുടക്കം മുതൽ തന്നെ മികച്ച പ്രേക്ഷക പ്രീതി താരത്തിന് ലഭിക്കുകയും ചെയ്തു.

മോഡലിംഗ് രംഗത്ത് ഇപ്പോഴും താരം സജീവമാണ്. ഒരുപാട് ആരാധകരും ഫോള്ളോവേഴ്സും മോഡലിംഗ് രംഗം താരത്തിന് സമ്മാനിച്ചിട്ടുണ്ട്. മോഹിപ്പിക്കുന്ന സൗന്ദര്യം താരം പ്രകടിപ്പിക്കുന്നത് കൊണ്ട് തന്നെയാണിത്. മിസ്സ് ഇന്ത്യ സൗത്ത് എന്ന ഇന്ത്യൻ സൗന്ദര്യ മത്സരത്തിലെ ടോപ്പ് 6 ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു താരം. മിസ്സ് ദിവ: മിസ്സ് യൂണിവേർസ് ഇന്ത്യ 2018 സൗന്ദര്യ മത്സരത്തിലെ ടോപ്പ് 5 ഫൈനലിസ്റ്റ് ആണ് താരം.

മനം മയക്കുന്ന സൗന്ദര്യത്തിനൊപ്പം മികച്ച അഭിനയവും താരത്തെ പ്രശസ്തയാക്കുന്നു.  ഡാർവിന്റെ പരിണാമം  എന്ന സിനിമയിൽ സഹനടിയുടെ റോളിലാണ് താരം അഭിനയിച്ചത്. അടുത്ത വർഷം താരം രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിലും അഭിനയിച്ചു. അതിൽ ബിജു മേനോൻ അവതരിപ്പിച്ച ടൈറ്റിൽ കഥാപാത്രമായ ബൈജുവിന്റെ ഭാര്യയായാണ് താരം അഭിനയിച്ചത്.

ഈ ചിത്രം ജനപ്രിയ അപ്പീലും സൗന്ദര്യാത്മക മൂല്യവുമുള്ള മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിരുന്നു. താരവും മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ചു. പോക്കിരി സൈമൺ എന്ന സിനിമയിലെ മറിയാമ്മ എന്ന കഥാപാത്രവും എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന സിനിമയിലെ താരാ ആന്റണി എന്ന വേഷവും വളരെ മികച്ച രൂപത്തിൽ തന്നെയാണ് താരം അവതരിപ്പിച്ചത്.

വെറും നാല് സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചത് എങ്കിലും ഒരുപാട് പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിനുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് അപ്രതീക്ഷിതമായി വന്ന താരത്തിന്റെ ബിക്കിനി ഫോട്ടോകൾ ആണ്. ഒരുപാട് വിമർശനങ്ങളും കുത്തുവാക്കുകളും ഇതിനോടകം ഉണ്ടായി. എന്നാൽ ഇപ്പോൾ താരം എല്ലാവർക്കും മറുപടിയുമായാണ് എത്തിയിരിക്കുന്നത്. ബിക്കിനി ഫോട്ടോകൾ പങ്കുവെച്ചു ഇത്തരത്തിലുള്ള തുറന്നു പറച്ചിലുകൾ പല നടിമാരും നടത്തിയിട്ടുണ്ട്.

എന്നാൽ ഒരു മലയാളി താരം ഇത്തരത്തിൽ തുറന്നു പറയുന്നത് ഇത് ആദ്യമായാണ് എന്ന സോഷ്യൽ മീഡിയയുടെ അഭിപ്രായം. ഫാഷൻ മത്സരങ്ങളിൽ ബിക്കിനി റൗണ്ട് സാധാരണയാണ് എന്നും മിസ്സ് ഇന്ത്യ മത്സരത്തെക്കുറിച്ച് എല്ലാവർക്കുമറിയാം എന്നും ബിക്കിനി ഇല്ലാതെ ഒരു മത്സരവും ഇല്ല എന്നും താരം പറഞ്ഞു. വൾഗർ ആങ്കിൾ, ബ്യൂട്ടി ഫാഷൻസിന്റെ ആംഗിൾ എന്നിങ്ങനെ വിക്കിപീഡിയ രണ്ടായി പറയണം എന്നാണ് താരം അഭിപ്രായപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/9063/bikini-photos-of-actress-hannah-reggie-koshy-are-now-being-discussed-on-social-media)