---
title: "'ബ്രാ മാത്രം പുറത്താക്കിയത് മോശം ആയി പോയി', ശാലിനി പങ്കുവെച്ച വീഡിയോ വൈറൽ   "
english_title: "Now, a reel shared by Shalin on social media is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/90596/now-a-reel-shared-by-shalin-on-social-media-is-going-viral"
published_at: "2023-01-16T12:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c4f8a9cf935_shalini.jpg"
keywords: []
---

# 'ബ്രാ മാത്രം പുറത്താക്കിയത് മോശം ആയി പോയി', ശാലിനി പങ്കുവെച്ച വീഡിയോ വൈറൽ   

> **Lead Summary:** മലയാളത്തിലെ മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും പരിചിതയായ താരമാണ് നടി ശാലിൻ സോയ. ഇപ്പോഴിതാ, ശാലിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു റീലാണ് വൈറലായി മാറുന്നത്. കണ്ണകി എന്ന തന്റെ പുതിയ സിനിമയിലെ ഗാനരംഗത്തിൽ നിന്നുള്ള ഒരു ഭാഗമാണ് നടി പങ്കുവെച്ചിരിക്കുന്നത്.

## Article Content

മലയാളത്തിലെ മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും പരിചിതയായ താരമാണ് നടി ശാലിൻ സോയ. ഇപ്പോഴിതാ, ശാലിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു റീലാണ് വൈറലായി മാറുന്നത്. കണ്ണകി എന്ന തന്റെ പുതിയ സിനിമയിലെ ഗാനരംഗത്തിൽ നിന്നുള്ള ഒരു ഭാഗമാണ് നടി പങ്കുവെച്ചിരിക്കുന്നത്.

വസ്ത്രത്തിന് മുകളിൽ അടിവസ്ത്രമായ ബ്രാ ധരിച്ച് ശാലിൻ നടന്നു വരുന്നതാണ് വീഡിയോ. നാദിയെ പരിചയപ്പെടൂ, കണ്ണകിയിൽ നിന്നുള്ള ആദ്യ ഗാനം റിലീസ് ചെയ്തു എന്ന് പറഞ്ഞുകൊണ്ടാണ് ശാലിൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, പലവിധത്തിലുള്ള കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്. പ്രതിഷേധത്തോടെയെന്ന് തോന്നിപ്പിക്കുന്ന രംഗത്തിനും പാട്ടിനും ചിലർ കയ്യടിക്കുമ്പോൾ വസ്ത്രത്തിന് മുകളിൽ ബ്രാ ധരിച്ചത് ചിലരെ ചൊടിപ്പിച്ചിരിക്കുകയാണ്. താരത്തെ വിമർശിച്ചും ട്രോളിയും നിരവധി കമന്റുകളാണ് വരുന്നത്.

ബ്രാ മാത്രം പുറത്ത് ആക്കിയത് മോശം ആയി പോയി ജട്ടി കൂടി വെളിയിൽ കാണട്ടെ അപ്പൊ ഡിങ്കൻ ആകും എന്നായിരുന്നു ഒരാളുടെ കമന്റ്, ഇതൊക്കെ പുറത്താണോ ഇടുന്നത് പുള്ളാരുടെ ഒരു പാഷനെ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്.

നിക്കർ പുറത്തിടുന്ന സൂപ്പര്മാന് എതിരാളിയായി കേരളത്തിന്റെ സൂപ്പർ ഗേൾ ശാലിൻ ചേച്ചി എന്നിങ്ങനെയുള്ള രസകരമായ കമന്റുകൾ പോസ്റ്റിന് താഴെ വരുന്നുണ്ട്. ചിലതിന് ശാലിൻ മറുപടിയും നൽകിയിട്ടുണ്ട്.

ഓരോരോ കോപ്രായങ്ങൾ, പടം ഇല്ലാത്തത് കൊണ്ട് മോശം പടം ചെയ്യുന്നു മോശം കോലവും, ആ ഷെഡ്‌ഡി കൂടി പുറത്തേക്ക് ഇടെടി, നല്ല വേഷങ്ങൾ കിട്ടാത്തതിന്റെ ഡെസ്പറേഷനിൽ ആണ് ഇതെന്ന് മനസ്സിലാകുന്നുണ്ട്, ഇതു നല്ല സംസ്കാര പ്രകടനം ആണല്ലോ എന്നൊക്കെയാണ് ചിലരുടെ കമന്റ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/90596/now-a-reel-shared-by-shalin-on-social-media-is-going-viral)