---
title: "നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍"
english_title: "Director Adoor Gopalakrishnan supports actor Dileep in case of assault on actress."
publisher: "moviemax.in"
canonical_url: "https://moviemax.in/news/90587/director-adoor-gopalakrishnan-supports-actor-dileep-in-case-of-assault-on-actress"
published_at: "2023-01-16T12:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c4f0dc2d057_adoor.jpg"
keywords: []
---

# നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍

> **Lead Summary:** നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കേസില്‍, ദിലീപ് നിരപരാധിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ആടൂര്‍ പറഞ്ഞു.

## Article Content

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കേസില്‍, ദിലീപ് നിരപരാധിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ആടൂര്‍ പറഞ്ഞു.

അങ്ങനെയൊന്നും അയാള്‍ ചെയ്യുമെന്ന് കരുതുന്നില്ലെന്നും അടൂര്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അടൂരിന്റെ പ്രതികരണം. കേസിന് പിന്നില്‍ അറിയാന്‍ വയ്യാത്ത നിരവധി കാര്യങ്ങളുണ്ട്. അങ്ങനെയൊന്നും അയാള്‍ ചെയ്യുമെന്ന് കരുതുന്നില്ല.

ദിലീപിനെതിരെയുളള ആരോപണങ്ങള്‍ക്ക് യാതൊരു തെളിവുമില്ല. ദിലീപിനെതിരായ ആരോപണങ്ങള്‍ തെളിയിക്കാനാവില്ലെന്നും ശിക്ഷിക്കപ്പെടുമെന്ന് കരുതുന്നില്ലെന്നും അടൂര്‍ പറഞ്ഞു.

ഐഎസ്ആര്‍ഒ ചാരക്കേസിലെ കരുണാകരനെ പോലെയാണ് ദീലീപ് എന്നും അടൂര്‍ പറഞ്ഞു. ഐഎസ്ആര്‍ഒ ചാരക്കേസില്‍ കെ കരുണാകരനെ ചീത്തവിളിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. പിന്നീട് അദ്ദേഹം നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടു എന്നാണ് അടൂര്‍ പറഞ്ഞത്.

മലയാളത്തിലെ പ്രശസ്ത സംവിധായകനായ അടൂര്‍ നിരവധി ചിത്രങ്ങളാണ് സംവിധാനം ചെയ്തിട്ടുള്ളത്. ആര്‍ട്ട് സിനിമകളാണ് കൂടുതലും ഒരുക്കിയിരിക്കുന്നത്.

നാഷ്ണല്‍ അവാര്‍ഡും സംസ്ഥാന അവാര്‍ഡും ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള സംവിധായകനാണ് അടൂര്‍. ദിലീപിനെ നായകനാക്കിയും അടൂര്‍ സിനിമ ഒരുക്കിയിട്ടുണ്ട്. പിന്നെയും എന്ന ചിത്രത്തില്‍ ദിലീപ് ആയിരുന്നു നായകന്‍. കാവ്യാ മാധവന്‍ ആയിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/90587/director-adoor-gopalakrishnan-supports-actor-dileep-in-case-of-assault-on-actress)